അവൻ അവളോട് ഒന്ന് അപേക്ഷിച്ചു..
“എന്റെ മടിയിൽ കിടക്കാൻ ഇങ്ങനെ ചോദിക്കണോ എബി..ഞാൻ നിന്റെയല്ലേ എന്റെ എല്ലാം നിനക്കല്ലേ അതിനു എന്റെ അനുവാദം വേണോ നിനക്ക് എന്റെ മുത്ത് വാ വന്നു കിടക്കു”
അവളുടെ സമ്മതം കിട്ടിയ അവൻ ആ ബെഞ്ചിൽ കേറി കിടന്നു അവളുടെ മടിയിലേക്ക് തല ചായ്ച്ചു.. അവളുടെ കൈയിൽ വെറുതെ പിടിച്ചു..
“ഡീ.. വാവേ.. തന്റെ മടിയിൽ ഇങ്ങനെ കിടന്നു ഞാൻ മരിക്കുവാണേൽ പോലും ഞാൻ ഹാപ്പിയാടോ.. തന്നെ എനിക്ക് അത്രയ്ക്കു ഇഷ്ടമാ വാവേ.. നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പോയിട്ട് ഒരു നിമിഷം പോലും അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ലെടോ.. ലവ് യൂ ഡിയർ റിയലി ഐ ലവ് യൂ ”
അവൻ അവളുടെ കണ്ണുകളിലേക്കു തന്നെ നോക്കി കൊണ്ട് അവളുടെ കൈകളിൽ മുറുകെ പിടിച്ചു..
“നീ എന്നെ സ്നേഹിക്കുന്നതിന്റെ നൂറു ഇരട്ടി ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് എബി.എനിക്ക് നിന്നെ കിട്ടിയതാടോ ഭാഗ്യം.. ദൈവം എനിക്ക് തന്ന പുണ്യമാ നീ.. നിന്നെക്കാളും വലുതായി ഇന്നി ലോകത്തു എനിക്ക് മറ്റൊന്നും ഇല്ല എബി”
അവൾ അവന്റെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു…
അവന്റെ കണ്ണുകൾ അവളുടെ കണ്ണുകളിലേക്കു തന്നെ പതിഞ്ഞപ്പോൾ ചിരിച്ചു കൊണ്ട് ചോദിച്ചു..
“എന്താ ഇങ്ങനെ നോക്കണേ ആദ്യായിട്ടു കാണും പോലെ എന്നെ കണ്ടിട്ടില്ലേ ഇതു വരെ”
“എന്റെ ദേവിയെ എത്ര കണ്ടാലും മതി വരില്ലെടോ എനിക്ക് ഇങ്ങനെ ഒരു ജന്മം മുഴുവൻ നോക്കി ഇരുന്നാലും മതിയാവില്ല എനിക്ക്”
അവളുടെ കണ്ണുകളിൽ നോക്കികൊണ്ട് തന്നെ ചിരിച്ചു കൊണ്ട് മറുപടി കൊടുത്തു അവളുടെ കൈത്തണ്ടയിൽ പിടിച്ചു അവളുടെ മൃദുവാർന്ന പുറം കൈ അവൻ ചുണ്ടോടു ചേർത്തു ഒന്ന് ചുംബിച്ചു..
“എബി..ഞാൻ ഒരു ഉമ്മ തരട്ടെ നിനക്ക് ദേ ഇവിടെ”
അവന്റെ ചൂണ്ടിൽ ഒന്ന് തൊട്ടുകൊണ്ട് അവൾ ചോദിച്ചു…
അവളോട് പറയാൻ നിന്ന തന്റെ ആഗ്രഹം അവളായിട്ട് തന്നോട് ഇങ്ങോട്ട് പറഞ്ഞപ്പോൾ സന്തോഷം കൊണ്ട് അവന്റെ മനസ് നിറഞ്ഞു…
‘മ്മ്.. താ”
അവളുടെ കണ്ണുകളിലേക്കു നോക്കി കൊണ്ട് അവൻ മറുപടി കൊടുത്തു.. അവളുടെ മുഖ ഭാവം അറിയാതെ മാറുന്നത് അവൻ ശ്രദ്ധിച്ചു..