“” പനിനീർപൂവിനൊത്തഴകു തോൽക്കും ഇന്ദ്രറാണി .. !! നീയേതു ഗന്ധർവ്വനിലാണ് അടിമപ്പെട്ടുപോയത്… “”
“” സ്വർഗ്ഗത്തിന്റെയും,, ദേവന്മാരുടെയും ദേവനായ ഇന്ദ്ര.. ഞാൻ നിന്നിലടിമപ്പെട്ടവളാണ്, ഈ ഇന്ദ്രന്റെ സ്വന്തം ഇന്ദ്രണി, അവിടെമറ്റൊരു ഗന്ധർവ്വനും പ്രവേശനമില്ല…””
“” അങ്ങനെയോ റാണി..നീ എന്നിൽ ആകിഷ്ടയായവളാണോ..? “”
“” അതിലെന്താ നാഥാ നിനക്കിന്നും ആശങ്ക?? “”
“” നിന്നിലെനിക്കുള്ളത് ആശങ്കയല്ല,, പ്രണയമാണ്, അടങ്ങാത്ത പ്രണയം.. അതിന്റെ പ്രതീകമെന്നോണമാണ് ഞാൻ നിന്നിൽ മഴയായി പെയ്തൊഴിയുന്നത്.. “”
ഞാനവളുടെ നെറുകിൽ ചുണ്ടുചേർത്തു., ആ കരിങ്കൂവള മിഴിയിൽ, തേങ്കിണിയും ചെഞ്ചുണ്ടുകളിൽ..
“” ന്താണ് ന്റെ ഇന്ദ്ര ദേവന് ഇന്നി ഇന്ദ്രണിയോട് വല്ലാത്തൊരു ചെനേഗം… “”
അവളെന്റെ മീശപിരിച്ചു വച്ചുകൊണ്ട് ചോദ്യമെന്നിലെറിഞ്ഞു..
“” എനിക്കെന്റെ ഇന്ദ്രണിയോട് ന്നും സ്നേഹമല്ലയുള്ളൂ.. “” മുഖത്തേക്ക് വീഴുന്ന മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് മാടിയൊതുക്കി ഞാൻ അവളിലെ വശ്യ സൗന്ദര്യത്തിന്റെ മുന്നിൽ അകിഷ്ടനായി.
“” അതെ.. ന്റെ ദേവൻ ന്നും എന്നെ മാത്രമേ പ്രണയിക്കാവു.. ശ്വാസം പോലും നിക്കായി മാത്രമാകണം..’”
അവളെന്റെ മുഖത്തെക്ക് പ്രണയദ്രനായി നോക്കി,
“” ഇടക്ക് ഇന്ദ്രാണിയറിയാതെ മുള്ളാൻ പോവാൻ പറ്റോ.. “”
“” ന്താ….?? “”
“” ഹല്ല നീയല്ലേ പറഞ്ഞെ ശ്വാസം പോലും നിന്റെയാവണമെന്ന്.. അതോണ്ട് ചോദിച്ചുപോയതാ.. “”
അവള് കുറച്ചു നേരം ന്നെ നോക്കി പല്ലുരുമ്മി. ന്നിട്ട് കിറികെട്ടൊരു കുത്തും ചാടി എണ്ണിക്കാൻ ഒരു നോക്കലും.
“” കാലൻ ല്ലാം നശിപ്പിച്ചു.. ഞനൊന്ന് റൊമാന്റിക്കായി മൂടുപിടിച്ചു വരുവായിരുന്നു.. പോ… മാറ്,, “”
അവളെന്നെ തള്ളി മാറ്റാനായി ഒരു പാഴ്ശ്രമം നടതുന്നതിനിടയിൽ പറഞ്ഞു നിർത്തി
“” ഹാ അങ്ങനെയങ്ങ് പോകാതെടി ഇന്ദ്രാണി..””
ഞാനവളുടെ വയറിലൊന്ന് തൊട്ടു, പതിയെ..പതിയെന്ന് പറഞ്ഞാൽ വളരെ പതിയെ.. അതോടെ പെണ്ണ് പൂപോലെ ന്നോട് ചേർന്നങ്ങനെ കിടപ്പായി
കുറച്ചു നേരം അതെ കിടപ്പ്, ഒന്നും മിണ്ടണില്ല..
“” ന്റെ വാവക്ക് ഏട്ടനോട് പിണക്കാ… “”
മ്മ്ഹും.. അവളില്ലെന്ന് തലയനക്കിയതും, ന്റെ കവിളിൽ ഒരു മുത്തം വീണതും ഒന്നിച്ച്..
“” എടി ഇങ്ങനെ കിടക്കാതെമ്മടെ കുഞ്ഞിനെപ്പോയി വിളിച്ചോണ്ട് വാടി. “”