നാമം ഇല്ലാത്തവൾ [വേടൻ]

Posted by

“”മ്മ്മ് ന്താടി.., നീയുണർന്നെങ്കിൽ വിളിക്കായിരുന്നില്ലേ “”

ഉറക്കംവിട്ട മുഖഭാവത്തോടെ ഞാൻ കുഞ്ഞിനെ ചേർത്തു പിടിച്ചു, മോളെ തൊട്ടിലിൽ കിടത്തി തിരിയുമ്പോ അവളെന്നെ പുറകിന്ന് കെട്ടിപ്പുണർന്നു,

“” ഹാ അപ്പടി വിയർപ്പാ പെണ്ണെ.. മ്മാറ് കുളിക്കട്ടെ.. “”

“” ഹും ഹ്മ്മ്.. ഈ വേർപ്പണം നിക്കിഷ്ടാ.. “”

തിരിഞ്ഞവളെ കട്ടിലിന്റെ ഒരത്തിരുത്തി,പൊൻ ചെമ്പകം തോൽക്കും മുഖമഴകും ചെൻന്നാമ്പു കതിര് കൊയ്‌യും മുടിയഴകും, വിരിഞ്ഞ നെൽക്കതിർ വിടരും നേത്ര കൂമ്പവും എനിക്കുമുന്നിൽ തിളങ്ങി.

“” ന്താടി.. ഏഹ് നിനക്കെന്നോട് വല്ലതും പറയാനുണ്ടോ..? “”

“” ഹമ്ഹും ഒന്നുല. നിക്കിങ്ങനെ കിടന്നാ മതി… “”

അവളെന്റെ നെഞ്ചിൽ സ്ഥാനം പിടിച്ചു..

“” കളിക്കാതെ കാര്യം പറയെന്റെ പെണ്ണെ.. “”

നെഞ്ചിൽ ചാരി നിൽക്കുന്ന അവളുടെ മുടി മാടിയൊതുക്കി ഞാൻ ചോദിച്ചതും പെണ്ണൊന്നുടെ ചിണുങ്ങി അടുത്തേക്ക് വന്നു.

“” അതെ… ന്റെകൂടെ പഠിക്കണ സുചിത്ര വിളിച്ചേ അവര് നാളെ വരോന്നു പറഞ്ഞു.. “”

അവളെന്റെ ബട്ടൻസിൽ പിടുത്തമിട്ടു,അതവിടുന്ന് അഴികുകേം ഇടുകേം ചെയുന്നുണ്ട്.. ഇവൾക്ക് വട്ടായോ..!

“” അതിനെന്താ അവര് വന്ന് കൊച്ചിനേം നിന്നേം കണ്ടിട്ട് പോട്ടെ., നല്ല കാര്യമല്ലേ.. “”

“” ഹോ ഞാൻ പറഞ്ഞു തീർന്നില്ല പൊട്ടക്കണ്ണാ… ബാക്കിയുടി കേക്ക്.. “”

“” ഹാ ന്നാ പറയ് കേക്കട്ടെ… “”

“” അവള് പിന്നെ ഉണ്ടല്ലോ.. അവളെ.. അവളുപറയാ ഏട്ടനെ അവൾക്ക് കൊടുക്കൊന്ന്.. “”

“” ഏഹ്ഹ്.. ന്താന്ന് “”

ഞാൻ അവളെ അടർത്തി മാറ്റാൻ നോക്കി, എവിടെ അതറിഞ്ഞപോലെ അവള് ആള്ളി പിടിച്ചിരിക്കയാണ്

“” നിക്ക്.. നിക്ക് പറയട്ടെ ഞാൻ.. “”

അവളൊന്ന് സമാധാനപ്പെടുത്താൻ നോക്കി, അതോടെ ഞനൊന്ന് അടങ്ങി

“” അവളുടെ ഹസ്ബൻഡ് ഒരു മുരടനാന്ന്, അവളോട് ഒരു സ്നേഹോമില്ലെന്ന്.. അപ്പൊ അപ്പൊ ഞാൻ ഏട്ടനെ കുറിച്ച് പറയുമ്പോ, ഏട്ടന് ന്നോടുള്ള സ്നേഹം കാണുമ്പോ അവള് ചുമ്മാ ചോദിക്കും നിക്ക് തരാമോ നിന്റെ കെട്ടിയോനെന്ന്.. “”

പറഞ്ഞു നിർത്തിയതും അവള് തല പൊക്കി ന്നെ നോക്കി,

“” ന്നിട്ട് നിയെന്നാ പറഞ്.. നാളെ വന്നെടുത്തോണ്ട് പൊക്കോളാനോ..? “”

Leave a Reply

Your email address will not be published. Required fields are marked *