“” എവിടെ തെണ്ടാൻ പോയതാടാ രണ്ടും.. “”
അമ്മയാണ്.. ഉമ്മറത്തെ കത്തുന്ന തിരിക്കുമുന്നിൽ ഏട്ടത്തിയും, അഞ്ജുവും, മാഗിയും അവളുടെ അമ്മയും ഇരിപ്പുണ്ട്, ന്റെ തള്ള മുറത്തിൽ എന്തോ പാക്കുകയാണ്..
“” ഈ പരദൂഷണം പറഞ്ഞുനടക്കാതെ നിങ്ങൾക്കുടെ വല്ലോം പ്രാർത്ഥികരുതോ..? “”
“”ഹ്മ്മ് ഊവ്വ ഊവ്വ.. നിയദ്യം നന്നാവു ന്നിട്ട് ഇങ്ങോട്ട് വരണതിനെ കുറിച്ചാലോചിച്ചാ മതിട്ടോ.. അല്ല നിന്റെ കൈയിൽ ന്താ ഒരു പൊതി..””
“” അതവൾക്കാ… “”
“” അതെന്തേ നമ്മള് തിന്നാ തൊള്ളെന്നിറങ്ങില്ലേ… “”
ഉടനെ മാഗി ശബ്ദമിട്ടു.. വിഷ്ണുവാണെകിൽ ഉള്ള സിഗരറ്റും വലിച്ചു, അവിടെ കിടന്ന് കണ്ണ് പൊട്ടണ തെറിയും വിളിച്ചുവന്നിട്ട് ഇപ്പോ നാമം ജപിക്കാൻ ഇരിക്കുന്നു,, കുലപുരുഷൻ.. ഊള..
“” നാമംജപികുമ്പോളാണോ പെണ്ണെ വേണ്ടാത്തത് പറയണേ.. മര്യാദക്കിരുന്ന് ചൊല്ലാൻ നോക്കിക്കോ നി.. “” തൊട്ടടുത്തിരുന്ന ഏട്ടത്തി അവളുടെ തുടയിൽ ഒന്ന് പൊട്ടിച്ചപ്പോ അവളൊക്കെയായി..
“”കിടന്നോച്ചായിടണ്ട എല്ലാർക്കുംകൂടെയ വാങ്ങിയേ.. ദേ അമ്മേടെൽ കൊടുത്തേക്കാമെൻറെ പൊന്നോ., ഏട്ടത്തി ഏട്ടത്തിക്ക് അതിനകത്തു പ്രത്യേകമൊരു പൊതിയുണ്ടേ..””
അതിനേട്ടത്തി പ്രാർത്ഥനയിലും തലയനക്കി ഞാൻ അകത്തേക്ക് കയറുമ്പോൾ പെണ്ണവിടെ കുഞ്ഞിനേയും ഉറക്കി ചാരി ഇരിപ്പുണ്ട് ന്തോ പുസ്തക വായനയിലാണ്, ഞാൻ വന്നതറിഞ്ഞിട്ടും മൈൻഡ് ആക്കില്ല, വിളിച്ചിട്ട് എടുക്കാഞ്ഞതിന്റെയാകും ,,
“” അപ്പേടെ പോന്നോറങ്ങിയോടി കള്ളിപ്പെണ്ണേ..””
ഞാനവളെ വകവയ്ക്കാതെ കുഞ്ഞിന് നേരെ ചെന്നതും
“” കള്ളിപ്പെണ്ണ് കളിച്ചു കൊച്ചിനെ ഉണർത്തിയാലാ അജുവേട്ട ന്റെ വിധം മാറുന്നെ..””
“‘ പിന്നെ നിന്റെ വിധം ഞാൻ കാണാത്തതൊന്നുമല്ലോ..””
“” ന്താ…!””
പതിയെയാണ് പറഞ്ഞതെങ്കിലും അവളത് കെട്ടേന്ന് എനിക്കറിയായിരുന്നു. അതിന്റെ കാരണമെന്നോണം പെണ്ണിന്റെ മുഖത്തൊരു കള്ളച്ചിരി ഓടിയ്യെത്തി. അതിന് ഞാൻ ഒന്നുല്ല ന്ന് പറഞ്ഞു അവളുടെ അടുത്തിരുന്നതും അവളെന്നെ മൊത്തത്തിൽ ഒന്ന് നോക്കി, ഈശ്വരാ…
“” അതെന്താ കയ്യില്..? “”
“” അത് നിനക്കുള്ളതല്ല.. അത് ഞാനെന്റെ പെമ്പറന്നോത്തിക്ക് വാങ്ങിതാ.. “”
ഞാനാ കവർ പതിയെ കയ്യിലെടുത്തു ചുമ്മാ അവളെ ചൂടാക്കി,
“” നിങ്ങൾക്ക് ഞാനല്ലാതെ വേറൊരു പെമ്പാറന്നോത്തി യില്ലെന്ന് നിങ്ങളെക്കാളെറെ നിക്കറിയാം.. അതോണ്ടെന്റെ പുന്നാര കെട്ടിയോൻ കളിക്കാതെ ആ പൊതി ഈ പെമ്പറന്നോത്തിടെ കയ്യിലോട്ട് താ… ഹ്മ്മ് വേഗം സമയമില്ല ‘”