“” ന്നിട്ട് നിയെന്ത് പറഞ്ഞു..? “”
“” എന്നോടല്ല മണ്ടുസേ പറഞ്ഞെ.. ഞാൻ അതൊഴി പോയപ്പോ കെട്ടുന്നേ ഉള്ളു.. “”
ഓ അങ്ങനെ… അമ്മക്ക് അങ്ങനെ ന്തേലും ആഗ്രഹം ഉണ്ടേൽ ന്നോട് പറയുന്നതിന് ന്താ…
“” നിനക്കെന്താ തോന്നണേ…!”” അവളുടെ മുഖത്തേക്ക് നോക്കി നില്കുമ്പോ അവളൊന്ന് അടുത്തേക്ക് നീങ്ങി
“” അമ്മ പറയുന്ന പ്പേരിടാം, അടുത്ത കൊച്ചിന് നമ്മക് നമ്മള് കണ്ടുപിടിച്ച ആ പേരിടാം.. “”
“” ഓ അപ്പോ ഒന്നിലൊന്നും നിർത്താൻ നീ ഉദ്ദേശിക്കുന്നില്ല ല്ലേ… “”
“” ഏയ്യ്.. ഇല്ല.. പക്ഷെ ഇനിയൊടനെ കാണില്ല.. എനിക്കെന്റെ കൊച്ചിന് മുഴുവൻ സ്നേഹോം കൊടുത്ത് വേണം വളർത്താൻ. “”
അതോടെ ഞങ്ങളു രണ്ടാളും ഞങ്ങളുടെ ജീവിതത്തിലെ പുതിയ അനുഭൂതിയെ തൊട്ടറിയുവായിരുന്നു, ഇടക്കിടെ നീളുന്ന ആ കണ്ണുകളോടെ കാന്തികത, ആ ചെഞ്ചുണ്ടിൽ വിരിയുന്ന നാണത്തിന്റെ ആണുനാമ്പുകൾ എല്ലാം ന്നെ വിവശനാക്കി, കള്ളച്ചിരിയോടെ ന്റെ നേർക്ക് വരുന്ന ആ ചെഞ്ചുണ്ടിൽ മുത്തമിടുമ്പോൾ പഴേ നാണക്കാരി പെണ്ണായി മാറായിരുന്നവൾ, രാത്രി കുറച്ചാളുകൾ മാത്രേ പറ്റു ന്ന് പറഞ്ഞപ്പോ അമ്മയും അഞ്ജുവും അവളുടെ അമ്മയും ഏട്ടത്തിയും നിന്നോളം ന്നായി.ഞാൻ പിന്നെ അവിടെ ഉണ്ടല്ലോ ആൾറെഡി.. അവർക്കെല്ലാം അടുത്തു തന്നെയൊരു റൂമും എടുത്ത്,. ഞനും അമ്മയും അവളുടെ റൂമിൽ കിടന്നു. അമ്മ വേറെ സപ്രറ്റ് ബെഡിലും ഞാൻ തറയിലും.
“” ദേ ചെക്കാ.. രാത്രി ഇറങ്ങി പോണേൽ ആ കതകടച്ചിട്ടു പോണം കൊച്ചുള്ളതാ.. “”
കിടക്കാൻ നേരമുള്ള പ്രാർത്ഥനയും കഴിഞ്ഞമ്മ എനിക്കുള്ള വാണിംഗ് ഉം തന്നു
“” ഓ മ്പ്രാട്ടി… “”
അതിന് ഒരു ചിരിയും തന്നമ്മ കിടന്നുറങ്ങി, അമ്മ ഉറങ്ങിയതും
“” ഏട്ടാ…. അമ്മ ഉറങ്ങിയോ…? “”
“” ഹ്മ്മ് ന്തെടി.. കാല് വേദനിക്കുന്നുണ്ടോ…?? “”
അതിനവൾ ഉണ്ടെന്ന് കുറച്ചു പൊങ്ങി തലയനകുമ്പോൾ ഞാൻ എണ്ണിറ്റ് നേരെ അവളുടെ അടുത്തിരുന്നു.., നീട്ടിവെച്ച കാലുകളുഴിഞ്ഞു ഞാൻ അവൾക്കൊപ്പമിരുന്നു അവളും ആ സുഖത്തിൽ എപ്പോളോ നിദ്രയിലേക്ക് പോയതും ഞാനും എപ്പോളോ ഉറങ്ങിപ്പോയിരുന്നു..
പിന്നെ പുലർച്ചെ ന്റടുക്കൽ നിന്നും കേൾക്കുന്ന ചില സ്വരങ്ങളാണ് ന്നെ ഉണർത്തിയത്. കണ്ണുതുറക്കുമ്പോൾ അഹ് ഹാ ല്ലാരുമുണ്ടല്ലോ..? എന്നെന്നോക്കി ചിരിക്കുന്ന അമ്മയെയും ഏട്ടത്തിയെയും ആവളുടെ അമ്മയെയും അഞ്ചുന്റെയും ചിരി കണ്ടാണ് ഞാൻ കണ്ണ് തുറക്കുന്നെ.. ന്താണോ ന്നെ നോക്കി ചിരിക്കാൻ മാത്രം ഇത്ര വല്യ കോമഡി..