*********
ഉച്ചതിരിഞ്ഞു വന്ന അവളുടെ ഫ്രണ്ട്‌സിനെ സ്വീകരിച്ചതും അവരെ അകത്തേക്ക് കയറ്റിയതും എല്ലാം ഞാൻ ആണ്, കുട്ടത്തിൽ അറിയാവുന്ന കുറച്ചുപേർ ഉള്ളത്കൊണ്ട് വല്യ പ്രശ്നമായില്ല, പിന്നെ അവർ ഇത്രേം ദൂരം അവളെയും കുഞ്ഞിനേയും കാണാൻ വന്നതല്ലേ സ്വീകരണം ഒട്ടും കുറക്കണ്ട ന്ന് തന്നെ വെച്ചു, അവൾക്ക് രണ്ട് മാസത്തെ ബെഡ് റസ്റ്റ് പറഞ്ഞത് കൊണ്ട് വല്യ ഇറക്കം ഒന്നുമില്ല, ന്നാലും അവളും ന്റെ കയ്യിൽ തൂങ്ങി ഹാളിൽ അവരുടെയൊപ്പം ഇരുന്നു, കുഞ്ഞിനെ അവരായി പിന്നീട് ഏറ്റെടുത്തത്,
“” ഇവള്… അനാമിക തന്നെ,,, അല്ലേടി.. “”
കുഞ്ഞിനെ മറ്റുള്ളവരെ കാണിച്ചുകൊണ്ട് കുട്ടത്തിൽ ഒരാൾ എണ്ണിറ്റതും ആമി ചിരിയോടെ ന്റെ കൈയിൽ കൈ കോർത്തു, ഞാൻ അവളിരിക്കുന്ന സോഫയിക്ക് സൈഡിൽ നിൽക്കുകയാണ്,
“” അമ്മേ എല്ലാർക്കും ന്തേലും കുടിക്കാൻ എടുക്കെ… “”
ഞാൻ അമ്മയോട് പറഞ്ഞതും ഇപ്പൊ എടുക്കാമെന്നും പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോയി..
“” അമ്മ ഒറ്റക്ക് പോണ്ട ഞാനും വരാം.. “”
അമ്മക്ക് പിന്നാലെ ഉടുത്തിരുന്ന സാരീ എളിയിൽ കുത്തി ഒരു സുന്ദരി എണ്ണിറ്റു,. ന്നെ ഒന്ന് കണ്ണ് ചിമ്മി കാട്ടി അവളകത്തേക്ക് ചെന്നതും
“” ആഹ്ഹ്.. ന്നാ വായോ.. “”
അമ്മ തിരിഞ്ഞുനിന്ന് അവളോട് ചിരിയോടെ ക്ഷണിച്ചു.ആ പോക്കും നോക്കി നിന്ന ന്റെ കൈയിൽ അവളൊന്ന് നുള്ളി.
“” മ്മ്മ്.. “” നിക്കുനേരെ പുരികം ഉയർത്തുമ്പോൾ ഇടക്ക് കൂട്ടുകാർക്കിടയിലേക്കും കണ്ണ് പോകുന്നുണ്ട്
“” ഏയ് ഞാൻ വെറുതെ നോക്കിയതാ.. “”
കുനിഞ്ഞു അവൾക്കായി മാത്രം ശബ്ദം അനക്കുമ്പോൾ, അവളെന്നെ ചുഴിഞ്ഞോന്ന് നോക്കി
“” അഹ് ന്നാ ആ നോട്ടം വേണ്ട .അതെനിക്കങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല.. “”
“” ഇവള്..!! അല്ല ആരാ അത്..?? “‘
“” അവളാ.. ഞാൻ പറഞ്ഞെ സുചിത്ര.. “”
“”ഓ അവളായിരുന്നോ സുചിത്ര.. ഹ്മ്മ് സൂപ്പർ ആയിട്ടുണ്ട്.. “”
പറഞ്ഞു തീരലും കൈയിൽ അവളുടെ നഖം ആഴ്ന്നതും എല്ലാം ഒന്നിച്ചു, വേദന കടിച്ചുപിടിച്ചു നിൽകുമ്പോൾ കുട്ടത്തിൽ ആരോ ന്തോ കാണിച്ചതിന് കുഞ്ഞു കരയാൻ തുടങ്ങി, ഉടനെ അവളേം വാങ്ങി ഞാൻ വെളിയിലേക്ക് ഇറങ്ങി..