“” ദേ… ഹാ.. ഒറ്റ കുത്തു വച്ചുതന്നാലുണ്ടല്ലോ..!! ഞാൻ പറഞ്ഞു നിക്കെന്റെ ചെക്കനില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ഒക്കില്ല, അങ്ങേരെ കെട്ടിപിടിച്ചുറങ്ങില്ലേൽ നികോറക്കം വരുല്ല.. ന്നൊക്കെ പറഞ്ഞു….പിന്നെ.. പിന്നെ.. ആഹ്ഹ് ന്റെ ചെക്കനെന്റെ ജീവനാണെന്ന് പറഞ്ഞു.. അപ്പൊ അവള് പറയാ..””
“” മ്മ്.. പറയാ….??
എനിക്ക് വേണ്ട നിന്റെ കെട്ടിയോനെ നീ തന്നെ കൊണ്ടൊക്കോളാൻ..! ന്റെ കണ്ണൻ നിക്കായി കാത്തു വച്ചതാ ഈ പൊട്ടക്കണ്ണനെ അറിയോ….?? ആർക്കും കൊടുക്കൂല ഞാൻ..””
“” വേണ്ടന്നെ.. ആർക്കും കൊടുക്കണ്ടേ ..””
അവളുമായി കാട്ടിലിലേക്ക് കിടക്കുമ്പോൾ, അവളുടെ മുത്തുപോഴിക്കുന്ന പവിഴപുഞ്ചിരിയും കൂട്ടായി ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു, അവിടെ കാമമില്ല, നിഷിദ്ധമില്ല.,, എന്റെ പെണ്ണിനോടുള്ള ന്റെ അടങ്ങാത്ത പ്രണയം മാത്രം.
***************
ഇന്നവളെ വീട്ടിലേക്ക് മാറ്റി, റൂമിൽ ഷീണത്തോടെ കിടന്നുറങ്ങിയ അവളെ വിളിക്കണ്ട ന്നോർത്ത് കുഞ്ഞുമായി അമ്മ പോയ വഴിയേ ഞാനും ചെന്നു. അവളുടെ കൂട്ടുകാരികൾ ഇന്ന് വരാമെന്ന് പറഞ്ഞിട്ടുണ്ട്, ഹോസ്പിറ്റലിൽ വെച്ച് അവർക്ക് വന്ന് കാണാൻ കഴിയാഞ്ഞതിലുള്ള നീരസം അവരറിയിച്ചു, അവര് വന്നാൽ എല്ലാം അടിപൊളിയായി ചെയ്യണമെന്ന് പറഞ്ഞവളുടെ ഉറക്കവും നോക്കി കുറച്ചുനേരം നിന്നിട്ടാണ് ഞാൻ അമ്മക്കൊപ്പം പോയത്
“” എടാ ഈ വരണ തിങ്കളാഴ്ച കുഞ്ഞിന്റെ പേരിടീൽ ചടങ്ങ് നടത്തന്നാ അച്ഛൻ പറയണേ… “”
തോളിൽ കിടക്കണ കുഞ്ഞിനെ ആട്ടി അമ്മ ഉറക്കുന്ന കുട്ടത്തിൽ മുറ്റത്തെ മാവിലേക്ക് കല്ലെറിഞ്ഞൊടിരുന്ന ഞാൻ ഒന്ന് മൂളി,
“” എടാ അമ്മക്കൊരു മോഹം…!!””
അമ്മ ഒന്ന് നിർത്തി, പറയാൻ പോകുന്നതെന്താണെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ വിഷയം മാറ്റി..
“” മരത്തെ കേറണ…. “”
“” അതല്ലേടാ കഴുതേ.. കുഞ്ഞിനൊരു പേര് ഞാൻ.. കണ്ടുവച്ചിട്ടുണ്ടായിരുന്നു… നിങ്ങൾക്ക് എതിർ… “”
“” അമ്മേ മതി….!!””
ഞാൻ അമ്മയോട് നിർത്താൻ കൈ കാണിച്ചു..,
“” അവളെന്നോട് അമ്മ പറയാൻ പോകുന്ന ഈ കാര്യം നേരത്തെ പറഞ്ഞിരുന്നു.. അന്നേ ഞങ്ങളു രണ്ടാളും ഇത് തീരുമാനിച്ചതുമാ.. “”
അമ്മയുടെ കവിളിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ താഴെ വീണ മാങ്ങ എല്ലാം കൈപ്പിടിയിലാക്കി അകത്തേക്ക് നടന്നു.. അമ്മയുടെ അവസ്ഥാ എന്തായിരിക്കും ന്നെനിക്കു ഊഹിക്കാം