“” ആര്… നിയോ..? “”
അതേയെന്ന് തലയനക്കി ന്റെ അടുത്ത നീക്കത്തിനായി കാത്തിരിക്കയാണ് പെണ്ണ്.
“” കേറിപ്പൊക്കോണം… അവള് പെട്ടി ഉണ്ടാക്കാൻ വന്നേക്കുന്നു . “”
ന്റെ ശബ്ദം വീണില്ല അതിന് മുന്നേ അവളകത്തു കയറി.. ചിരിയോടെ പെട്ടിയും എടുത്ത് അകത്തേക്ക് കയറുമ്പോൾ കുഞ്ഞിനേം കളിപ്പിച്ചു അമ്മായിയമ്മയും അഞ്ജുവും വെളിയിലേക്ക് വന്ന്..
“” ചെറിയമ്മേടെ മീനൂട്ടി ചിരിക്കയാണോടാ.. “”
അഞ്ചു കുഞ്ഞിന്റെ കയ്യിൽ പിടിച്ചാട്ടി കളിപ്പിക്കുമ്പോൾ, ന്ത് മനസിലായിട്ടാണെന്ന് അറിയില്ല കുഞ്ഞു ചിരിക്കുന്നുണ്ട്.,
“” ഹാ ഇനി അതിനെ പറഞ്ഞു കരയിക്കണം.. ഇവളെന്റെന്ന് വാങ്ങിക്കും.. “”
“” താൻ പോടോ.. “”
“” പോടോന്നോ..?? “”
ബാഗും അവിടെ വെച്ച് അവൾക്ക് പിന്നാലെ ഓടുമ്പോൾ അവൾ കുഞ്ഞിനെ അമ്മയുടെ കയ്യിൽ കൊടുത്തകത്തേക്ക് ഒറ്റ ഓട്ടം ഞാൻ അറിഞ്ഞില്ല ഈൗ പന്നിക്ക് ഇത്രേം സ്റ്റാമിന ഉണ്ടെന്ന്,, പുല്ല് വേണ്ടായിരുന്നു.. അവസാനം അവള് തന്നെ പൊക്കി ന്നെ അകത്തേക്ക് കൊണ്ട് പ്പോയി.., ചുമ്മാതൊന്നുമല്ല ചുമട്ടു കൂലിയായിട്ട് 500 ന്റെ ഒരു താളാണ് പെണ്ണ് പോക്കറ്റിൽ നിന്ന് വലിച്ചത്., ഇങ്ങെനെ പോയാൽ ഇവിടെ ചുമട്ടു തൊഴിലാളികളുടെ എണ്ണം കൂടും.
***************
ന്നെ റൂമിലാക്കി തിരിച്ചു ചാടി തുള്ളി പോകുന്നവളെ നോക്കി കണ്ണ് മിഴിക്കുമ്പോൾ, ഇവളല്ലേ നുമ്പേ റബ്ബർ പന്തുപ്പോലെ പാഞ്ഞത് എന്നോർത്ത് പോയി, ന്റെ അന്തം വിട്ടുള്ള നോക്ക് കണ്ടപ്പോളെ ആമി ചിരി കടിച്ചു പിടിക്കുന്നത് കേൾകാം.
“” വല്ല കാര്യോം ഉണ്ടായിരുന്നോ നിങ്ങൾക്ക്,. “”
“” പൊടി.. പൊടി.. “”
ഞാൻ ബെഡിലേക്ക് മറിഞ്ഞു, ഹോ ഇപ്പോ ഒരു സുഖമൊക്കെ ഉണ്ട് അമ്പോ…!
“” ന്നാ ഞാൻ പ്പോയൊരു ചായ ഇടാം,, ഉറങ്ങി കളയരുതേ… “”.
അതിനൊരു മൂളലിൽ വാക്കുകൾ ഒതുക്കി ഞാൻ എഴുനേറ്റു ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു, തിരിച്ചിറങ്ങുമ്പോൾ ചായ അടച്ചു വച്ചിട്ടുണ്ട്, ബ്ലാക്ക് കളർ ഷർട്ടും ഒരു കൈലി യും ഇട്ട് മുടിയും ചീകി ഞാൻ ചായയുമായി വെളിയിലേക്ക് ഇറങ്ങി, അടുത്തുള്ള കുറച്ചാളുകൾ കുഞ്ഞിനേം അവളേം കാണാൻ എത്തിയിരുന്നു,