കൃങ്… കൃങ്… പറഞ്ഞു തിരുമ്പോയേക് ലാൻഡ് ഫോൺ ശബ്ദിച്ചു…
അവൾ വേഗം ഫോൺ എടുത്തു…
“ഹലോ..പറ ഏട്ടാ.” അവൾ അതൊക്കെ ഓർത്തു ഒന്നു വിറച്ചു കൊണ്ടായിരുന്നു സംസാരിച്ചത്…
“എന്തെടുക്കുവായിരുന്നു മായേ നീയ്യ്.. മോള് സ്കൂളിൽ പോയോ.” മനു അന്വേഷിച്ചു…
“ഒന്നുല്ല്യ ഏട്ടാ.. ചുമ്മാ കിടക്കുവായിരുന്നു ഒരു തല വേദന പോലെ മോള് പോയി”
അത് കെട്ടു മനു ഒന്നു ആക്കുലപ്പെട്ടു ചോദിച്ചു..
“അതെന്ന പറ്റിയെടി പെട്ടന്ന്..പനി ഉണ്ടോ നീ ആ ബാം എടുത്തു പുരട്ടു പനി ഉണ്ടേലു ഒരു ടാബ്ലറ്റ് കഴിക്ക് കുഴപ്പമൊന്നുമില്ലല്ലോ പനി ഉണ്ടേലു ഒന്നു പോയി കാണിക്ക് ആ ഭവ്യയെയും കൂടെ കൂട്ടിക്കോ..”
“ഏയ്യ്… കുഴപ്പമൊന്നൂല്യ ഏട്ടാ അതിന്നല്ലേ കുറച്ചു മഴ കൊണ്ടായിരുന്നു അതിന്റെ ആവും അത് മാറുമെന്നേ പേടിക്കുവൊന്നും വേണ്ട ഏട്ടൻ വല്ലതും കഴിച്ചോ ഇറങ്ങിയോ ജോലിക്കു..”
അവളു ഒന്നു വിഷയം ഒന്നു മാറ്റി..
“ഏയ്യ്.. ഇല്ലടി ഇറങ്ങാൻ പോവാ അപ്പോഴാ വിളിച്ചേ ഇറങ്ങുവാ ഓഫീസിൽ ചെന്നിട്ടു കഴികാം വയ്യെങ്കിൽ നീ കിടന്നോ ആ ടാബ്ലറ്റ് കഴിക്ക് ഞാൻ കുറച്ചു കഴിഞ്ഞു വിളിച്ചോളാം നിന്നെ ഒന്നു വിളിച്ചിട്ട് ഇറങ്ങാന്നു വിചാരിച്ചു വിളിച്ചത.. നീ റസ്റ്റ് എടുക്ക് കേട്ടോ ശ്രദ്ധിക്കു എപ്പോഴും ഇങ്ങനെ ജോലിന്നു പറഞ്ഞു ഓടേണ്ട പറ്റുന്ന പോലെ എടുത്ത മതി കേട്ടോ ഞാൻ ഉച്ചയ്ക്ക് വിളികാം ഇറങ്ങാൻ പോവാ..ഒരു ഉമ്മ താ.. നിന്നെ ഒരുപാട് മിസ് ചെയുന്നുണ്ട് മോളെ.. ശരിക്കും ഒരുപാട്.. ഒറ്റയ്ക്കു ആയപോലെ തോന്നുന്നു ഇടയ്ക്.”
അവൻ തന്റെ സങ്കടം അറിയിച്ചു..
“അറിയാം ഏട്ടാ എന്തു ചെയ്യാനാ വേറെ വഴി ഇല്ലാത്തോണ്ടല്ലേ ഏട്ടൻ അങ്ങോട്ട് പോയെ സാരമില്ല മോളൊക്കെ വലുതായി വരുവല്ലേ അവളെ വളർത്തണ്ടേ.. സാരമില്ല..എനിക്കും വിഷമം ഉണ്ട് ഏട്ടാ.. ഉമ്മാ… മിസ്സ് യൂ ഏട്ടാ ഞാൻ ഉണ്ട് കൂടെ സങ്കടപെടല്ലേ .. അവൾ ഒരു ഉമ്മ ഫോണിലൂടെ അവനു നൽകി…
“എന്ന ശരി വാവേ റസ്റ്റ് എടുക്ക് ഞാൻ ഉച്ചയ്ക്ക് വിളിക്കാട്ടോ ”
“മ്മ്… ശരി..
അവൾ ഫോൺ വെച്ചു… എന്നെ ഇങ്ങനെ സ്നേഹിക്കുന്ന മനുവേട്ടനെ ചതിക്കാൻ എന്നെകൊണ്ട് ആവില്ലെന്നു മായ മനസ്സിൽ ഉറപ്പിച്ചു… എന്തു വന്നാലും മനുവേട്ടനെ ഞാൻ ചതിക്കില്ല…ഓരോന്നു ആലോചിച്ചു മായ കട്ടിലിലേക്കു ഇരുന്നു…