ഞാൻ : ചേച്ചി എഴുന്നേറ്റില്ലേ ഇത് വരെ
രമ്യ : ഓ എഴുനേറ്റു, ചുമ്മാ കിടക്കുവാ, താക്കോല് മേശയിൽ ഉണ്ട്, എടുത്തോ
മേശയുടെ അടുത്തു ചെന്ന് വലിപ്പ് തുറന്ന് താക്കോൽ എടുത്ത് രമ്യയുടെ അടുത്ത് ചെന്ന്
ഞാൻ : ചേച്ചി വരുന്നില്ലേ?
രമ്യ : ഞാൻ ഉച്ച കഴിഞ്ഞു വരാം നീ പൊക്കോ
ഞാൻ : മം ശരി
പോവാൻ തുടങ്ങിയ എന്നോട്
രമ്യ : ഡാ അമ്പലത്തിൽ പോക്ക് എങ്ങനുണ്ടായിരുന്നു
ഞാൻ : അടിപൊളിയായിരുന്നു, ചേച്ചിക്കും വരായിരുന്നില്ലേ
രമ്യ : മം.. നമുക്ക് വേറെ ദിവസം പോവാടാ
ഞാൻ : എന്നാ ഞാൻ ഇറങ്ങുന്നു, ഉച്ചക്ക് ഞാൻ വരണോ
രമ്യ : ആ… നീ വാ..
ഞാൻ : മം…
ഡോർ അടച്ച് താഴേക്കു ചെന്ന എന്നോട്
സാവിത്രി : ചായ എടുക്കട്ടെ അജു
ഞാൻ : വേണ്ട ആന്റി ഞാൻ കുടിച്ചതാ
സാവിത്രി : ഉച്ചക്ക് വരൂലേ?
ഞാൻ : ആ.. ഞാൻ പോട്ടെ വൈകി
എന്ന് പറഞ്ഞ് താക്കോലും കൊണ്ട് ഷോപ്പിലേക്ക് ചെന്നു, സ്റ്റാഫുകളൊക്കെ വന്നു തുടങ്ങി എന്നെ കണ്ട്
ഗോപാലൻ : വൈകിയല്ലോ അജു
താക്കോൽ ഗോപാലൻ ചേട്ടന്റെ കൈയിൽ കൊടുത്ത്
ഞാൻ : ആ ചേട്ടാ, വേഗം തുറന്നേക്ക്
ഷോപ്പ് ഓപ്പൺ ചെയ്ത് എല്ലാരും അകത്തു കയറി, ആ സമയം ഓടി കിതച്ചു വന്ന മയൂനെ കണ്ട്
ഞാൻ : നേരത്തെ ആണല്ലോ
ഷോപ്പിൽ കയറി വന്ന്
മയൂഷ : പോടാ…
ബില്ലിംഗ് കൗണ്ടറിൽ വന്നിരുന്ന്
മയൂഷ : മഞ്ജുവും ഭർത്താവും വന്നിരുന്നു
ഞാൻ : ആ ഓണമൊക്കെ അടിച്ച് പൊളിച്ചതിന്റെ ക്ഷീണം ആയിരിക്കും
മയൂഷ : അങ്ങനെ അടിച്ചു പൊളിയൊന്നും ഉണ്ടായിരുന്നില്ല, നിനക്കോ?
ഞാൻ : ഞാൻ ഗുരുവായൂർ പോയില്ലേ, മഞ്ജു പോയോ?
മയൂഷ : ആ.. ഇപ്പൊ ഇറങ്ങി കാണും
ഞാൻ : മം… എന്നാ ജോലി തുടങ്ങിക്കോ ഞാൻ ഓഫീസിൽ ഉണ്ടാവും
എന്ന് പറഞ്ഞ് ഞാൻ ഓഫീസിലേക്ക് നടന്നു, ഉച്ചക്ക് രമ്യയുടെ വീട്ടിലേക്ക് ഇറങ്ങി, അവിടെ പോയിട്ട് വേണം വല്ലതും കഴിക്കാൻ, അവിടെ എത്തിയതും സാവിത്രിയും രമ്യയും മായയും ഇരുന്ന് ഭക്ഷണം കഴിക്കുന്നു, എന്നെ കണ്ടതും