ഇപ്പോൾ അയാളെകുറിച്ചറിയാൻ എന്നെക്കാളും തിരക് പക്രികായിരുന്നു, അങ്ങനെ ഞങ്ങൾ രണ്ടുപേരും വർക്ഷോപ്പിന്റെ അടുത്തെത്തി, “നീ ഇവിടെ നിൽക്, ഇത് ഞാൻ നോക്കിക്കോളാമ് ” എന്ന്പറഞ് സ്വന്തം അമ്മായിയപ്പന്റെ വീട്ടിലേക്ക് പോവുന്നതുപോലെ ആ വർക് ഷോപ്പിന്റെ അടുത്തേക് പോവുന്നത് ഞാൻ നോക്കി നിന്നുപോയി,
അയാളെ അവനും കണ്ടിട്ടില്ല ഞാൻ പറഞ്ഞുകൊടുത്ത ഒരു ഐഡിയ മാത്രെമേ അവനുള്ളൂ എങ്കിലും അവനായത്കൊണ്ട് എങ്ങനെയെങ്കിലും കണ്ടുപിടിക്കും എനിക്കുറപ്പായിരുന്നു.. ഒരു 15 – 20 മിനുറ്റ് കഴിഞ്ഞപ്പോൾ അവൻ വർക്ഷോപ്പിന്റെ പുറത്തേക്ക് മൊബൈലിൽ സംസാരിച്ചുകൊണ്ട് വരുന്നത് ഞാൻ കണ്ടു, ഞാൻ കുറച്ചു ദൂരെ മാറിയായിരുന്നു നിന്നത്,
എന്റെ അടുത്തുവന്ന അവൻ ഒറ്റ ശ്വാസത്തിൽ “പേര് രാജേന്ദ്രൻ നായർ, വീട് ബരീകാവ് , വയസ് 40, വീട്ടിൽ ‘അമ്മ മാത്രം കല്യാണം കഴിച്ചിട്ടില്ല, ഈ വർക്ക് ഷോപ്പിന്റെ ഓണർ ആണ്, എന്നു പറഞ്ഞുനിർത്തി ഇനി അയാളുടെ നക്ഷത്രം മാത്രെമേ അറിയ്യാൻ ബാക്കിയുള്ളു ബാക്കിയൊക്കെ അയി… പോലീസ്‌കാർപോലും ഇത്ര കൃത്യമായിട്ട് കണ്ടുപിടിക്കില്ല, ഞായറാഴ്ച ആയത്കൊണ്ട് പണിക്കാർ മാത്രെമേ വർക്ക് ഷോപ്പിൽ ഉണ്ടായിരുന്നുള്ളു അയാൾ വന്നിട്ടില്ലെന്ന് കൂടി അവൻ പറഞ്ഞു, അയാൾ വരില്ല എന്ന് എനിക്ക് നല്ലപോലെ അറിയായിരുന്നു കാരണം ഇന്നലെ രാത്രി അയാൾ പാടം കിളച്ചുമറിക്കുന്നത് ഞാൻ കണ്ടതാണ്, എന്റെ ആലോജന തീരുന്നതിനുമുന്നെ അവന്റെവക ” വാടാ, വണ്ടിയിൽകയർ “…
എന്ന ഉത്തരവ് വന്നു, വണ്ടിയിൽ കയറികൊണ്ടുതന്നെ എങ്ങോട്ടേക്കാണെന്ന് ഞാൻ അവനോട് ചോദിച്ചു, “ബാരീകാവിലേക് “… അവൻ മറുപടി പറഞ്ഞു, അയാളുടെ വീടിന്റെ ഗൂഗിൾമാപ് വരെ അവന്റെകയ്യിലുണ്ടെന്ന് എനിക് മനസിലായി… ബാരീകാവ് അധികം ദൂരത്തൊന്നുമല്ല, ഇവിടെനിന്ന് ഒരു 15 മിനുട്ട്, പലതും സംസാരിച്ചുകൊണ്ട് ഞങ്ങൾ യാത്രതുടർന്നു, ബാരീകാവിലേക് കയറിയതും രണ്ടുവശത്തേക്കും ഉള്ള വീടുകൾ അവൻ മാറി മാറി നോകുനുണ്ടായിരുന്നു,
അവസാനം കുറച്ചുമാറി റോഡിൽത്തന്നെ വണ്ടി നിർത്തി മൊബൈൽ ഫോൺ എടുത്തുകയിൽപിടിച്ചു അതിലേക്ക് നോക്കികൊണ്ട് അവൻ എന്നോട് പറഞ്ഞു “വലതുവശത്തു കാണുന്ന വീട് “, ഞാൻ പതിയെ വലതുവശത്തേക് തല തിരിച്ചു, പകുതി ഓടും പകുതി വാർപ്പും ഉള്ള ഒരു വീട്, പുറത്തു ഒരു കാർ കിടക്കുന്നുണ്ട്, അതെ ഈ കാർ എനിക്കറിയാം സ്ഥിരം വർക്സ്‌ഷോപിന്റെ മുന്നിൽ കാണാറുണ്ട്, സംശയിക്കാൻ ഒന്നും ഇല്ല ഇതയാളുടെ വീട് തന്നെ..