“” ടി… നീയിങ്ങ് വന്നേ..!!”” ഞാൻ അഞ്ചുനേ അടുത്തേക്ക് വിളിച്ചു, അവള് ഉടനെ അടുത്തേക്ക് വരുകേം ചെയ്ത്..
“” നിനക്ക് ബിയർ വേണോ..?? “”
ഞാനത് പറഞ്ഞതും രണ്ടും ഒറ്റ ഞെട്ട്.., ന്നാൽ അടുത്ത നിമിഷം
“” ആഹ്മ്മ്.. വേണം.. ന്റെ വലിയൊരു ആഗ്രഹം ആയിരുന്നു അതൊന്ന് കുടിക്കണമെന്ന്.. ന്റെ ഫ്രഡ്സ് കുറച്ച് പേരൊക്കെ കുടിച്ചിട്ടുണ്ട്, ഭയങ്കര കയ്യ്പ്പാന്നാ പറഞ്ഞെ.. ന്നാലും വേണ്ടില്ല “”
“” നിങ്ങളിത് ന്തോ ഉദ്ദേശത്തിലാ പെണ്ണിനിതൊക്കെ കൊടുക്കാൻ നിക്കുന്നെ..അച്ഛനാറിഞ്ഞാലുണ്ടല്ലോ..”
ന്നെ നോക്കി ചാടുമ്പോളും ഞാൻ അത് കണ്ടതായി പോലും ഭാവിച്ചില്ല, ഉടനെ ചാട്ടം അഞ്ചുന് നേരെയായി
“” നിനക്കെന്താടി പെണ്ണെ ഇങ്ങേർക്കോ വിവരമില്ല.. നിയുടെ ഇങ്ങനെ തുടങ്ങിയാലോ..””
അവള് കുട്ടിച്ചേർത്തു,
“”ബുദ്ധിയില്ലാത്തത് നിന്റെ തന്തക്കാടി,..
നീ അതൊന്നും കാര്യമാക്കണ്ടടി, നമ്മക് അടിക്കാം..””
“” ന്നാ നിക്കും വേണം… “” ഉടനെ ആമി ചാടിയിടയിൽ കയറി
“” നിനക്ക് ഒരു കുപ്പി ആപ്പി ഫിക്സ് വാങ്ങിയങ്ങോട്ട് തരും. അതുംകൂടിച്ചു ഏതേലും മൂലക്ക് കൂടിക്കോണം..””
“” പറ്റത്തില്ല,, നിക്കും ഒരു ഗ്ലാസ് തന്നെ പറ്റു… ഇല്ലേൽ ഞാൻ ഒറ്റും.. “”
“” ആഹ്ഹ് കൊടുത്തേക്കാം യേട്ടാ.. ഇല്ലേൽ ചിലപ്പോ ഒറ്റിയാലോ ഈ സാധനം.. “” അഞ്ചു ആമിയെ നോക്കി ചുണ്ട് കൂർപ്പിച്ചു, അതിനൊരു അടിയും സ്പോട്ടിൽ അവള് തിരിച്ചും കൊടുത്തു
ഞാൻ രണ്ടാളേം ഒന്ന് നോക്കി, ഓ എന്താ ഒത്തൊരുമ.. ഞാൻ അഞ്ചുന്റെ കയ്യിൽ നിന്ന് കൊച്ചിനെ വാങ്ങി,
“” അയ്യെടാ… ചേച്ചിയും അനിയത്തിയും ബിയർ കുടിക്കാൻ നിക്കുന്നു.. പൊക്കോണം രണ്ടും.. അല്ലേൽ വേണ്ട നിന്നെയൊക്കെ ഡയറക്ട് ചെയ്ത അങ്ങേരെ വിളി.. പെൺപിള്ളേരെ ഇങ്ങനെയാണോ വളർത്തണ്ടേ ന്ന് ചോദിക്കട്ടെ.. “”
ഞാൻ പറഞ്ഞതിന് ആദ്യം ഓന്ന് ഞെട്ടിയെങ്കിലും ആമി പിന്നത് പുച്ഛിച്ചു തള്ളി ,പിന്നൊരു വരവായിരുന്നു ന്റെ അടുത്തേക്ക്..
തുടരും.
വേടൻ ❤️❤️