Hero 2 [Doli]

Posted by

ഏയ് ഞാൻ എന്ത് അടിച്ചാലും ഫിറ്റ് ആണ്….

അത് തന്നെ ഫിറ്റ് ആണ്

സത്യം പറഞ്ഞ അന്ന് ഞാൻ അഭിനയിച്ചത് ആണ്…. ഫിറ്റ് ആയ പോലെ…

നിങൾ പോയ ശേഷം ഞാൻ വീണ്ടും പോയി…. ശേ വെറുതെ …..

സത്യം ….

കൊള്ളാം എന്തായാലും….

ഞാൻ ഇപ്പോഴും ചോദിക്കുവാ ഇത് ശെരി ആവോ….

നീ വെറുതെ ഇങ്ങനെ പറയാതെ എനിക്ക് തന്നെ ചെറിയ പേടി ഉണ്ട്….

എന്ന പിന്നെ സ്റ്റോപ് ഇട്ടാലോ

നിനക്ക് എന്താ ചെക്കാ വെറുതെ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ

പെട്ടന്ന് അവൾ എൻ്റെ കൈയ്യിൽ ഒറ്റ അടി

എന്താ

നീ നിൻ്റെ കല്യാണം കഴിഞ്ഞു എന്ന് എന്നോട് കള്ളം പറഞ്ഞു അല്ലെടാ

അത് പിന്നെ നിന്നെ ഒഴുവാക്കാൻ വേണ്ടി….അല്ല നീ എന്നെ എന്തിനാ ഇപ്പൊ തല്ലിയത്

അത് പിന്നെ എനിക്ക് എന്ന് എന്ത് വിഷമം ആയി എന്ന് അറിയാമോ

അതിന് തല്ലണോ നമ്മൾ ക്ളോസ് ആയി കുറച്ച് സമയം അല്ലേ ആയുള്ളൂ….

എനിക്ക് അങ്ങനെ ഒന്നും ഇല്ല ഞാൻ പെട്ടെന്ന് കമ്പനി ആവും അവൾ തല ആട്ടികൊണ്ട് പറഞ്ഞു….

ഞാൻ അങ്ങനെ അല്ലാ എനിക്ക് കുറച്ച് സമയം ആവും….

എടുത്തോ സമയം എടുത്തോ പക്ഷേ എന്നോട് മാത്രമേ ക്ളോസ് ആവാൻ പാടുള്ളൂ അല്ലെങ്കിൽ നീ ക്ളോസ് ആവും

നീ ഇങ്ങനെ ആണ്. ലെ ഒരു മിനിറ്റ് മിണ്ടാതെ ഇരിക്കില്ല അല്ലേ…..

ഇല്ല ഞാൻ ഒരു വായാടി ആണ്……

അതെ കണ്ടാലും പറയും….

എടാ നീ എവിടെ ആണ് പഠിച്ചത് ഒക്കെ ….

അത് ഞാ

ഞാൻ എന്താ ഈ കാണുന്നത് ഹേ നന്ദൻ , പറഞ്ഞോണ്ട് വന്നു റെമോയും മറിയയും കൂടെ ഉണ്ട്…..

ഇതെപ്പോ സംഭവിച്ചു…. മറിയ ചോദിച്ചു….

ദേ ഇപ്പൊ ശ്രീ ചിരിച്ചോണ്ട് പറഞ്ഞു…. അപ്പോ എൻ്റെ സഹായം ഏറ്റല്ലെ നന്ദൻ അവളോട് ചോദിച്ചു…

എന്ത് സഹായം ഞാൻ അവനെ നോക്കി ചോദിച്ചു…

അതൊക്കെ രഹസ്യം ആണ് ശ്രീ എന്നെ നോക്കി പറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *