ന്റെ പണ്ടത്തെ മാസ്സ് ഡയലോഗ് എങ്ങുനിന്നോ കാതിൽ മുഴങ്ങി കേട്ടു, ഉളുപ്പ് തീരെ തൊട്ട് തീണ്ടാത്ത നമ്മക്കെന്ത് നോക്കാൻ.. വലത് കാല് തന്നെ ആയിക്കോട്ടെ..
അകത്തു കുത്തിയതേ കാറിന്റെ ഒച്ച കേട്ട് അല്ലെങ്കിൽ ആമിയുടെ അല കേട്ട് ഏട്ടൻ ഇറങ്ങി വന്നു, കൈയിലെ ബാഗും വാങ്ങി, ന്റെ തോളിൽ ഒന്ന് തട്ടി വിശേഷങ്ങളും ചോദിച്ചു , അകത്തേക്ക് നീട്ടി വിളിച്ചു.. ഇടക്കെല്ലാം ഞാൻ ഏട്ടനെ കാണുന്നുണ്ടായിരുന്നു അതുകൊണ്ട് കാര്യമായ സംസാരം ഉണ്ടായില്ല,
‘” ദേവു.. എടി ഒന്നിങ്ങു വന്നേ.. “”
ഏട്ടന്റെ വാക്കുകൾ പൂർത്തിയാക്കുന്നതിനു മുന്നേ ഓടിയെത്തിയ ഏട്ടത്തി ന്നെ കണ്ടാവിടെയൊന്ന് നിന്നു. കണ്ണിൽ കടലിളകുന്ന പോലെ ജലം എനിക്കാ മുഖത്തേക്ക് നോക്കാൻ പറ്റാത്ത പോലെ,. ആളൊന്ന് തടിച്ചുണ്ട തക്കാളി പോലെയായി, പോണ്ണി.. അവരെന്റെ അടുത്തേക്ക് വരുന്നത് ഞാൻ അറിഞ്ഞു, ന്റെ തോളിൽ നിന്നും മീനുനെ എടുത്താ തോളിലേക്ക് കിടത്തി, ന്നിട്ട് ന്നോട് ഒന്നും മിണ്ടാതെ അകത്തേക്ക് ഒറ്റ പോക്ക്..
ഹും ജാടയിടാണ് തടിച്ചി.. വെറുതെയല്ല ഇവരിങ്ങനെ വീർത്തു വീർത്തു വരണത്.
“” യാത്രയൊക്കെ എങ്ങനെ ഇണ്ടായിരുന്നു ടാ “”
“” ആഹ്ഹ് കുഴപ്പമില്ലെന്ന് പറയാം…ആദ്യം ഒന്ന് കുളിക്കണം, പിന്നെന്തേലും കഴിക്കണം ന്നിട്ട് മതി ചോദ്യം ചെയ്യൽ.. അമ്പോ വയറു കത്തണ്..””
ഞാൻ അകത്തേക്ക് കയറി, ഏട്ടൻ ചിരിയോടെ തന്നെ പുറകെയുണ്ട്, അവിടെ പിന്നെ എന്നുമാ ചിരി നിറഞ്ഞു നില്കും,,
വീടിനകമെല്ലാം അതെപോലെയുണ്ട് എല്ലാം പഴേപോലെ .. ഒന്നിനും ഒരു മാറ്റവുമില്ല.. അല്ലെങ്കിലും മാറിയത് ഞാനല്ലേ..,
അകത്തു കയറിയതെ കേൾകാം ആമിയുടെ സ്വരം.. അടുക്കളയിൽ നിന്നുമാണ്, കത്തി അടിക്കാൻ ഇപ്പൊ അവളെ കഴിഞ്ഞേ ഉള്ളു ആള്, അമ്മയുടെ സ്വരവും കേൾകാം.. വിശേഷം പറയാവും. അതും നോക്കി നിൽകുമ്പോളാണ് പുറകിൽ ഒരു മുരടനക്കം.
“” ന്തടാ ഒളിഞ്ഞോക്കുവാണോ നിയ്യ്.. “”
കൈ രണ്ടും വയറിനോട് പിണച്ചുകെട്ടി ന്നെ കൂർപ്പിച്ചു നോക്കി നിൽക്കാണ്, ഒന്ന് പതറി ങ്കിലും അത് പുറത്ത് കാണിച്ചില്ല
“” പിന്നേ എനിക്കതല്ലേ പണി.. അകത്തു അന്തരാഷ്ട്രകാര്യമൊന്നുമല്ലോ നടക്കണേ ഒളിഞ്ഞെക്കാൻ.. “”