മോഷ്ടിക്കാൻ വന്ന കള്ളന്മാർ ഇവളെ കൊന്നു സ്വർണവുമായി മുങ്ങിയെന്നു പത്രത്തിൽ വരുമ്പോ നീയൊന്നു നോക്കിയേക്കണം… അത്രേ എനിക്ക് വേണ്ടൂ…”
പക്ഷേ നീ ഒരു ഉപകാരം കൂടി എനിക്ക് ചെയ്യണം…. ഇവളുടെ അവസാന ശ്വാസം പോയിട്ടേ നീ പോകാവൂ… എന്തായാലും അതിനു ഇനി ഒരു മണിക്കൂർ അടുത്തുണ്ട്…. ആ സമയം കൊണ്ട് നിന്റെ പേരിലുള്ള തെളിവുകൾ എല്ലാം നശിപ്പിച്ചേക്ക്. എല്ലാം കഴിഞ്ഞു ഇവൾ മരിച്ചെന്നു എന്നെ വിളിച്ചറിയിക്കണം….എന്തേലും അവസാനമായി മിണ്ടിയും പറഞ്ഞും ഇരിക്കാനുണ്ടേൽ ആയിക്കോ..
ഞാൻ ഇറങ്ങിയേക്കുവാ….സമയം നോക്കിയപ്പോ 9 മണി കഴിഞ്ഞിരിക്കുന്നു.. മോനിപ്പോ സ്കൂളിൽ എത്തിക്കാണും.. അവനെയും കൊണ്ട് ഞാൻ അപ്പച്ചിയുടെ വീട് വരെയൊന്നു പോകുവാ…
അവസാനമായി അവളെ ഒന്ന് നോക്കികൊണ്ട് പോകാനായി ഞാനിറങ്ങി…എന്ത് ചെയ്യണം എന്നറിയാതെ മരവിച്ച മനസ്സുമായി അവൻ താഴെക്കിരുന്നു …നന്നായി ചോര പോകുന്നത് കാണാം…. ഒരു മണിക്കൂർ ആകും എന്ന് തോന്നുന്നില്ല…. അവന് ഇനി ബാക്കിയുള്ളതും കുറച്ചു മണിക്കൂറുകൾ മാത്രം….
നേരെ സ്കൂളിലെത്തി അവനുമായി അപ്പച്ചിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ഡെയ്സി ആന്റി വിളിച്ചു പറഞ്ഞത്….അവൾ പോയി എന്ന്…. അതിന്റെ അർത്ഥം കൂടെ അവനും പോകാറായി എന്നല്ലേ…. തെളിവുകൾ എല്ലാം അവൻ നശിപ്പിച്ചിട്ടുണ്ടാവും… അവൻ പുറത്തിറങ്ങി നോക്കിയപ്പോൾ വണ്ടി കണ്ടു കാണില്ല… അവൻ ആ സ്വർണവും കൊണ്ട് ഓടിക്കാണും…. അങ്ങനെ ഓടിയാൽ തേങ്ങ ഇടാൻ വന്ന നാണുച്ചേട്ടൻ അവനെ കണ്ടു കാണും….. മരുന്നിന്റെ എഫക്ട് കാരണം അവൻ അധിക ദൂരം പോവില്ല…. പോലീസ് പിടിക്കും…. അവൻ രക്ഷപെടാൻ വേണ്ടി ഞാൻ പറഞ്ഞ മോഷണ കഥ അത് പോലെ പോലീസിനോട് പറയും…. അവൻ കുടുങ്ങും… ഒരേ സമയം മാനക്കേടും മരണവും അവനെ കാത്തിരിക്കുന്നു…
**——***** ഇനി ഒന്നും ചെയ്യാനില്ല…. എല്ലാം കഴിഞ്ഞു… ഞാനും മോനും…. അവനെ ഇതൊന്നും അറിയാതെ വളർത്തണം… നല്ലൊരു ജോലി…. അതൊക്കെ മാത്രേ ഉള്ളൂ ഇനിയുള്ള സ്വപ്‌നങ്ങൾ…… ഈ യാത്ര സജിത്തിന്റെ വീട്ടിലേക്കാണ്… പുതിയൊരു ജീവിതം അവിടെ ഞങ്ങളെ കാത്തിരിക്കുന്നു….
ഇപ്പോഴും ഓർമയുണ്ട്…. കട നടത്തുന്ന മണിയേട്ടൻ പറഞ്ഞത്….. നമ്മുടെ ശ്രീജയെ കൊന്നവൻ പോലീസ് ജീപ്പിൽ ചോര തുപ്പിയ മരിച്ചത്…. അവളുടെ ആത്മാവണത് ചെയ്തത് എന്ന് …… പക്ഷേ അത് ചെയ്ത ദേഹവും ദേഹിയും ഈ ഞാനാണെന്ന് ഒരിക്കലും ആരും അറിയാൻ പോകുന്നില്ല….