“ഡാ.. തമാശ അല്ല എനിക്ക് വയ്യട ഇങ്ങനെ.. ഞാൻ ശരിക്കും അങ്ങോട്ട് വരട്ടെ ഒരു ദിവസം നീ എന്നെ എവിടെലുമൊക്കെ കൊണ്ടു പോകുവോ നമ്മുക്ക് ഒന്നു കറങ്ങിയിട്ടൊക്കെ വരാം എന്റെ ഒരു ആഗ്രഹ അത് ഡാ ചെയ്യോ പ്ലീസ്.”
അവളുടെ മനസ് അവൾ അവന്റെ മുന്നിൽ തുറന്നു…
“ഇപ്പൊ വരട്ടെ ഞാൻ അങ്ങോട്ട് നിന്റെ സങ്കടം മാറ്റാൻ വരട്ടെടി.”
അവൻ അവളുടെ മനസ്സറിയാൻ ചോദിച്ചു…
അയ്യോ… ഡാ അത് വേണ്ട.. ഇവിടെ എല്ലാരും ഉണ്ട് അല്ലേൽ തന്നെ എന്നെ പറയാൻ വേണ്ടി ഒരു കാരണം നോക്കി ഇരിക്കുവാ എല്ലാം ആ കാവ്യകും മായയ്ക്കൊക്കെ എന്നെ അടിക്കാൻ ഒരു വടി കിട്ടാൻ കാത്തിരിക്കുവ.. ഇങ്ങോട്ടൊന്നും വന്നേക്കല്ലേ പൊന്നെ..ഇപ്പോഴല്ല ഇവിടെ ആരുമില്ലാത്തപോൾ ഞാൻ വിളികാം അപ്പൊ വന്ന മതി ഇപ്പൊ എന്റെ മോൻ അവിടെ തലയണയും കെട്ടിപ്പിച്ചു കിടക്കു.ഞാൻ ഫോൺ വെക്കുവാട്ടോ ആരോ എന്നെ വിളിക്കുന്നുണ്ട്. ഇതു പിടിച്ചോ ഇപ്പോഴത്തേക്കു…ഉമ്മാ..ഇനി പൊന്നുമോൻ കിടന്നുറങ്ങു… ”
അവൻ എന്തോ പറയാൻ വരും മുമ്പ് അവൾ ഫോൺ കട്ട് ചെയ്തു…
ടൗണിൽ എത്തിയ കാവ്യ ആരെയോ ബസ് സ്റ്റാൻഡിൽ കാത്തു നില്കുവായിരുന്നു..
ഒരു ബുള്ളറ്റ് ബൈക്കിൽ ഹെൽമെറ്റ് ഇട്ട ഒരാൾ അവളുടെ അടുത്തേക് വന്നു നിന്നു …
“കുറെ നേരമായോ.. വന്നിട്ട് ” അയാൾ അവളോട് ചോദിച്ചു..
“ഏയ്യ്.. ഇല്ലടാ കുറച്ചു നേരെ ആയുള്ളൂ പെങ്ങളും ഉണ്ടായിരുന്നു കൂടെ അവൾക്കു എന്തോ എന്നെ ഒരു സംശയം അവളു ഇപ്പൊ പോയതേ ഉള്ളു കോളേജിലേക്.. അവളു ഓരോന്നൊക്കെ ചോദിച്ചപ്പോ ശരിക്കും പേടിച്ചു പോയി ഓരോന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു മാറിയത ഇവിടെ നിന്ന ശരിയാവില്ല അറിയുന്ന ആരേലും ഉണ്ടാകും പിന്നെ അത് മതി പുകിലിനു വാ പോകാം. അവൾ പറഞ്ഞു..
“മ്മ്… വണ്ടിയിൽ കേറൂ ”
അവൾ അവൻ പറഞ്ഞത് കേട്ടു ബൈക്കിൽ കയറി ഇരുന്നു.. അവൻ വണ്ടി സ്റ്റാർട്ട് ചെയ്തു മുന്നോട്ടു എടുത്തു…
ഒരു ഇരു നില ഹോട്ടലിലേക്കാണ് ആ വണ്ടി ചെന്നു എത്തിയത്. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റുപാടും നോക്കി അറിയുന്ന ആരേലും ഉണ്ടോന്നു നിരീക്ഷിച്ചു.. ഹെൽമെറ്റ് അഴിച്ചു മാറ്റി അവനും ഇറങ്ങി ഒരു 30വയസ് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ..