അവൻ മെല്ലെ വണ്ടി മുന്നോട്ടു നിക്കി. അവൾ തിരിഞ്ഞു നടന്നു .
“എല്ലാ..എണ്ണവും കണക്കാ.. ഒന്നു പോലും നേരെ ഇല്ലല്ലോ ഈശ്വരാ പെണ്ണായി ജനിച്ച എന്തൊക്കെ സഹിക്കണം” മായ സ്വയം പിറുപിറുത്തു കൊണ്ട് അകത്തേക്ക് പോയി…
“എങ്ങോട്ടാ കാവ്യെ രാവിലെ തന്നെ ഒരുങ്ങി .”
അണിഞ്ഞു ഒരുങ്ങി വന്ന കാവ്യയെ കണ്ടു മൃദുല ചോദിച്ചു..
“അത്… ഞാൻ.. ആ.. ഞാൻ ഒന്നു കവല വരെ പോവാ ഒരു ആവിശ്യമുണ്ട്.. പെട്ടന്ന് വരും..
അവളുടെ പരുങ്ങൽ കണ്ടു എന്തോ പന്തികേട് തോന്നി മൃദൂലയ്ക്ക്..
“അത്.. എന്തു ആവിശ്യടി ഇത്ര രാവിലെ കല്യാണതിനൊക്കെ പോകും പോലെ ഒരുങ്ങിയിട്ടു കുറച്ചു കഴിഞ്ഞു പോയ പോരെ ഇവിടെ ആണേല് നൂറു കൂട്ടം ജോലി ഉണ്ട് എല്ലാരും ഇങ്ങനെ ഇറങ്ങി പോയ ആരും തീർക്കും അതൊക്കെ”
മൃദുലയുടെ വർത്തമാനം കാവ്യയ്ക് അത്ര പിടിച്ചില്ല..
ഡീ മൃദു.. ഇവിടുത്തെ അടുക്കള പണി ചെയ്യാനൊന്നും അല്ല ഞാൻ ഇവിടെ നിക്കണേ എന്റെ ഗതികേട് കൊണ്ട നിന്നെയൊക്കെ ഇവിടെ കെട്ടികൊണ്ട് വന്നതേ അതിനൊക്കെ വേണ്ടിയിട്ട ഞാൻ ആ തള്ള ഒന്നു അടങ്ങിയ അങ്ങോട്ട് പോകും അല്ലാണ്ട് ഇവിടെ സ്ഥിരതാമസം ആക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല അങ്ങനെ ആരും ഇപ്പൊ മനസില് ചിന്തികേം വേണ്ട കേട്ടോ എനിക്ക് തോന്നിയ ഇടത്തു ഞാൻ പോകും എന്നെ ചോദ്യം ചെയ്യാനുള്ള അവകാശം ഒന്നും ഞാൻ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല കേട്ടോ”
അതും മറുപടി നൽകി കാവ്യ പുറത്തേക്കു ഇറങ്ങി..
തിരിച്ചു എന്തെങ്കിലുമൊക്കെ പറയാൻ ഒരുങ്ങിയെങ്കിലും രാവിലെ തന്നെ ബഹളം ഉണ്ടാകേണ്ടെന്നു വെച്ചോ എന്തോ മൃദൂല ഒന്നും മിണ്ടാതെ പിന്മാറി പല്ല് ഞെരിച്ചു കൊണ്ട് പിറുപിറുത് അകത്തോട്ടു കേറി പോയി…
“ചേച്ചി.. ഞാനും ഉണ്ട് കവലയിലേക്ക്”
പിറകിൽ നിന്നും ഭവ്യ വിളിച്ചപ്പോൾ കാവ്യ ഒന്നു തിരിഞ്ഞു നോക്കി.. “ഞാൻ കോളേജിലോട്ട.. ചേച്ചി എങ്ങോട്ട.. മൃദൂല ചേച്ചിയും ആയിട്ടു എന്താ രാവിലെ തന്നെ വഴക്കു ഇടാൻ വന്നോ എന്നതാ ഒരു ബഹളം കേട്ടെ”
“അതോ… അവൾക്കു ഞാൻ എങ്ങോട്ടാ പോകുന്നെന്ന് അറിയണം പോലും വീട്ടിലെ ജോലി ചെയ്യാൻ ഞാൻ നിൽക്കുന്നില്ലന്ന് അവൾക്കു പരാതി.. പിന്നെ എനിക്ക് അതല്ലേ പണി എനിക്ക് വേണ്ടത് ഞാൻ ഉണ്ടാക്കി കഴിച്ചോളാം അല്ലാതെ എല്ലാർക്കും വെച്ചു വിളമ്പാൻ ഒന്നും എന്നെ കിട്ടില്ല..ഇതു പറഞ്ഞതെ ഉള്ളു അവളോട് അല്ലാതെ ബഹളം ഒന്നും വെച്ചില്ല..”