മുമ്പെങ്ങോ സ്കൂളിലോ കോളേജിലോ പഠിച്ച പിള്ളേർ ചിലപ്പോൾ വൈകിട്ട് വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ എഴുതിക്കുറിച്ച വരികളായിട്ടാണ് എനിക്ക് തോന്നിയത്, പല ആൺകുട്ടികളുടെ പേരിന്റെ കൂടെയും സമ ചിഹ്നം ചേർത്ത് ഓരോ പെൺകുട്ടികളുടെ പേര് എഴുതി ചേർത്തിട്ടുണ്ട്, അതുപോലെ ലവ് ഷേപ്പ് വരച്ചു അതിനകത്തും രണ്ടു പേരുകൾ എഴുതിയ കുറെ എണ്ണം, എന്തോ ഇതൊക്കെ കണ്ടപ്പോൾ എൻ്റെ ചുണ്ടിൽ അറിയാതെ ഒരു മന്ദഹാസം വിരിഞ്ഞു, ചിലപ്പോൾ ആ ചെറിയ പ്രായത്തിൽ പ്രേമിക്കുന്ന പെണ്ണിനോട് മനസ്സ് തുറക്കാൻ ധൈര്യമില്ലാത്ത കുട്ടി കാമുകന്മാരുടെ വികൃതികളാകും ഇത് , ഇപ്പൊ ചിലപ്പോ അവരൊക്കെ മറ്റാരുടെയൊക്കെയോ ഭാര്യയും ഭർത്താവുമായി ജീവിതം തുടങ്ങിയിട്ടും ഉണ്ടാകും!!
അങ്ങനെ അവിടെ എഴുതിച്ചേർത്ത ഓരോ വരികളും വളരെ കൗതുകത്തോടെ വായിച്ചു ഞാൻ ആ മതിലിൻറെ മറുതല വരെ എത്തി, ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ ഞാൻ അവിടെ നിന്നും തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോഴാണ് കോവലിന്റെ പിറകു വശത്തു അല്പം ദൂരെയുള്ള ആൽമരത്തിന്റെ ചുവട്ടിലായി ഒരു ബൈക്ക് പാർക് ചെയ്തു വച്ചിരിക്കന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടത്.
എന്തോ ആ ബൈക്ക് കണ്ടപ്പോൾ എനിക്ക് പരിചിതമായത് പോലെ തോന്നി, ഞാൻ ബൈക്കിന്റെ അടുത്ത് ചെന്ന് നോക്കിയപ്പോൾ അത് അനന്ദുവിന്റ്റെതാണെന്നു ബോധ്യപ്പെടുകയും ചെയ്തു.
എൻ്റെ മനസ്സിൽ കൊള്ളിയാൻ മിന്നി, ഇല്ല എൻ്റെ സീത ഒരിക്കലും ഇങ്ങനെ ഒരു സ്ഥലത്തു അനന്ദുവിന്റെ കൂടെ വരില്ല, അതെനിക്ക് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ്, എന്നാലും ഒന്നു ഉറപ്പിക്കാതെ പോയാൽ ചിലപ്പോൾ അത് എന്നും എൻ്റെ മനസ്സിൽ ഒരു സംശയത്തിൻറെ കനലായി ബാക്കി നില്കും!!
ഞാൻ പരിസരം മൊത്തം ഒന്നും കണ്ണോടിച്ചു പക്ഷെ ചുറ്റുഭാഗത്തൊന്നും ആരും തന്നെയില്ല, ഞാൻ മെല്ലെ കോവിലിനകത്തേക്കു നടന്നു കയറി, പഴക്കം വന്ന കോവിൽ ആയതിനാൽ തന്നെ അതിന്റെ വാതിലുകളൊക്കെ പകുതി പൊളിഞ്ഞു കിടക്കുകയായിരുന്നു, അതുപോലെ നിലത്തൊക്കെ ഉണങ്ങിയ ചപ്പുകൾ കൊണ്ട് നിറഞ്ഞിരുന്നു, ഞാൻ എൻ്റെ കാലടി ശബ്ദം കേൾപ്പിക്കാതെ പതുങ്ങി പതുങ്ങി കോവലിന്റെ അകത്തേക്കു നടന്നു കയറി.
ആരെയും കാണാനില്ല, ആരെയും കാണരുതേ എന്ന് തന്നെയായിരുന്നു എൻ്റെ പ്രാർത്ഥനയും! പക്ഷെ കുറച്ചു കൂടെ അകത്തേക്കു നടന്നു കയറിയതും പതിഞ്ഞ ഒരു സ്ത്രീ ശബ്ദം എൻ്റെ കാതുകളിൽ എത്തി.