സരസ്വതിയുടെ മുറിയിൽ നിന്നും ഇറങ്ങിയ മായ നേരെ തന്റെ മുറിയിലേക് ചെന്നു.. കാവ്യ അപ്പോയെക്കും അവിടുന്ന് പോയിരുന്നു.. മീനുട്ടി എഴുന്നേറ്റു കളിയും തുടങ്ങിയിരുന്നു..
നല്ല ആളെയാ നോക്കാൻ ഏല്പിച്ചു പോയത്.. അത് എങ്ങനെയാ കുഞ്ഞുങ്ങള് വല്ലതും ഉണ്ടെങ്കിൽ അല്ലെ അതിന്റെ പേടി കാണു ചുമ്മാ ഇങ്ങനെ നടക്കുവല്ലേ ഓരോരുത്തര്…
വാക്ക് പാലിക്കാത്ത കാവ്യയെ കുറ്റം പറഞ്ഞു മായ സ്വയം പിറുപിറുത്തു…
“മോളെ സ്കൂളിൽ പോകണ്ടേ വാവയ്ക് വാ എഴുന്നേറ്റു പല്ല് തേച്ചേ.. വാ..” മായ അവളെ എടുത്തു ബ്രെഷ് ചെയിക്കാനായി പുറത്തേക്കു ഇറങ്ങി… പുറത്തു ഇറങ്ങിയ മായ കണ്ടത് കാവ്യ ആരോടോ രാവിലെ തന്നെ ഫോൺ വിളിച്ചു സംസാരിക്കുന്നതാണു.. ആരാണപ്പാ ഇവളെ ഇത്ര രാവിലെ വിളിക്കാൻ മായ മീനുട്ടിയെ ബ്രെഷ് ചെയ്യിക്കുന്നതിടയിൽ വെറുതെ ആലോചിച്ചു.. പെട്ടന്ന് മായയെ കണ്ട കാവ്യ എന്തോ പരുങ്ങിയിട്ടു എന്തോ പറഞ്ഞു ഫോൺ കട്ട് ചെയ്ത്..മായയുടെ അടുത്തേക് വന്നു..
“ഡീ കാവ്യെ നീ നല്ല ആള്ളാട്ടോ മോളെ നോക്കാൻ ഏല്പിച്ചിട്ടു നീ കൊച്ചിനെ ഒറ്റയ്ക്കു ആക്കി പോയല്ലേ അവളോ മറ്റോ പുറത്തോ മറ്റോ പോയി വല്ലവരും പിടിച്ചോണ്ട് പോയ എന്തോ ചെയ്യും കാലം അങ്ങനെത്തെ അല്ലെ ഒന്നു കണ്ണ് തെറ്റിയ പേടിയാ എന്റെ മോള് ആണേല് ഒരു പെങ്കൊച്ചും പിന്നെ പറയാൻ ഉണ്ടോ”
അവളുടെ വർത്തമാനം കാവ്യക്ക് തീരെ ഇഷ്ടപെട്ടില്ല..
“ഇങ്ങനെയൊക്കെ പറയാൻ എന്താ മായേ ഉണ്ടായേ എനിക്ക് ഒരു കാൾ വന്നപ്പോ പുറത്തേക്കു വന്നതാ മോള് നല്ല ഉറക്കായിരുന്നു ഇപ്പൊ ഉണർന്നതാവും അവളു..പിന്നെ മോള് എഴുന്നേറ്റു പുറത്തോട്ടു വന്ന ഞാൻ ഉണ്ടല്ലോ ഇവിടെ ചുമ്മാ രാവിലെ വഴക്കു ഉണ്ടാക്കാൻ ഓരോന്ന് പറയല്ലേ മായേ മനുഷ്യന് അല്ലെങ്കിൽ തന്നെ രാവിലെ വട്ടു പിടിച്ച് നിൽക്യ അതിന്റെ കൂടെ ചുമ്മാ ചൊറിഞ്ഞു എന്നെ വട്ടക്കല്ലേ നീയ് ”
അതും പറഞ്ഞു ദേഷ്യത്തോടെ കാവ്യ അകത്തോട്ടു കേറി പോയി..
അപ്പോഴാണ് ദാമുവേട്ടൻ അവിടേക്കു വന്നത്.. മായയെ ഒന്നു അടിമുടി നോക്കി ഒരു വഷളൻ ചിരി പാസാക്കി കൊണ്ട് കുഞ്ഞിന്റെ അടുത്തെത്തി..