“എബി.. ഡാ.. നിനക്ക് എന്തെങ്കിലും പറ്റിയോടാ അയാള് നിന്നെ അടിച്ചോ.. ഒന്നും ആയില്ലല്ലോ നിനക്ക്.. എബി ഡാ ”
അവൾ കരഞ്ഞു കൊണ്ട് വീണ്ടും അവനെ കെട്ടിപിടിച്ചു..
“ഇല്ല വാവേ എനിക്ക് ഒന്നും പറ്റിയില്ല കരയല്ലേ നീയ്യ് ”
അവൾ ആ ഷോക്കിൽ നിന്നും മുക്തയാവാൻ കുറച്ചു നേരം പിടിക്കുമെന്ന് അവനു തോന്നി… ഇത്രയൊക്കെ നടന്നിട്ട് എനിക്ക് എന്തേലും പറ്റിയോ എന്നാണ് അവൾക്കു ഇപ്പോഴും പേടിയെന്നു ഓർത്തപ്പോൾ അവൾ അവനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ട് എന്ന് അവനു മനസിലായി..
“വാവേ.. ഞാൻ കാരണമാണല്ലോ നിനക്ക് എല്ലാം വരണേ സോറി വാവേ.. ഞാൻ പറഞ്ഞിട്ട് വന്നിട്ടല്ലേ ഇപ്പൊ ഇങ്ങനെയൊക്കെ മാപ്പ്.. എന്റെ ജീവന്. വേദനിച്ചില്ലെങ്കിൽ മാപ്പ്”
അവൻ അറിയാതെ കരഞ്ഞു പോയി..
“ഒന്നുല്ല എബി എനിക്ക്.. കരയല്ലേ എന്റെ മുത്ത്.. നിന്റെ കൂടെ ഇങ്ങനെ ഇരിക്കാൻ അല്ലെ നമ്മള് വന്നേ ഇങ്ങനെയൊക്കെ ആവുമെന്ന് അറിഞ്ഞിട്ടല്ലലോ സാരമില്ല നമ്മുക്ക് കുറച്ചു നേരം എവിടേലും ഇരുന്നിട്ട് പോവാം ഡാ നീ വണ്ടി എടുക്ക് ഇനി ഇവിടെ നിൽക്കണ്ട”
അവൾ കണ്ണുകൾ തുടച്ചു കൊണ്ട് തന്റെ യൂണിഫോം ഒന്നു നേരെ ആക്കി അവനും ഒന്നു ഡ്രെസ്സ് ശരിയാക്കി വണ്ടിയിൽ കയറി അവളെയും കയറ്റി അവൻ വണ്ടി എടുത്തു ..
തറവാട്ടിൽ ഉച്ച ഭക്ഷണത്തിന്റെ തിരക്കൊക്കെ കഴിഞ്ഞു എല്ലാവരും വിശ്രമത്തിൽ ആയിരുന്നു…
മായ ഒന്നു ഉച്ചമയക്കത്തിനുള്ള ഒരുക്കത്തിൽ കിടക്കുവായിരുന്നു.. എന്നും ഉറങ്ങാറുള്ള മായയ്ക് ഇന്ന് ഉറക്കം വന്നതേ ഇല്ല..
ഇന്ന് വരുമായിരിക്കുവോ രതീഷേട്ടൻ.. വരില്ലായിരിക്കും .. ഏയ്യ്.. എന്നോട് ഇപ്പോഴും ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ എന്റെ ജീവിതം തകർക്കാൻ നോക്കില്ല.. പക്ഷെ വന്നാൽ ഞാൻ എന്തു ചെയ്യും ഇറങ്ങി ചെല്ലാൻ എന്റെ മനസ് പറയുവോ.. അയാള് ചുംബിച്ചപ്പോൾ എല്ലാം മറന്നു നിന്നു കൊടുത്തത് പോലെ പിന്നെയും ഞാൻ അയാൾക്കു വയങ്ങി നില്കുവോ ശേ.. എനിക്ക് എന്തൊക്കെയാ പറ്റണെ.. എന്റെ ശരീരം ചിലപ്പോ എന്താ അനുസരണകേടു കാണിക്കണേ മനുവേട്ടന്റെ ചൂട് കിട്ടാഞ്ഞിട്ടാണോ ആ സുഖം മറ്റാർക്കും തരാൻ പറ്റില്ല മനുവേട്ടന് പകരം മനുവേട്ടനെ ഉള്ളു എന്നിട്ടും ഞാൻ എന്താ ഇങ്ങനെ ഒരു മോശകാരിയെ പോലെ പുച്ഛം തോന്നുന്നു എന്നോട് തന്നെ അന്ന് അങ്ങനെയൊക്കെ ആയിരുന്നു ശരിയാ പക്ഷെ ആ മായ അല്ലല്ലോ ഞാൻ ഇപ്പൊ ആ പ്രായവും അല്ല എന്നിട്ടും ഞാൻ.. അന്നേരത്തെ മൂഡിൽ പറഞ്ഞതായിരിക്കും അയാൾ ഉറപ്പാണ് എനിക്ക് ഇന്ന് അയാള് വരില്ല എന്റെ മനസ് പറയുന്നതേ ഞാൻ ചെയ്യു.. അതെ മായ പ്രവർത്തിക്കു..