അകത്തേക്ക് വിരൽ ചൂണ്ടി ഏട്ടത്തി ഒച്ചയിടുമ്പോൾ സ്വാഭാവികമായും ഞാൻ അകത്തേക്ക് കുഞ്ഞുമായി ഓടിക്കയറി,
*************************
അങ്ങനെ വീണ്ടും ദിനങ്ങൾ പൊഴിഞ്ഞുകൊണ്ടിരിക്കെ കുഞ്ഞിന്റെ വളർച്ചയിലും മാറ്റങ്ങൾ വന്ന് തുടങ്ങി.., അവളുടെ തുലഭാരം കഴിഞ്ഞാണ് ഞാൻ തിരിച്ചു ഓഫീസിലേക്ക് മടങ്ങുന്നത്, ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങ്, വീട്ടിൽ നിന്ന് എല്ലാരും ഉണ്ടായിരുന്നു,
ഞാൻ സ്വർണ്ണക്കര മുണ്ടും തോളിലൊരു കസവു മുണ്ടും, അവള് പച്ച ബ്ലൗസ്യിൽ സ്വർണ്ണക്കര സെറ്റ് സാരീ ഒരു ചന്ദനക്കുറി നെറുകിൽ സിന്ദൂരരേഖ, കണ്ണിൽ നേർത്ത കറുപ്പ് വരകൾ, അത് മതിയായിരുന്നു അവളെ സുന്ദരിയാക്കാൻ,, ഞാനും അവളും ഒന്നിച്ചാണ് കുഞ്ഞിനെ തുലഭാരം തുക്കിയത്., അതങ്ങനെ കഴിഞ്ഞു. ഇപ്പോ വീട്ടിൽ നിന്ന് വന്നിട്ട് ഒരു മാസം ആകുന്നു, അവൾക്കും കുഞ്ഞിനും പൂർണ്ണ റസ്റ്റ് വേണമെന്ന് അമ്മ പറഞ്ഞത് കൊണ്ട് ഞാൻ മാത്രമാണ് തിരികെ പോന്നത്.., ഈ യാത്ര കുഞ്ഞിനേം അവളേം തിരിച്ചു എറണാകുളത്തേക്ക് കൊണ്ട് വരനാണ്, അതിനുള്ള യാത്രയിലാണ് ഞാൻ, അവളുടെ ക്ലാസ്സ് ഒരുപാട് മിസ്സ് അയക്കിലും നോട്‌സും കാര്യങ്ങളും അയച്ചു തന്നും പറഞ്ഞു തന്നും അവളെ സഹായിക്കാൻ കുട്ടികളെ പോലെ ടീച്ചേർസിനും മടുപ്പൊന്നുമില്ലായിരുന്നു.,
ജോലി കഴിഞ്ഞുള്ള ശനിയഴ്ച്ചത്തെ മടക്കയാത്രയിൽ ചെവിതല തരാതെ അവള് വിളിച്ചുകൊണ്ടേ ഇരുന്നു., വിശപ്പുണ്ടായിട്ടും കഴിക്കാതെ ഞാൻ വീട് പിടിച്ചു, ചെന്നിട്ട് അവിടുന്ന് അവളുണ്ടാക്കിയത് കഴിച്ചില്ലേൽ തല അടിച്ചു പൊട്ടിച്ചു കളയും പെണ്ണ്.., പോരാത്തതിന് രണ്ട് ദിവസം അവളുടെ വീട്ടിൽ കൂടെ നിൽക്കണം ന്നും ആള് പറഞ്ഞിട്ടുണ്ട് , ഡെലിവറി കഴിഞ്ഞ് പിന്നങ്ങോട്ട് പോയിട്ടില്ലയോ, സാധാരണയിലും വിപരിതമായി ആണല്ലോ ഇവിടെ കാര്യങ്ങൾ, അതോണ്ട് പോകാൻ ന്ന് വാക്കും കൊടുത്താണ് ഫോൺ വെച്ചത്,
വീട്ടിൽ എത്തി കതകിൽ മുട്ടിയപ്പോ അവളാണ് തുറന്നു തന്നത്,നേരം കുറച്ച് ഇരുട്ടിയിരുന്നു, ഏകദേശം 1 മണി.. ഈൗ… നിപ്പ് കണ്ടാലറിയാം കാത്തിരിക്കായിരുന്നുന്ന്
“” നീ ഉറങ്ങിയില്ലായിരുന്നോ…?’”
ഷൂ അഴിച്ചു സൈഡിലേക്ക് നീക്കുന്ന കുട്ടത്തിൽ ബാഗ് ഞാൻ അവളുടെ കയ്യിലേക്ക് കൊടുത്തു,,
“” ഇല്ല.. ഇപ്പോളാ മോളുറങ്ങിയെ.. “”
അവളും ന്റെ കൂടെ അകത്തേക്ക് കയറി,