“” എടി പെണ്ണെ സമയം നോക്ക് എട്ടായി..””
അതും പറഞ്ഞേട്ടത്തി തിരിഞ്ഞതും എട്ടോ.. ന്നും ചോദിച്ചു ഞാൻ അലറി.., ഉടനെ
“” ദേ… പിന്നെ ദൃതി പ്പിടിച്ചോടി വരുന്നതൊക്കെ കൊള്ളാം ആ ചുരിദാറ് നേരെ ചൊവ്വേ ഇട്ടിട്ടങ്ങോട്ട് വന്ന മതി.. “”
അപ്പോളാണ് ഞാൻ കണ്ണാടിയിലൊന്ന് നോക്കുന്നെ,, സത്യം പറയാലോ അവിടെ നിന്നങ് തീർന്ന മതിന്നായിപ്പോയി, രാവിലെ കേറ്റി ഇട്ടപ്പോ ചുരിദാറിന്റെ തല തിരിഞ്ഞു പോയ്, മുഖത്താകെ സിന്ദൂരം പടർന്നിരിക്കുന്നു,, ഞാൻ അപ്പോളേ പറഞ്ഞതാ സിന്ദൂരം രാത്രി തൊടണ്ട ന്ന് ആരു കേൾക്കാൻ..ന്തായാലും മാനം പ്പോയി. ശെടാ ഇനി ഞാൻ എങ്ങനെ ഏട്ടത്തിയുടെ മുഖത്തു നോക്കും. സമയം ഇത്രേം ആയെന്നറിഞ്ഞപ്പോ തന്നെ പകുതി ഗ്യാസ് പ്പോയി , നേരെ പ്പോയി കുളിച്ചു ഡ്രെസ്സും ഇട്ട് താഴേക്ക് ഇറങ്ങുമ്പോൾ ആകെയൊരു ചമ്മൽ ആയിരുന്നു, ന്നാൽ ഏട്ടത്തി പിന്നീട് അത് പറഞ്ഞോന്നു കളിയാക്കുകയോ ഒന്നും ചെയ്തില്ല.. പിന്നെ പഴേ പോലെ തന്നെ അങ്ങോട്ട് പണിയിൽ ഇടപെടാൻ തുടങ്ങി, ഏട്ടന് ചായ ഇതിനിടക്ക് കൊണ്ടോയ് കൊടുത്തിരുന്നു.
അങ്ങനെ ഒരു മൂന്നുമണിയോടെ ഞങ്ങൾ ന്റെ വീട്ടിലെക്ക് യാത്രയായി, കാറിൽ ആയിരുന്നു ഞങ്ങൾ പോയത്, കുഞ്ഞുടുപ്പിട്ട് ഞങ്ങളുടെ ചുന്ദരിയും ഉണ്ടായിരുന്നു കൂടെ, അവൾക്കുള്ള വെള്ളം ബോട്ടിലിൽ ആക്കി എടുത്തിരുന്നു, അതും കുടിച്ചാണ് പെണ്ണ് ന്റെ മടിയിൽ ഇരിക്കുന്നെ.., ഒരു നാലരയോടടുത്തു ഞങ്ങൾ വീട്ടിൽ എത്താൻ, ചെന്നതും ആമിയുടെ തോളിൽ ഉറക്കം തൂങ്ങിയ കൊച്ചിനേം എടുത്ത് അഞ്ചു മുന്നേ നടന്നു,
“” ആ ലെഗെജ് മാത്രമല്ല.. ദോണ്ടേ ഇതുമുണ്ട്.. “”
കാറിന്റെ ഡിക്കി തുറന്നു അടുക്കി വെച്ചിരുന്ന പെട്ടികൾ കാണിച്ചു ഞാൻ പറഞ്ഞതും
“” ഓ തല്കാലം ഈ ലെഗെജ് മാത്രമേ എന്നെകൊണ്ട് എടുക്കാൻ പറ്റു.. “”
അവളതും പറഞ്ഞു അകത്തേക്ക് ഓടി, കുട്ടത്തിൽ അമ്മേ ന്ന് പറഞ്ഞു കാറുന്നുമുണ്ട്, ഞാൻ പെട്ടി എടുക്കാൻ കുനിഞ്ഞപ്പോ ന്റെ കൂടെ ഒരാളുടെ കുനിയുന്നു, മുഖത്തേക്ക് നോക്കി ന്താ.. ന്ന് പുരികം അനക്കുമ്പോൾ
“” അല്ല.. പെട്ടി എടുക്കാൻ… “”