അളിയാ വലിയ ഗെയിറ്റ് ആണല്ലോ….റെമോ ചോദിച്ചു
നിനക്ക് വേദനിച്ചോ അളിയാ ഞാൻ അവൻ്റെ തോളിൽ കൈ ഇട്ടു പറഞ്ഞു….
പിന്നെ ഇല്ലെ ഒരു സൈഡ് ഓളം വെട്ടുന്നു….. ഞാൻ അത് അർഹിക്കുന്നു
ആ തിരിച്ചറിവ് നല്ലതാ…..
എൻ്റമ്മോ എന്ത് വീടാണ് ഇത് എല്ലാരും വായിൽ കൈ വച്ച് നോക്കി നിന്നു…..
മഴ ചാറി പെട്ടന്ന്….
വാ വാ…
ഞങ്ങൾ ഓടി സിറ്റ് ഔട്ടിൽ കേറി….
താക്കോൽ ഇട്ട് വീട് തുറന്ന് ഞാൻ വാതിൽ വലിച്ച് തുറന്നു…..
അവരൊക്കെ ഞെട്ടി അളിയാ ഇത് പോലെ ഒരു വീട്ടിൽ തൂപ്പുകാരൻ ആവാനും യോഗം വേണം…..
ഗായ്സ്സ് നിങ്ങൾക്ക് ഒരു രഹസ്യം പറയാം നന്ദൻ പറഞ്ഞു…..
എന്താ അവർ ഒക്കെ അവനെ തന്നെ നോക്കി നിന്നു…
നമ്മൾ ഇപ്പൊ നിക്കുന്ന ഈ സ്ഥലം മറ്റാരുടെയും അല്ല നമ്മടെ സ്വന്തം പാചുവിൻെറ മാൻഷൻ തന്നെ ആണ്
വാട്ട് ശ്രീ ഒച്ചത്തിൽ പറഞ്ഞു…..
ആണോ ടാ റെമോ ഹൊ നശിപ്പിച്ച് എന്ന് പറഞ്ഞ് നിക്കുന്ന എൻ്റെ മുഖത്ത് നോക്കി ചോദിച്ചു…..
ഞാൻ ഒരു ചമ്മിയ ചിരിയോടെ അതെ എന്ന് തല ആട്ടി….
റെമോ : ഇല്ല ഞാൻ വിശ്വസിക്കില്ല ഒരു പീറ പാൻ്റും ഇട്ട് കോളജിൽ വരുന്ന ഇവന് ഇത്ര വലിയ വീടോ….
നിങൾ ഇരിക്ക് കുടിക്കാൻ എന്താ വേണ്ടത് പറ അദ്യം. ..
അതൊന്നും വേണ്ട അദ്യം വീടൊക്കെ ഒന്ന് ചുറ്റി കാണിക്ക് നീ നന്ദൻ പറഞ്ഞു….
എടാ പട്ടി നിനക്ക് എല്ലാം അറിയാമായിരുന്നു അല്ലേ റെമോ നന്ദൻ്റെ കൈ പിടിച്ച് തിരിച് ചോദിച്ചു….
നന്ദൻ: ചെറുതായിട്ട് വിട് വിട്….അവൻ കരഞ്ഞോട് പറഞ്ഞു
റെമോ:ഇനി എന്തെങ്കിലും ഉണ്ടൊ അറിയാത്തത്…..
നന്ദൻ: ഇല്ല ഇല്ല
റെമോ: ഇല്ലെ
നന്ദൻ :ഇല്ല
അപ്പോ ഒക്കെ അളിയാ നീ പോയി കൊറച്ച് വെള്ളം എടുത്തിട്ട് വാ അവൻ എന്നോട് പറഞ്ഞു….
നിക്ക് ഞാൻ എടുക്കാം അവർ ഒക്കെ ഓരോന്നും ഇങ്ങനെ. നോക്കി അവിടെയും ഇവിടെയും നടന്നു….