വിവേക് : നീ അവളെ സെറ്റ് ആക്കാൻ സഹായിച്ചാൽ പ്രിയേ നിനക്ക് സെറ്റ് ആക്കി തരും ..
ഞാൻ : മ്മ് .. വാ ക്ലാസ്സിൽ പോവാം ക്ലാസ് തുടങ്ങാറായി …
വിവേക് : മ്മ് …
അങ്ങനെ ഞങ്ങൾ ക്ലാസ്സിലോട്ട് പോയി … എന്റെ ചിന്ത ഫുൾ ഇവനെ എങ്ങനെ ഈ കാര്യത്തിൽ പിന്തിരിപ്പിക്കാം എന്നായിരുന്നു …
വീണ്ടും ക്ലാസ് തുടങ്ങി എനിക്ക് ക്ലാസ്സിൽ ശ്രദ്ധിക്കാനേ പറ്റിയില്ല .. ഇന്ന് സീനിയർസ് അമ്മേ കുറിച്ച് പറഞ്ഞതും വിവേകിന്റെ കാര്യം ഓർത്തിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല ..
ഞാൻ ഇടയ്ക്ക് വിവേകിനെ നോക്കി .. അവനെ ഇടയ്ക്ക് അമ്മേ തന്നെ നോക്കിയിരിക്കുവാണ് . അമ്മ ആണെങ്കിൽ ക്ലാസ്സിൽ ടീച്ചർ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം ക്ലാസ്സിൽ ഷൈൻ ചെയ്യുവാണ് ..
അങ്ങനെ ഉച്ചയ്ക്ക് ചോറ് ഉണ്ണുന്നതിന്റെ ഇന്റർവെൽ ആയി .. അപ്പഴാണ് സൂര്യ ചേട്ടൻ ക്ലാസ്സിലോട്ട് കടന്ന് വന്നത് കൂടെ പ്രിയയും കുറച്ചു സീനിയർ പിള്ളേരും ഉണ്ട് . പ്രിയ എന്തിനാ എപ്പോഴും സൂര്യ ചേട്ടന്റെ കൂടെ നടക്കുന്നത് എനിക്ക് വിഷമം വന്നു … എല്ലാവരും ക്ലാസ്സിൽ ഉള്ളവരെ എല്ലാം പരിചയ പെടാൻ വന്നതാണ് ..
അങ്ങനെ സീനിയര്സ് എല്ലാം ഓരോരുത്തരോട് പേരൊക്കെ ചോദിച്ചു തുടങ്ങി … സൂര്യ ചേട്ടൻ അമ്മയുടെ അടുത്തോട്ട് ആണ് ആദ്യം പോയത് .. അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട് . രണ്ടുപേരും ചിരിക്കുന്നുണ്ട് .. എന്താണ് സംസാരിക്കുന്നത് എന്ന് മനസിലായില്ല ..
അവര് പരിചയപ്പെട്ട് ക്ലാസ്സിൽ നിന്ന് ഇറങ്ങി .. സൂര്യ ചേട്ടൻ ഇറങ്ങുന്നത് മുൻപേ അമ്മേ നോക്കി ചിരിച്ചേച് ആണ് ഇറങ്ങിയത് ..
ഇനിയും സൂര്യ ചേട്ടനും അമ്മേ ഇഷ്ടമാണോ എന്ന് ചിന്തിച്ചു പോയി … പക്ഷെ പിന്നീട് ഓർത്തപ്പോൾ അത് ആയിരിക്കില്ല എന്ന് മനസിലായി .. കാരണം ക്യാമ്പസ് ബ്യൂട്ടി പ്രിയ പുറകെ നടന്നിട്ട് പോലും സൂര്യ ചേട്ടൻ വീണിട്ടില്ല.