Hero 2 [Doli]

Posted by

അതിന് നിനക്ക് എന്താ ഡീ നിന്നെ പോലെ ഇന്ന് ഒരുത്തൻ്റെ കൂടെ നിരങ്ങളും നാളെ അവൻ്റെ തന്തയുടെ കൂടെ നിരങ്ങലും ഒന്നും അല്ലല്ലോ ഞാൻ ചെയ്തത് പിന്നെ ഒരാളുടെ അപ്പിയറൻസ് വച്ച് ജഡ്ജ് ചെയ്യല്ലേ മോളെ നാളെ ചിലപ്പോ നീയൊക്കെ അവൻ്റെ കാല് പിടിക്കാനുള്ള അവസ്ഥ വരും…..

അപ്പോ ചെലക്കാത്തെ മോൾ സ്ഥലം വിട്ടു പോ

മറിയ : കേട്ടല്ലോ ഇനി പോയി ആ മൂലക്ക് ഇരുന്ന് മോങ്ങിക്കോ എന്ത്3 അച്ചു മോൾ

ശ്രീ: 😠😀

മറിയ: ശ്രീ അവൾ പറഞ്ഞതിൽ ചെറിയ കാര്യം ഇല്ലെ ടാ

ശ്രീ : നിനക്കും വട്ടായോ ഡീ…

മറിയ: അതല്ലടി അവൻ്റെ ഊരും പേരും ഒന്നും നമ്മൾക്ക് ഇനിയും അറിയില്ല.. ഇനി വല്ല തീവ്രവാദി ആണെങ്കിലോ….

ശ്രീ : ഒന്ന് പോടീ

മറിയ: ഒന്നും വിശ്വസിക്കാൻ പറ്റില്ല മോളെ….

ശ്രീ: നീ അദ്യം അവൻ്റെ വിവരം ഒക്കെ ഒന്ന് തപ്പാൻ നോക്ക്…. അവൻ ആരാ എന്താ എവിടെ ആണ് താമസം എന്നൊക്കെ ….

ശ്രീ : എടി ഇന്നലെ അവൻ പറയാൻ വന്നതാ എപ്പോഴാ നിങൾ വന്നത്ത്…..എന്തായാലും നോക്കാം….

പാച്ചു പിന്നെ തെണ്ടി തിരിഞ്ഞ് വൈകുന്നേരം ആയപ്പോ വീട്ടിലേക്ക് പോയി….

കുളിക്കാൻ കേറാൻ നിന്നപ്പോ ആണ് നന്ദൻ്റെ കോൾ….

എന്താ ടാ

അളിയാ ഞങൾ പെട്ടു

എന്താടാ കാര്യം

എടാ മറ്റെ ഹരി എന്നെയും റെമോനേയും പിടിച്ച് ഒരുപാട് തല്ലി നീ വന്നാലെ ഞങളെ വിടുള്ളു എന്നാണ് പറയുന്നത്….

എടാ അവനോട് പറ ഒന്നും ചെയ്യരുത് എന്ന് ഹലോ ഹലോ….

കട്ട് ആയി …..ഞാൻ തിരിച് വിളിച്ചു

അളിയാ നിങൾ എവിടെ ആണ്….ഞാൻ വരാം അവനോട് പറ ഞാൻ വരാം എന്നും….

എടാ എടാ ഹലോ

ഞങ്ങൾ മറ്റെ പബ്ബിൻ്റെ അവിടെ ഉണ്ട്

ഞാൻ ദേ വരുവാ…..

ഞാൻ വേഗം തന്നെ ഡ്രസ്സ് മാറി അയ്യോ അവന്മാർ ഇവരെ എന്തെങ്കിലും ചെയ്യുമോ….

വീട് പൂട്ടി വെളിയിലേക്ക് വന്നതും

ഗെയിട്ടിൻ്റെ വെളിയിൽ നിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *