Ravi’s Rescue Mission 2 [Squad]

Posted by

Ravi’s Rescue Mission Part 2

Author : Squad | Previous Part


 

രവിസ് റെസ്ക്യൂ മിഷൻ എന്ന കഥയുടെ തുടർച്ചയാണിത് അതെ കഥയിലെ ഒരു കഥാപാത്രത്തിലൂടെ പോകുന്ന കഥ. ഇത് കുറച്ചു സീരീസ് ആയി പോസ്റ്റ് ചെയ്യാനാണ് തീരുമാനയിച്ചത്. എന്നാൽ ഈ കഥ വയ്ക്കുന്നതിന് മുൻപ് ഒന്നാം ഭാഗം വായ്ക്കുന്നതാണ് ഇതിലെ കഥാപാത്രങ്ങളെ കുറിച്ചറിയാൻ എളുപ്പം.

മുന്നത്തെ പോലെ കമ്മെന്റ് ബോക്സിൽ നിങ്ങളുട അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

 

ഇരുട്ടിൽ നിന്നും വെളിച്ചത്തേക്ക് : സീതയുടെ പ്രയാണം  (ഭാഗം 1 )

 

എൻ്റെ പേര് സീത, എനിക്കിപ്പോൾ ഇരുപത്തിയെട്ടു വയസാകുന്നു സ്നേഹസമ്പന്നനായ എന്റെ ഭർത്താവാണ് രവി. കഴിഞ്ഞ ഏഴു വർഷമായി ഞങ്ങൾ ഒരു കുഞ്ഞിക്കാലിന്  വേണ്ടി ശ്രേമിക്കുന്നു പക്ഷെ ഇതുവരെ അതിനു കഴിഞ്ഞില്ല. അതിൽ ഞങ്ങൾ വിജയിച്ചില്ലെങ്കിലും പ്രതീക്ഷയോടെ തന്നെയായിരുന്നു മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നത്. കുട്ടികൾ ഇല്ലെങ്കിലും ഞങ്ങൾ നല്ല സ്നേഹത്തോടെ തന്നെയായിരുന്ന പക്ഷെ അപ്പോഴാണ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ച ആ സംഭവം ഉണ്ടാകുന്നത്. ഒരിക്കലും ആഗ്രഹിക്കാത്ത ആ സംഭവം ഒരിക്കലും ഉണങ്ങാത്ത ഒരു മുറിവായി ആതു എന്റെ മനസ്സിൽ ഉണ്ട്. അതുകൊണ്ടുതന്നെ ഓരോ ഉറക്കത്തിലും ഞാൻ ഞെട്ടിയുണരുകയാണ്. ചുറ്റും ആരൊക്കെയോ ഉള്ളതുപോലെ അവർ എന്റെ ശരീരം കീറിമുറിക്കുന്നപോലെ ഒരു തോന്നലാണ്.

 

ഞാൻ മറക്കാനായി ആഗ്രഹികുനാ ആ സംഭവം കൂടുതൽ മനസ്സിലേക്ക് തിരട്ടി കയറുന്നപോലെയാണ് ഇപ്പോൾ സംഭവിക്കുന്നത് ഞാൻ ഗർഭിണി ആയിരിക്കുന്നു. അതും ഇരട്ടക്കുട്ടികളുടെ ‘അമ്മ ഈ അവസരത്തിൽ ഏതൊരമ്മയും സന്തോഷത്തോടെ തുള്ളിച്ചാടുകയായിരിക്കും എന്നാൽ ഇരട്ടക്കുട്ടികളുടെ അച്ഛൻ എൻ്റെ രവിയേട്ടൻ അല്ല എന്നോർക്കുമ്പോൾ നെഞ്ചിന്റെ ഇടയിൽ ഒരു വേദന ആണ്. എൻ്റെ ഭാവി ഇനി എങ്ങോട്ടാണ് പോകുന്നത് എന്നത് എനിക്കിപ്പോഴും അറിയില്ല

 

അങ്ങനെ പലതും ആലോചിച്ചു രവിയേട്ടന്റെ തോളിൽ ഞാൻ ചാരിയിരുന്നു. രവിയേട്ടന്റെ മുഖം അപ്പോഴും സന്തോഷത്തിലാണ്. അതെന്നെ കാണിക്കാനാണോ അതോ ശെരിക്കും രവിയേട്ടന് സന്തോഷമായിരിക്കുമോ എനിക്കറിയില്ല. ഇന്ന് ആശുപത്രിയിൽ വച്ച് ഡോക്ടർ ഇരട്ട കുട്ടികളാണെന്നു പറഞ്ഞപ്പോൾ രവിയേട്ടന്റ് മുഖത്ത്  പല ഭാവങ്ങൾ ഞാൻ കണ്ടിരുന്നു. സ്വന്തമായി കുട്ടികൾ ഉണ്ടാകില്ല എന്ന് രവിയേട്ടന് മനസ്സിലായിക്കാണും അതുകൊണ്ടു എന്റെ കുട്ടികളെ സ്വന്തമായി കാണാനാകും രവിയേട്ടന്റെ തീരുമാനം .

Leave a Reply

Your email address will not be published. Required fields are marked *