***************
“” എടി പെണ്ണെ നിയാ കുഞ്ഞിനെ അവരെയൊന്ന് കാണിക്ക്..
ശെടാ ഇതുപോലൊരു കൊച്ച്.””
കുഞ്ഞിന് മേലെ വിഴുന്ന അവരുടെ കണ്ണുകളിൽ നിന്ന് കുഞ്ഞിനെ പൊതിഞ്ഞു പിടിച്ചു ആമി തന്റെ നിലപാട് വ്യക്തമാക്കി,
“” പിന്നെ…നീ കാണിച്ചിട്ട് വേണോല്ലോ ഞങ്ങൾക്ക് ഞങ്ങടെ അജുന്റെ കുഞ്ഞിനെ കാണാൻ.. മാഗി കുഞ്ഞിനെയെടുക്കെടി..!””
അവളുടെ കാട്ടിക്കൂട്ടലുകൾ കണ്ട് ചിരി കടിച്ചുപിടിച്ച വിഷ്ണു മാഗിയോടതുപറയുമ്പോൾ അവളും ചിരി കഷ്ടപ്പെട്ട് ഒളിക്കുന്നുണ്ടായിരുന്നു.,
അതോടെ കുഞ്ഞിനെ എടുക്കാൻ ന്നപോലെ മാഗി ആക്ഷൻ ഇട്ടതും, പെണ്ണിന്റെ വിധം മാറി..
“” ന്നാ അതൊന്ന് കാണണമല്ലോ.. ഇത്രേം നാളും വരാൻ പറ്റാത്തൊരാരും ന്റെ കുഞ്ഞിനേയും കാണണ്ടന്നെ.. “”
ന്നവൾ വാശിപിടിച്ചപ്പോ ഓരോന്ന് പറഞ്ഞു സമാധാനിപ്പിക്കാൻ അവരാകുന്നത് നോക്കുന്നുണ്ട്, എവിടെ അതുവല്ലോം ഇവളുണ്ട് കേക്കുന്നോ.. ന്നിട്ടും നില ഇല്ലാണ്ടായപ്പോ
“” ആമി……!! മാറിയെ.. “”
ന്റെ സ്വരം വീണതും പെണ്ണ് മുഖവും വീർപ്പിച്ചു കുഞ്ഞിനെ അവർക്ക് കാണാൻ പാകത്തിൽ മാറി കൊടുത്തു..,കുഞ്ഞിനേം എടുത്തവര് വെളിയിലേക്ക് ഇറങ്ങുമ്പോൾ ഡോറും അടച്ചു ഞാൻ ന്റെ പെണ്ണിന്റെ അടുത്തേക്ക് വന്ന് വേദനിക്കാതെ ആ മടിയിൽ കിടന്നു, സാധാരണ ഇങ്ങനെ കിടക്കുമ്പോൾ ഒരു മെസ്സേജിങ് പതിവുള്ളതാ ഇന്നത്തുണ്ടായില്ല, ഹ്മ്മ് പെണ്ണ് കലിപ്പാ…
“” ഒന്ന് പെറ്റെണ്ണിറ്റിട്ടും നിന്റെ കൊഞ്ചലു മാറിയില്ലേ പെണ്ണെ..””
അവളുടെ കവിളിൽ വലിച്ചു വിട്ട് ഞാൻ ചോദിച്ചതെ പെണ്ണെന്റെ കൈ തട്ടി മാറ്റി.
“” ഹാ…ന്റെ പെണ്ണിനെന്നോട് പിണക്കമാണോ..??””
“” നിക്കാരോടും പെണ്ണാക്കോമില്ല ദേഷ്യോമില്ല. “”
“” ആ പറഞ്ഞതിൽ തന്നെയൊരു പിണക്കമുണ്ടല്ലോ അനാമികെ.. “”
ഒരു മിനിറ്റ് കഴിഞ്ഞില്ല ന്റെ കഴുത്തിൽ അവളുടെ കൈ വീണു, പെണ്ണിന് അവളെ ഞാൻ പേര് കൂട്ടി വിളിക്കുന്നതിഷ്ടമല്ല, ഞാൻ അങ്ങനെ വല്ലോം വിളിച്ചാൽ പിന്നെ ന്റെ കയ്യിൽ നിറയെ പാടുകളായിരിക്കും.
“” ദേ യേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ വിളിക്കല്ലെന്ന്. “”
“” ഹാഹ്ഹ… അതിന്.. അതിനത് നിന്റെ പേരുതന്നെയല്ലെടി കോപ്പേ… “”
പിച്ചു കിട്ടിയ ഭാഗം ഉഴിഞ്ഞു ഞാൻ അവളെ നോക്കി,