ഓ എല്ലാം നടക്കണമെങ്കിൽ നമ്മള് ആണുങ്ങള് വേണം. നടന്നാലോ നമ്മക്ക് പട്ടി വിലയും.., ഓരോന്ന് പിറുപിറുത് ഞാൻ ഡ്രസ്സ് മാറി വെളിയിലേക്ക് ഇറങ്ങി. പിന്നെ കുഞ്ഞിനേം അവളേം റൂമിലേക്ക് മാറ്റി ന്ന് പറഞ്ഞൊരു നേഴ്സ് വന്നതും അവരെല്ലാം അങ്ങോട്ടേക്ക് പോയി., ഞാൻ ഒന്നുരണ്ട് കാൾ ചെയ്യാൻ പുറത്തേക്കും,.
എല്ലാരേം വിളിച്ചു പറഞ്ഞതും അവരെല്ലാം ഒരേ സ്വരത്തിൽ മൊഴിഞ്ഞു ചെലവ് വേണമെന്ന്.. അപ്പോ അതിന്റെ കാര്യത്തിലും തീരുമാനമായി. മാഗിയോടും വിഷ്ണു പറഞ്ഞപ്പോ കുഞ്ഞിനെ കാണണമെന്നായി രണ്ടും ഏതായാലും കുറച്ചു ദിവസം കഴിഞ്ഞു വരാൻ പറഞ്ഞു ഫോൺ വയ്ക്കുമ്പോൾ പുറത്തൊരു തോണ്ടൽ..
“” അഹ് നിയായിരുന്നോ.. ന്താടി കുരുപ്പേ..? “”
“” അല്ല കെട്ടിയോളേം കൊച്ചിനേം അവുടെയിട്ടേച്ചു ഇവിടെ വന്നെന്തോ പരുപാടിയാന്ന് നോക്കർന്നു.. “”
അഞ്ചുന്റെ ചൂർന്നുള്ള നോട്ടം കണ്ടപ്പോളെ കാര്യം പിടികിട്ടി, അതിനുമപ്പുറം ന്റെ മുഖത്തെ സന്തോഷം കണ്ടവൾ ന്റെ കവിളിൽ പിടിച്ചെങ്ങിടും ഇങ്ങിടും ആട്ടി, അവള് ന്റെ പെണ്ണിന്റെ രഹസ്യ ദൂതുമായി വന്നതാണ് ന്നെ വിളിക്കാൻ… അവളേം കൂട്ടി നേരെ പോയത് കാന്റീനിലേക്കാണ് എല്ലാർക്കുമുള്ള ചായയും വാങ്ങി ഞങ്ങളും ഈരണ്ട് ചായയും കുടിച്ചു തിരിച്ചു റൂമിൽ കേറുമ്പോൾ എല്ലാരും അവിടെ ഉണ്ട്.. ബെഡിൽ അവളും കുഞ്ഞും,, ന്നെ കണ്ടതും കെറുവ് കുത്തിയ പെണ്ണിന്റെ മുഖം കണ്ടെനിക് ചിരി വന്നുപോയി,.
“” നീയിതെവിടെയായിരുന്നെടാ..? “”
ചായ ഫ്ലാസ്ക് ഏട്ടത്തിടെ കൈയിൽ കൊടുത്ത് കട്ടിലിന്റെ ഒരത് ചെർന്നിരുന്നുഞാനെന്റെ പോന്നോമനക്കുള്ള ആദ്യത്തെ ചുംബനം നൽകി,. കണ്ണുകൾ ഉയർത്തി ന്റെ ആദ്യത്തെ പോന്നോമനയെ നോക്കുമ്പോൾ ന്റെ ചെയ്തികൾ നോക്കി കിടക്കാണവൾ
അങ്ങനെ അവളോടൊന്ന് മനസ്സറിഞ്ഞു സംസാരിക്കാൻ കഴിയാതെ ഞാൻ അവിടെ നിന്ന് വിരകി, ചായ കുടിച്ചോണ്ടിരുന്ന ഏട്ടൻ ഇതെല്ലാം ശ്രദ്ധിക്കുണ്ടായിരുന്നു
“” എല്ലാരും വാ നമ്മക് പുറത്തേക്ക് ഇരിക്കാം. എല്ലാരും കൂടെ ഇവിടെ നിന്നാ അമ്മയ്ക്കും കൊച്ചിനും ചൂടെടുക്കും.. “”
Ac യിൽ കുളിർന്നു കിടക്കുന്ന ആ റൂമിൽ ഇതെവിടുന്നു ചൂട് ന്ന് ആലോചിക്കാൻ വല്യ തലയൊന്നും വേണ്ട. ന്നാൽ ന്റെ അവസ്ഥാ അറിഞ്ഞാ യിരിക്കും എല്ലാരും ന്നെ നോക്കിയോന്ന് ചിരിച്ചിട്ട് ചായയുമായി പുറത്തേക്ക് ഇറങ്ങാൻ നിന്നത് അപ്പോ ദാണ്ടേ