കുഞ്ഞി കുട്ടികളോട് ചോദിക്കുന്ന പോലെ അവളെന്നോട് കൊഞ്ചി ചോദിച്ചതും.
“” കൊണ്ടോയ് നിന്റെ മറ്റവന് കൊടുക്കേടി പട്ടി…””
അതുംകൂടെ കേട്ടതും അവളാർത്തു ചിരിക്കാൻ തുടങ്ങി.പാല് കുടിച്ചു മതിയായതും കുഞ്ഞിനെ തിരിച്ചു നിർത്തി മുതുകിൽ തട്ടി ഗ്യാസ് കളഞ്ഞവൾ ന്റെ നേർക്ക് കുഞ്ഞിനെ നീട്ടി..ന്നാൽ ആ നേരമെല്ലാം അവളെ നോക്കിന്നിക്കായിരുന്നു ഞാൻ, ഒരു സ്ത്രീ ന്ത് പെട്ടെന്നാണ് സാഹചര്യങ്ങളോടടുത്തു പെരുമാറുന്നത്..!
“” ന്നാ…. ഇനിയച്ഛനും മോളും എന്താന്ന് വെച്ചാ ആയിക്കോ.. നിക്കൊന്നുറങ്ങണം.. “”
മറുപടിയായി കുഞ്ഞിനേം കയ്യിൽ എടുത്ത് അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് ഞാൻ ആ മുറിക്ക് ചുറ്റും ന്റെ സുന്ദരിക്കുട്ടിയുമായി നടന്നു, കുട്ടിനെന്റെ രണ്ടു കുഞ്ഞുങ്ങളേം ഉറക്കാനായിയൊരു പാട്ടും പാടി .
കാർമേഘമലിഞ്ഞു മനമിതളാർന്നു ഈറൻ കാലമായി തൂമോഹമെഴുന്നു തരളിതഭാവം എങ്ങോ മാഞ്ഞുപോയി അരുണിമയുടെ മാനം പ്രിയമാർന്നിടുമ്പോൾ എന്നുള്ളിലെതോ ലയം മതിമോഹന രൂപൻ ചാഞ്ചാടിടുമ്പോൾ എന്നുള്ളില്ലേതോ മദം
എൻ കണിമലരെ മമ മനസ്സിൻ ആലോലം എൻ കണിമലരെ ചായുറങ്ങാൻ ആലോലം കഥമൊഴിയായി പാടാം നിൻ മോഹഗാനം മന്ദാര തേൻകുരുന്നേ കഥമൊഴിയായി പാടാം നിൻ മോഹഗാനം എന്നോമൽ പൂനിനവേ നീ കണ്മനിയല്ലേ മണിമുത്തല്ലേ വെണ്‍കനവേ..
പാടി നിൽക്കവേ ഡോറിൽ മുട്ട് കേട്ടു കുഞ്ഞുമായി നേരെ ഡോർ തുറന്നതും ഒരു ലേഡി ഡോക്ടർ ആയിരുന്നു കൂടെ ഒരു നേഴ്സും.
“” ആഹ് ഹാ അമ്മയും മോളും പാട്ടേട്ടോറങ്ങിയല്ലോ… ന്തായാലും പാട്ട്കൊള്ളാട്ടോ… “”
തോളിൽ കിടക്കുന്ന കുഞ്ഞിനെ നോക്കി അവർ ഉറക്കം പിടിച്ച ആമിക്ക് നേരെ നടക്കുമ്പോൾ അവർ ഒരു ചിരിയോടെ പറഞ്ഞു.അതിന് തിരിച്ചൊരു ചിരി കൊടുക്കുമ്പോൾ, അവർ അവളെ നോക്കാൻ തുടങ്ങിയിരുന്നു
“” വിളിക്കണ്ട ഷീണം നല്ലപോലെ കാണും.. ന്തായാലും ആള് നോർമലാണ്,.. പിന്നെ ഉണരുമ്പോൾ കൊടുക്കാനുള്ള മരുന്നുമായി സിസ്റ്റർ വരും.. പ്പൊ പോട്ടെ.. പാട്ട് നിർത്തണ്ട നടക്കട്ടെ…. “”
“” ഏയ്യ് അവര് ഉറങ്ങിയില്ലേ. യിനിയെന്തിനാ പാട്ട്.. “”
അതിനും രണ്ടാളും ഒന്ന് ചിരിച്ചു വെളിയിലേക്കിറങ്ങി.., അതോടെ ഡോറും ലോക്ക് ചെയ്ത് ഞാൻ കസേര നീക്കിയിട്ട് കുഞ്ഞുമായി ഒന്ന് മയങ്ങി., ചെറിയ അനക്കം കെട്ടേണ്ണിക്കുമ്പോൾ മുന്നിൽ കട്ടിലിൽ ഇരുന്ന് കൈ താടിയിൽ കുത്തി ന്നെ നോക്കി ഇരിക്കാണ് പെണ്ണ്. ആളൊന്ന് കുളിച്ച മട്ടുണ്ട്