“” ന്ത് പാവാ ന്റെ അപ്പാ.. ന്റെ ജീവനാ… “” അവളെന്നെ പുറകിൽ നിന്നും കെട്ടിപിടിച്ചു, അവൾക്കെന്നും അവളുടെ അപ്പ കഴിഞ്ഞേ ആരും ഉള്ളു.. ഈ നിക്കണ അവളുടെ അമ്മ പോലും.
“” പിന്നെ പാവം.. നിനക്ക് നിന്റെ അപ്പനെ അറിയാത്ത കൊണ്ടാ ന്റെ മോളെ.. ഇങ്ങേരുടെ കൂടെ ജീവിച്ചതിനു നിക്ക് വല്ല ജംഗിൾ ബുക്ക് അവാർഡും തരണം.. “”
ഏഹ്ഹ് അങ്ങനെയും അവാർഡ് ഉണ്ടോ..??ഇവളെ സഹിക്കുന്നതിനു നിക്കാ ബെസ്റ്റ് കുടുംബസ്സ്ഥൻ ഓഫ് ദി ഇയർ അവാർഡ് തരണ്ടേ..
“” ജംഗിൾ ബുക്ക് അവാർഡ് കൊണ്ടോയ് നിന്റെ തന്തക്ക് കൊണ്ടുകൊട്.. “”
ഞാൻ വണ്ടി ആഞ്ഞു ചവിട്ടി, ആക്സിലേറ്ററിൽ പതിഞ്ഞ കാലുകൾ വണ്ടിയുടെ മീറ്ററിൽ മാറ്റങ്ങൾ സൃഷ്ടിച്ചു മുന്നോട്ടേക് കുതിച്ചു.
********************
“” ഏട്ടാ.. അമ്മ പറഞ്ഞകാര്യം എങ്ങനെയാ..?? ”
റൂമിൽ ചെന്ന് ഡ്രസ്സ് മാറുന്നതിനിടക്ക് അവൾ നിന്ന് തത്തി കളിക്കുന്നത് കണ്ടതെ നിക്ക് മനസിലായിരുന്നു കാര്യം.. ഷർട്ട് ഊരികൊണ്ട് ഞാൻ അവളോടായി പറഞ്ഞു,
“” നീ വേണ്ടതെല്ലാം പാക്ക് ആക്കി, നിന്റെ ഹോസ്പിറ്റലിലേക്കും, മീനുട്ടീടെ മിസ്സിംനേം വിളിച്ചു കുറച്ച് നാളത്തേക്ക് ലീവ് പറ.. ന്തായാലും അമ്മ വിളിച്ചതല്ലേ പോകാം..””
മറുപടിയവൾ കെട്ടിപിടിച്ചൊരു ഉമ്മയിലായിരുന്നു അറിയിച്ചത്. പിന്നെവളവിടൊരു ബഹളം തന്നെയായിരുന്നു, ഡ്രെസ് പാക്ക് ചെയുന്നു, ഓരോരുത്തർക്കും വാങ്ങേണ്ട സാധനങ്ങളുടെ ലിസ്റ്റ് എടുക്കുന്നു.. ഹോ ഒരു മേളം തന്നെയായിരുന്നു, ഞാനും വിളിച്ചു കുറച്ച് നാളത്തേക്ക് ലീവ് പറഞ്ഞു.. പിന്നെ ആകെ ഒരാശ്വാസം മീനുട്ടിക്ക് വൺ മന്ത് ലീവ് ആണ് ബട്ട് വൺ വീക്ക് കഴിഞ്ഞേ ഉള്ളു.. പിന്നെ ഈ വീക്ക് പോകുന്നില്ല ന്നു വച്ചു.. അതിൽ കുറച്ച് പഠിച്ചാൽ മതി ന്നായിരുന്നു ആമിടെ കല്പന,,, പുള്ളികാരത്തി ഭയങ്കര സന്തോഷത്തിലാണ്, കാരണം അവരെ എല്ലാം കണ്ടിട്ട് കുറെ ആയി, ഫോണിലൂടെ ന്നും വിളിച്ചു കാര്യങ്ങൾ പറയുമെങ്കിലും അതൊന്നും നേരിട്ട് കാണുന്നതുപോലെയല്ലലോ., അവളുടെ വീട്ടിൽ പോകുന്നതിലും സന്തോഷം ന്റെ വീട്ടിലെക്ക് പോകുന്നതാണ്., അവരുടേ അവസ്ഥയും മറിച്ചായിരുന്നില്ല, മീനുട്ട്യേ കൊച്ചിലെ കണ്ടതാണ്, പിന്നെ ഇടക്ക് അവളും അവരെ കാണാൻ വീഡിയോ കാളിൽ വരും.. മോൾക്കും അതിന്റ ഒരു ചമ്മലുണ്ട്.