ശിവൻ അങ്ങനെ പറഞ്ഞപ്പോൾ അവനെ അടിക്കാൻ ഒരുങ്ങിയ മനുവിന്റെ കൈ പതിയെ തായ്‌ന്നു..
“”ശിവ.. നീ ഇപ്പൊ പറഞ്ഞത് കാര്യമായിട്ട് ആണെകിൽ ആണെകിൽ മാത്രം നിങ്ങളുടെ കല്യാണം ഞാൻ മുന്നിൽ നിന്നു നടത്തി തരും അവളെ ചതിക്കാൻ ഞാൻ സമ്മതിക്കില്ല മീരയ്ക് പറയാൻ വേണ്ടി വേറെ ആരുമില്ല നിനക്കും അങ്ങനെ ആണല്ലോ അവൾക്കു ഒരു ജീവിതം കൊടുക്കാൻ നീ ഒരുക്കം ആണെങ്കിൽ എനിക്ക് പിന്നെ അതിലും വലിയ സന്തോഷം വേറെ എന്താടാ “”
മനസ്സിൽ മീരയോട് സ്നേഹം ഉണ്ടെങ്കിലും അവൾക്കും അവനും ഒരു ജീവിതം കിട്ടുമെന്ന് ആയപ്പോൾ മനു തന്റെ മനസിലെ ചിന്ത മറന്നു കൊണ്ട് അവനോട് പറഞ്ഞു…
അവൻ അങ്ങനെ പറഞ്ഞപ്പോൾ സന്തോഷം കൊണ്ടോ എന്തോ ശിവൻ അവനെ കെട്ടിപിടിച്ചു…
അതുകണ്ട് നിന്ന മീരയ്ക്കും അറിയാതെ കണ്ണു നനഞ്ഞു..
തറവാട്ടിലെ അവസ്ഥ അപ്പോൾ ആകെ ശോകമൂഖമായിരുന്നു..
എല്ലാവരുടെ മുഖത്തും ഒരു മ്ലാനത മാത്രം ഭയം കൊണ്ടുള്ള മുഖങ്ങൾ മാത്രം..
ഇവിടെ നടന്നത് എബിയെ വിളിച്ചു അറിയിക്കാൻ ഭവ്യ ഫോൺ എടുത്തു.. തന്നെ ക്ലാസിനു കാണാത്തതു കൊണ്ട് അവൻ അന്വേഷിക്കും എന്ന് അറിയുന്നതു കൊണ്ട് അവൾ ഒന്ന് വിളിച്ചു പറയാന്ന് വെച്ചു..
റൂമിന് പുറത്തു ആരുമില്ല എന്ന് ഉറപ്പു വരുത്തി അവൾ മെല്ലെ കാൾ ചെയ്തു..
റിഗ്.. റിഗ്..
അവളുടെ പേര് സ്‌ക്രീനിൽ തെളിഞ്ഞപാടെ അവൻ ഫോൺ എടുത്തു..
“വാവേ.. നീ എന്ന ക്ലാസിനു വരാഞ്ഞേ എന്തു പറ്റിയെടി””
ഫോൺ എടുത്തപാടെ അവൻ അവളോട് കാര്യം അന്വേഷിച്ചു…
“”ഒന്നും പറയേണ്ട മോനെ ഇവിടെ നടന്ന പുകില് വല്ലതും അറിഞ്ഞോ നിയ്യ്.. നമ്മുടെ കാര്യസ്ഥൻ ഇല്ലേ നിനക്ക് അറിയില്ലേ ദാമുവേട്ടൻ.. അയാള് ഇന്നലെ രാത്രി വടി അയെട..എന്റെ പൊന്നോ അതും ഞാനാ രാവിലെ കണ്ടേ അതിന്റെ ഷോക്കിലാട ഞാൻ ഫുൾ ബ്ലഡിൽ കുളിച്ചു നമ്മുടെ ചായ്‌പ്പിന്റെ അടുത്ത് കിടക്കുവായിരുന്നു..ആരോ രാത്രി വന്നു തലയ്ക്കു അടിച്ചതാന്നാ തോന്നണേ എനിക്ക് പേടിയാവുന്നു ഇനി ഇതിന്റെ പേരിൽ സ്റ്റേഷനിലൊക്കെ കേറേണ്ടി വരുമോ എന്തോ””