“” ആമിന്നല്ലേ അതിന്റെ പേര്… നിക്കറിയാം, ഞാൻ കണ്ട് കടിക്കണത്… അയ്യേ.. നാണോല്ലാത്ത രണ്ടെണ്ണം… “”
അതിനവൾ ശെരിക്കും ചമ്മി, പെണ്ണ് കണ്ടെന്നു അറിഞ്ഞതും പോടീ നല്ലത് കിട്ടുവെ ന്നു ന്റെ കൈയിൽ കിടന്ന് തന്നെ വീരവാക്യം മുഴക്കി, അവിടെയുണ്ട് എക്കണ്, അവസാനം പെണ്ണിന്റെ കളിയാക്കലും സഹിച്ചു ഞങ്ങൾ കാറിലേക്ക് കയറി..
“” കഴിക്കാനും ന്തേലും വാങ്ങാം അല്ലെ.ഇനി ചെന്നിട്ട് ഒന്നും ഉണ്ടാക്കാൻ നിക്കണ്ടല്ലോ..””
“” മ്മ് പക്ഷെ അപ്പേടെ ബിരിയാണി വേണ്ടാട്ടോ..””
അവളത് പറഞ്ഞു കുലുങ്ങി ചിരിച്ചു, കുട്ടത്തിൽ ന്റെ സൈഡിൽ ഇരിക്കണ നാറിയും,, സംഭവം നമ്മള് മലയാളികളുടെ ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണല്ലോ പൊറോട്ടയും ബീഫും, പിന്നെ ബിരിയാണിയും, നിക്കാണക്കിൽ ഇതില്ലാതേ പറ്റില്ല, ബാക്കി രണ്ടിനും ഇത് ഒട്ട് ഇഷ്ടവുമല്ല, ആമിക്ക് വല്യ ഇഷ്ടക്കുറവൊന്നും ഇല്ല.. ന്റെ ഇഷ്ടമാണ് അവളുടെയും, ഞങ്ങൾ ന്താ ഇങ്ങനെ യല്ലേ… ശോ ഞങ്ങളെകൊണ്ട് ഞങ്ങള് തന്നെ തോറ്റു.
വണ്ടി യെടുത്തു ഫുഡും കഴിച്ചിട്ടാണ് പോയത്, അവിടുന്ന് കഴികാം ന്ന് മീനു ആണ് വാശി പിടിച്ചത്, അങ്ങനെ ഞാൻ ബിരിയാണിയും, അവര് നെയ് റോസ്റ്റും ഓർഡർ ചെയ്തു, അതുകഴിച്ചു വെളിയിൽ ഇറങ്ങുമ്പോൾ ഫോൺ ശബ്ദമുണ്ടാക്കാൻ തുടങ്ങി, പെട്ടെന്നത് കട്ടായി, പിന്നെയും കാറിൽ കയറിയതും വീണ്ടും,, ആരാടാ ഫോൺ വിളിച്ചു കളിക്കുന്നതെന്നും പറഞ്ഞു ഞാൻ ഫോൺ എടുത്തതും,
ഏട്ടത്തി കാളിങ്… ന്നു ഡിസ്പ്ലേയിൽ കണ്ടു, ഏഹ് ഇവരെന്താ ഇപ്പോ വിളിക്കണേ ന്ന് മനസ്സിലോർത്തു കാൾ അറ്റൻഡ് ചെയ്ത് , ഏട്ടത്തിയുടെ ശബ്ദം പ്രതീക്ഷിച്ച എനിക്ക് കേൾക്കാൻ കഴിഞ്ഞത് അമ്മയുടെ സ്വരമാണ്, പതിനഞ്ചു വർഷത്തിന് ശേഷം ആ ശബ്ദം.. ആ സ്നേഹത്തോടെയുള്ള ആ നിശ്വാസം ഒരു കാതം അകലെനിന്ന് ഞാൻ കേട്ടറിഞ്ഞു, ആ സ്വരം വിറക്കുന്നുണ്ടോ… ചിലമ്പിച്ചിരിക്കുമോ… ഏതായാലും മറുതലയിക്കൽ അമ്മയാണെന്നഅറിയാൻ എനിക്കൊരു ചാക്കോ മാഷിന്റെയെടുത്തും ട്യൂഷനു പോകേണ്ട കാര്യമില്ലായിരുന്നു.
“” അമ്ല…?? “”
“” നിന്നെയർക്ക് വേണം…നീ ഫോൺ ആമിടെ കൈയി കൊട്…””
ഏഹ്ഹ്.. ഞാൻ തലയൊന്ന് കുടഞ്ഞെടുത്തു..എവിടെ ഞാൻ കൊതിച്ച ഒരമ്മയുടെകരുതൽ , എവിടെ ന്റെ അമ്മയുടെ സ്നേഹം..