നാട്ടിലെത്തിയ രാഘവൻ നായർ ആകെ വിഷമത്തിലായിരുന്നു..
വിദേശത്ത് നടത്തിയ ബിസിനസ്സ് എല്ലാം പൊട്ടി ആകെയുണ്ടായിരുന്ന തറവാട് വീടും പണയത്തിലായി..
മകൾ അനഘ ഡിഗ്രീ ഫൈനൽ ഇയർ പഠിക്കുന്ന സമയം..
മകളെ ഭവിയെങ്കിലും സുരക്ഷിതമാക്കാൻ അയാൾ ആഗ്രഹിച്ചു..
എന്നാൽ അനഘക്ക് സാഹചര്യങ്ങള് പൊരുത്തപ്പെടാനും. തൻ്റെ ബാകി പഠനം ഇനി എല്ലാ കഷ്ടപ്പാടുകളും മാറിയിട്ട് മതി എന്നായിരുന്നു..
മകളുടെ പ്രതികരണം അയാളെ ഏറെ സങ്കടതിലാക്കി..
മകൾ അനഘ യെ ഒരുപാട് സ്നേഹിച്ചിരുന്നു ആ.. അച്ഛൻ
എന്നാല് മകളുടെ പഠനം പോലും പൂർത്തിയാക്കാൻ സാധിക്കാത്തതിൽ… അയാൾക്ക് ഏറെ വിഷമമായി..
തറവാട് വീട് പണയത്തിലായ വിവരം ഭാര്യയും മകളും അല്ലാതെ വേറെ ആരുമറിയില്ലയിരുന്നു..
എന്നാല് അയാള് തീരുമാനിച്ചു ഈ അവസ്ഥ എന്തായാലും ചേച്ചിയെ അറിയിക്കമെന്ന്..
അങ്ങിനെയാണ് രാഘവൻ നായർ ഉണ്ടായ നഷ്ടങ്ങളും തറവാട് പണയത്തിൽ ആണെന്നുള്ള കര്യങ്ങൾ മൂത്ത ചേച്ചിയെ അറിയിക്കുന്നത്..
സഹോദരൻ്റെ അവസ്ഥയും കഷ്ടപ്പാടും അറിഞ്ഞ ചേച്ചി അവനെ സഹായിക്കാൻ തന്നെ തീരുമാനിച്ചു..
ബാങ്കിലെ കടങ്ങൾ എല്ലാം തീർത്ത്
ആധാരം തിരിച്ചെടുത്തു….
ഉണ്ടായിരുന്ന സ്ഥലത്ത് ക്കൃഷി ചെയ്യാനുള്ള സഹായവും ചെയ്തു..
അങ്ങിനെ രാഘവൻ നായർ തൻ്റെ നഷ്ടപെട്ട ജീവിതം തിരിച്ചു പിടിക്കാൻ തുടങ്ങി..
അങ്ങിനെ ജീവിതം നല്ല രീതിയിൽ പോയികൊണ്ടിരിക്കുന്ന സമയത്താണ്
രാഘവൻ നായരുടെ ചേച്ചി ഒരു അലോജനയുമായി വരുന്നത് തൻ്റെ ഇളയ മകൻ രതീഷിനു അനഖയെ കെട്ടിച്ചു കൊടുക്കണമെന്ന.. അവിശ്യവുമയി…
മകൾ അനഘ അന്നേരം പഠനം തുടർന്നു എന്തെങ്കിലും പ്രൊഫഷനൽ കോയ്‌സ് ചെയ്യനിരിക്കയിരുന്ന്..
എന്നാല് ചേച്ചിയുടെ ഈ ഒരു ആവിശ്യം രാഘവൻ നായർക്ക്.. തട്ടികലയാനും ആവില്ല..
അങ്ങിനെ അധികം താമസിയാതെ തന്നെ അവരുടെ കല്ല്യാണം കയിഞ്ഞു…
…. …….
വർഷം മൂന്ന് കയിഞ്ഞ് എന്നാല് ഇതുവരെ അവർക്കൊരു കുഞ്ഞിക്കാലു കാണാനുള്ള ഭാഗ്യമുണ്ടായില്ല..
രാഘവൻ നായരുടെ ചേച്ചിയിൽ നിന്നും അളിയനിൽ നിന്നും മകൾക്ക് പല കുത്തുവാക്കുകളും കേൾക്കാൻ ഇടയായി തുടങ്ങി..