“” ഏട്ടാ എണ്ണിറ്റെ.. ദേ സമയം കുറെയായി.. “”
അതും പറഞ്ഞവൾ കണ്ണാടിക്ക് മുന്നിൽ നിന്ന് കണ്ണിൽ കൺമഷി കൊണ്ടൊന്നു വരച്ചു നെറുകിൽ ചാർത്തിയ സിന്ദൂരതിന് പുറമെ നെറ്റിയിലും അവൾ ഒരു ചെറു കളഭക്കുറി വരച്ചു..
“”കുഞ്ഞേന്തിയെടി…?? “” ഒരു കൈ തലക്ക് താങ്ങിക്കൊണ്ട് ഞാൻ അവളെ നോക്കി
“” കുഞ്ഞ് അമ്മേടെ കയ്യിലാ.. “”
“” സമയമെന്തായി… “”
ഞനൊന്ന് മൂരി നിവർന്നു,
“” ആറര കഴിഞ്ഞു ….””
“” ഏഹ് അതെങ്ങനെ ഞാൻ കിടന്നപ്പോ ആറായിരുന്നല്ലോ സമയം..!”” എനിക്ക് സംശയം..
“” എടൊ മനുഷ്യ അത് വൈകുന്നേരം ആറു.. ഇത് വെളുപ്പിന് ആറ്..””
“” വെളുപ്പിനെയോ..!!! “”
ഞാനവളെ നോക്കുമ്പോൾ അവൾ അതേയെന്ന് തലയനക്കി താഴേക്ക് നടന്നു, ശെരിയാ രാവിലെ.. എന്നാലും അതെന്തൊരുറക്കമാട., ഉറക്കം വിട്ട മുഖവുമായി ഞാൻ ഒന്ന് ഫ്രഷ്യായി താഴേക്ക് ഇറങ്ങി, ഞാൻ ചെല്ലുമ്പോ കുഞ്ഞ് അച്ഛന്റെ കയ്യിൽ ആണ്, അവളുടെ വീട്ടുകാർ എല്ലാം തിരിച്ചു പോയിരുന്നു, അഞ്ചുന്റെ ക്ലാസ്സിന്റെ ന്തോ,, അച്ഛന്റെ കയ്യിലിരിക്കുന്ന കുഞ്ഞിനൊരുമ്മയും കൊടുത്ത് ഞാൻ വെളിയിലേക്ക് ഇറങ്ങി, കുറച്ചുനേരം ഇരുന്നതും അവളെനിക് കട്ടനുമായി വന്നു അതും കുടിച്ചിരിക്കുമ്പോളാണ് അച്ഛൻ കുഞ്ഞുമായി കട്ടള പടിയിൽ വന്നത്,
“” നിനക്കെന്ന ഇനി പോണ്ടേ.. “”
“” മ്മ്ഹ്ഹ്.. “” കാപ്പികുടിയോടെ തന്നെ ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി,
“” മോൾക്കൊരു തുലഭാരം നേർന്നിരുന്നു ഞാൻ.. “”
“” അതിനെന്താ പോകാം. അത് കഴിഞ്ഞേ ഞാനും പോണുള്ളൂ.. “”
“” ഹ്മ്മ്… ആഹ്ഹ്….ശേഖരാ ഒന്ന് നിന്നെടോ..!!
അവനെ ഇപ്പോ കണ്ടത് നന്നായി ആ തൊടിയിലെ തേങ്ങ ഇടറായി,, ഇപ്പോ പറഞ്ഞില്ലച്ച അവനെ പിന്നെ കിട്ടില്ല..
നീ മോളെയൊന്ന് പിടിച്ചേ.. “”
കുഞ്ഞിനെ ന്റെ കയ്യിൽ തന്നിട്ട് അച്ഛൻ സോപനത്തിൽ വിരിച്ച തോർത്തും തോളിലിട്ട് വെളിയിലേക്ക് ഇറങ്ങി,, അതോടെ ഞാനും ന്റെ മോളും മാത്രമായി അവിടെ.. കുറച്ചു നേരം കുഞ്ഞിനെ കളിപ്പിച്ചവിടെ ഇരിക്കുമ്പോൾ തോളിലോരടി..
“” മഞ്ഞത്ത് കുഞ്ഞിനേം കൊണ്ടിരിക്കാതെ കേറി പോടാ അകത്ത്.. “”