സീത കുറച്ചു നേരം കൂടെ അവരുടെ മുഖത്തേക്കു മൗനമായി നോക്കി നിന്നതിനു ശേഷം അല്പം സൈഡിലേക്ക് മാറി നിന്നു അവർക്കു അകത്തേക്കു പ്രവേശിക്കാനുള്ള വഴിയൊരുക്കിക്കൊടുത്തു, അകത്തേക്കു കയറിയ ലീലയുടെ പിറകെ സീതയും എന്തോ ആഴത്തിൽ ചിന്തിക്കുന്ന കണക്കെ യന്ത്രികമെന്നോണം അകത്തേക്കു കയറിപ്പോയി!
അന്ന് മുഴുവനും സീത എന്നോട് കൂടുതൽ സംസാരിക്കുകയോ, മുഖം തരുകയോ ചെയ്തിരുന്നില്ല, ഇല്ലാത്ത തിരക്കുകൾ ഉണ്ടാക്കി എന്നിൽ നിന്നും ഒഴിഞ്ഞു മാറി നടക്കുന്നത് പോലെ എനിക്ക് തോന്നി!
രാത്രി എനിക്കരികിൽ കിടന്നുറങ്ങുന്ന സീതയുടെ ആ നിഷ്കളങ്കമായ മുഖത്തേക്കു ഞാൻ കുറച്ചു നേരം നോക്കി ഇരുന്നു, ഇപ്പോഴും അവളുടെ ആ മുഖം കണ്ടാൽ ഇന്ന് കാലത്തു കൂടി അനന്ദുവിന്റെ ഒപ്പം കിടക്ക പങ്കിട്ടു എന്നെ വഞ്ചിച്ചവളാണെന്നു വിശ്വസിക്കാൻ മനസ്സ് അനുവദിക്കുന്നില്ല, ഇത്രയൊക്കെ ചെയ്തിട്ടും, അവളോട് എനിക്ക് ഇപ്പോഴും ഉള്ളിൽ സ്നേഹമുള്ളതു കൊണ്ടാവാം ഞാൻ അവളോട് ചേർന്നു കിടക്കാൻ ശ്രമിച്ചത്, പക്ഷെ അവളിൽ നിന്നും ഇപ്പോഴും വിട്ടുപോകാതെ നിൽക്കുന്ന ആ പിങ്ക് മുല്ലപ്പൂക്കളുടെ മണം എന്നെ വല്ലാതെ അലോസരപ്പെടുത്തി, എന്തോ ഇപ്പോൾ ആ മണത്തോടു എനിക്ക് വല്ലാത്ത വെറുപ്പാണ്, ആ ഗന്ധം മൂക്കിലേക്ക് കയറുമ്പോൾ എനിക്ക് സമ്മർദ്ദം കൂടുന്നത് പോലെയും തല വേദനിക്കുന്നത് പോലെയും ഒക്കെ തോന്നും.
അവളിൽ നിന്നും ഉയരുന്ന ആ പൂക്കളുടെ മണം അസഹ്യകായി തോന്നിയപ്പോൾ ഞാൻ അവളിൽ നിന്നും വിട്ടകന്നു തിരിഞ്ഞു കിടന്നുറങ്ങാൻ ശ്രമിച്ചു, മനസ്സ് ശാന്തമല്ലാത്തതിനാൽ ഉറക്കം എളുപ്പമായിരുന്നില്ല എങ്കിലും എങ്ങനെയോ എപ്പോയോ പതുക്കെ ഉറക്കത്തിലേക്കു വീണു !!
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ വലിയ വിശേഷങ്ങൾ ഒന്നും ഇല്ലാതെ കടന്നുപോയി, സീതയുടെ മുഖത്തു കാണുന്ന ചെറിയ മൂകത ഒഴിച്ചാൽ ഭയപ്പെടാൻ തക്കവണ്ണം ഒന്നും എൻ്റെ കണ്ണിൽ പെട്ടിരുന്നില്ല, എന്തോ ചന്ദ്രേട്ടന്റെ ഭാര്യ വീട്ടിൽ വന്നതിൽ പിന്നെ എൻ്റെ മനസ്സിന് അല്പം ധൈര്യം വന്നു തുടങ്ങിയിരുന്നു, ഇനിയും അരുതാത്തതു ഒന്നും നടക്കില്ല എന്ന ഉറച്ച ഒരു വിശ്വാസവും എൻ്റെ മനസ്സിൽ തോന്നിത്തുടങ്ങി, കഴിഞ്ഞു പോയ കാര്യങ്ങൾ മനസ്സിലേക്ക് കടന്നു വരാതിരിക്കാൻ ഞാൻ എൻ്റെ ജോലിയിൽ കൂടുതൽ ശ്രദ്ധ കൊടുത്തു, അങ്ങനെ പതുക്കെ പതുക്കെ എൻ്റെ മാനസിക നില സാധാരണ നിലയിലേക്ക് മടങ്ങി വന്നു തുടങ്ങി!!