“” എടാ നോക്കിയെങ്കിൽ നോക്കിന്ന് പറയണം അല്ലാതെ ചുമ്മാ.. വെറുതെ അല്ലേടാ നിന്നെ ഇവിടുന്ന് ഇറക്കിവിട്ടത്. “”
പറയുന്നതിനൊപ്പം ആ ചുണ്ട് കൂട്ടി പിടിച്ചു ചിരി കടിച്ചമർത്തുന്നുണ്ട്, അതുടെ കേട്ടതും നിക്കങ്ങോട്ട് പൊളിഞ്ഞു കേറി.. പക്ഷെ ഇനിയും ഒച്ച ഇട്ടാൽ അമ്മ കത്തി എടുകുമല്ലോ ന്നോർത്ത് ഞാൻ ഒന്നടങ്ങി ഇല്ലേൽ. ഇല്ലേൽ കാണായിരുന്നു,
“” ന്താടാ നീ നിന്ന് തത്തികളിക്കുന്നെ.. “”
“” വെറുതെയല്ല നാശമേ നിങ്ങള് ഇങ്ങനെ വീർത്തു വീർത്തു വരണത്.. പോണ്ണി.. നിങ്ങളിനിയും വീർക്കും,,, “”
പറഞ്ഞു തുടങ്ങിയത് കുറച്ചു കടുപ്പത്തിൽ ആയിരുനെകിലും അവസാനം തൊണ്ട ഇടറി, കൈ വിട്ടുപോയി മുന്നിൽ ചിരിയോടെ കൈയും കേട്ടി നിന്നതിനെ കെട്ടിപ്പിടിച്ചു ആ കവിളിൽ പല്ലുകൾ ആഴ്ത്തിയതും, അവരും കുറുമ്പോടെ ന്റെ മുടിയിൽ തഴുകി നിന്നു, വേദന വന്നതും അവര് കിടന്ന് തുള്ളാൻ തുടങ്ങി, വേദനിക്കട്ടെ.. നോവട്ടെ
“” എടാ പട്ടി കടിക്കല്ലെന്ന്.. വഡ്രാ..””
നല്ലോണം നൊന്തെന്ന് മനസിലായതും ഞാൻ പിടിവിട്ടു, ഇതെല്ലാം കണ്ട് ഹാളിൽ ഏട്ടൻ നിറകണ്ണുകളോടെ ഞങ്ങളെ നോക്കി നിൽപ്പുണ്ടായിരുന്നു
“” നോക്കിയേ പല്ലിറങ്ങി…””
കവിൾ കാണിച്ചോണ്ട് ഏട്ടത്തി നിന്ന് ചിണുങ്ങി,ആ കണ്ണൊക്കെ സങ്കടം കൊണ്ട് നനഞ്ഞിട്ടുണ്ട്. ത്രെ ഉള്ളാ പാവത്തിന്റെ പിണക്കം ചിരിയോടെ തന്നെ കടിച്ചിടത് ചുണ്ട് ചേർത്തോരുമ്മ കൊടുത്ത് ഞാൻ വിട്ടകന്നു.. നിറഞ്ഞ പുഞ്ചിരിയോടെ കണ്ണ് തുടച്ചകത്തേക്ക് കയറിയ ഏട്ടനെ ഞാൻ നോക്കി, പാവം ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് ഞാൻ കാരണം., വീട് വീടുവിട്ടിറങ്ങിയ സമയം അയാളെ ഉണ്ടായിരുന്നുള്ളു..
“” നീ കഴിച്ചോ വല്ലോം.. ഇല്ലേൽ പോയി കിളിച്ചു റെഡി ആയി വാ ചെക്കാ ഞാൻ കഴിക്കാൻ എടുകാം..””
ഏട്ടത്തി ന്നോട് അതും പറഞ്ഞകത്തേക്ക് കയറിയതും ഞാൻ റൂമിലേക്ക് നടന്നു അടുക്കളയിൽ ഒച്ച കേൾക്കണ്ണ്ട് അതിപ്പോളെങ്ങും തീരില്ല ന്നറിയാവുന്നത് കൊണ്ട് ഞാൻ റൂമിലേക്ക് കയറി, റൂം എല്ലാം അടുക്കി പെറുക്കി വെച്ചിട്ടുണ്ട്.. ബെഡിൽ മീനുട്ടി ഒറക്കം പിടിച്ചു, ഞാൻ കയറി പല്ലു തേച്ചു ഒന്ന് കുളിച്ചു. തിരിച്ചിറങ്ങുമ്പോൾ ആമി കുളിക്കാൻ ഉള്ള തയാറെടുപ്പിലാണ് മീനുട്ടി ഉണർന്നിട്ടില്ല,