“വാ.. അകത്തോട്ടു പോകാം.”
അവൻ അവളെ വിളിച്ചു.. അവനു പിറകിലായി അവളു അകത്തേക്ക് നടന്നു… റിസപ്ഷനിൽ എത്തിയ അവർ ഒരു ദിവസത്തേക്ക് സിംഗിൾ റൂം എടുത്തു.. അവിടെ നിൽക്കുന്ന പെണ്ണിന്റെ കാവ്യയെ നോക്കിയുള്ള ഒരു ആക്കിയുള്ള ചിരി കണ്ടപ്പോൾ കാവ്യയ്ക് എന്തോ പോലെ ആയി… അവൻ അവളെയും വിളിച്ചു രണ്ടാം നിലയിലെ റൂം നമ്പർ 32ൽ എത്തി… അവൻ റൂം തുറന്നു അവളെ അകത്തേക്ക് ക്ഷണിച്ചു അവൾ ഒന്നു ചിരിച്ചുകൊണ്ട് റൂമിനു അകത്തേക്ക് കയറി… അടിപൊളി ഒരു മുറി ആയിരുന്നു കട്ടിലിൽ വെളുത്ത പട്ടുമെത്തയിൽ വെളുത്ത പുതപ്പും വെളുത്ത തലയിണയും.. ആകെ കൂടി റൊമാൻസ് ആവാൻ പറ്റിയ ഒരു ആമ്പിയൻസ്…
അവൻ നേരെ പോയി കട്ടിലിൽ ഇരുന്നു.. ഒപ്പം ബാഗ് ഒന്നു അവിടെ വെച്ച് അവളും അവന്റെ കൂടെ ഇരുന്നു.. അവൻ മെല്ലെ അവളുടെ ഷോൾഡറിലൂടെ കൈ ഇട്ടു അവളോട് ചേർന്നു ഇരുന്നു കൊണ്ട് പറഞ്ഞു…
“നമ്മള് എത്ര നാളായിട്ട് ആഗ്രഹിച്ചതാടി ഇങ്ങനെ ഒന്നു കൂടാൻ നിന്റെ ആ പന്ന കെട്ടിയോൻ എന്റെ പേരും പറഞ്ഞു നിന്നെ കുറെ ഉപദ്രവിച്ചല്ലേ സോറി പൊന്നെ”
അവൾ അവന്റെ കൈ ഒന്നു എടുത്തു മാറ്റിയിട്ടു ഒന്നു അരിശത്തോടെ പറഞ്ഞു…
“നിനക്ക്… എല്ലാം തമാശയാ ശ്യാം.. അയാള് എന്നെ ഉപദ്രവിച്ചതിനു കണക്കില്ല.. ആ വീട്ടീന്ന് ഇറങ്ങി ഞാൻ എന്റെ വിട്ടിൽ നില്കുന്നത് അമ്മായിയമ്മ ശരിയല്ലാത്തതു കൊണ്ടാണെന്ന അവരൊക്കെ വിചാരിച്ചു ഇരിക്കണേ ഇതാണ് പ്രശ്നം എന്ന് അറിഞ്ഞ എന്നെ അവിടുന്നും പുറത്താകും..ഡാ നി കൂടെ ഉണ്ടെന്നുള്ള വിശ്വാസത്തിൽ ഇറങ്ങിയതാ ഞാൻ ഇതിനൊക്കെ കാര്യം കഴിഞ്ഞ നീ തനി ആൺപിള്ളേരുടെ സ്വഭാവം എടുക്കുവോ എന്നെ ഇട്ടേച്ചും പോകുവോ എനിക്ക് നല്ല പേടിയുണ്ട് ശ്യാം.നിന്നെ അന്ന് കണ്ടത് മുതല് ഒരുപാട് ഇഷ്ടപ്പെട്ടു പോയി നിന്നെ പോലെ സ്നേഹിക്കാൻ നിനക്ക് മാത്രേ പറ്റു ശ്യാം നിനക്ക് മാത്രം ” അവൾ അതും പറഞ്ഞു അവന്റെ ഷോൾഡറിലേക്കു ചാഞ്ഞു… അവൻ പിറകിലൂടെ കൈ ഇട്ടു അവളെ തന്നിലേക്കു ചേർത്തു അടുപ്പിച്ചു.. അവളുടെ മുടിയുടെയും ആ വിയർപ്പിന്റെയും മണം അവന്റെ മുക്കിലേക്കു അരിച്ചു കയറിയപ്പോൾ ഒന്നുടെ മുറുക്കി അവളെ ചേർത്തു…