“” എ..നിക്ക്… വ.. വയ്യേട്ടാ..””
“” അയ്യേ.. ന്റെ വായാടി ഇത്രേ ഉള്ളോ.. നമ്മടെ വാവക്ക് വേണ്ടിയല്ലേ… സാരമില്ലാട്ടോ… “”
അവിടെ കുടി നിൽക്കുന്ന ഗൗൺ ഇട്ടവർ ഞങ്ങളെ നോക്കുന്നുണ്ടോ ന്നൊന്നും ശ്രദ്ധിക്കാതെ ഞനാവൾക്ക് കൂട്ടായിരുന്നു.
വേദന നിറഞ്ഞ ശബ്ദം അവിടെയാകെ താളം ചെയ്തു. കുറച്ചു നേരത്തെ കരച്ചിലിനോടുവിൽ അവളെന്റെ കൈയിലെ പിടി മുറുക്കി ഒന്നുയർന്നുപോങ്ങി, ന്നീട്ടൊരു ദീർഘ നിശ്വാസവും അതിന് കൂട്ടുപിടിച്ചൊരു കുഞ്ഞി കരച്ചിലും,
കണ്ണുനിറഞ്ഞവളെ നോക്കുമ്പോ ഷീണംബാധിച്ചയാ മുഖത്ത് ഒരു നിറപുഞ്ചിരി, തല താഴ്ത്തി അവളുടെ നെറുകിൽ പ്രണയദ്രമായി ചുംബിക്കുമ്പോൾ തളർന്ന കണ്ണുകൾ കൂമ്പിയടച്ചവൾ അതിനെ സ്വീകരിച്ചു., കൂടെ തളർന്ന മുഖത്തേക്ക് അവൾ കൊണ്ടുവന്ന പുഞ്ചിരിയും, ഞാൻ കണ്ടതിൽ വച്ചേറ്റവും വല്യ സുന്ദരിയാണവളെന്ന് ന്നെ അടിയുറച്ചു വിശ്വസിപ്പിക്കാൻ പാകത്തിനൊരു പുഞ്ചിരി.
*****************
മുറിക്ക് പുറത്തേക്ക് ഇറങ്ങിയ ന്റെ കൈകളിൽ ചാഞ്ഞുറങ്ങുന്ന ന്റെ കുഞ്ഞ്., ഞാൻ ഏറ്റവും കൂടുതൽ സന്തോഷിച്ച ദിവസം. പുറത്തു നിൽക്കുന്നവരെ എല്ലാം നോക്കി ഞാൻ കുഞ്ഞിനെ അമ്മയുടെ കൈയിൽ കൊടുക്കുമ്പോൾ അമ്മയുടെ മിഴികൾ ഈറനണിഞ്ഞിരുന്നു.
“” പെൺകുട്ട്യാ… “”
കൈയിൽ കൊടുക്കുന്ന കുട്ടത്തിൽ അമ്മയോട് അത് പറഞ്ഞതും ന്നെയൊന്ന് നോക്കി അമ്മ അവളെ വാങ്ങി, ശേഷം ല്ലാരേം കാണിച്ചു അച്ഛനൊക്കെ കരഞ്ഞു..ശേ… ഇങ്ങേര് കരയുമായിരുന്നോ..? ചിലപ്പോ അനന്തസ്ര് ആയിരിക്കും. അമ്മയുടെ കൈയിൽ നിന്ന് കുഞ്ഞിനെ അവളുടെ അമ്മയും ഒന്നെടുത്തു
“” അവൾക്കെങ്ങ്നെയുണ്ടെടാ..? “”
അമ്മയുടേം ഏട്ടത്തിയുടേം ചോദ്യത്തിന് അവളൊക്കെയാണ് ന്ന് മറുപടിയും കൊടുത്ത് ഞാൻ എല്ലാരേം നോക്കി, എല്ലാരുടേം മുഖത്ത് നിറഞ്ഞ പുഞ്ചിരി,, ഏട്ടത്തിയെ നോക്കി കണ്ടാ… ന്ന് കണ്ണുകാണികുമ്പോൾ ‘പോടാ’ ന്ന് നിറഞ്ഞ മിഴികളിൽ അവരൊന്ന് ചിരിച്ചു,
കുട്ട്യേ വാങ്ങാൻ വന്ന നേഴ്സിന്റെ കൈയിൽ കുഞ്ഞിനെ കൊടുത്ത് ഞാൻ അകത്തേക്ക് കയറി,
തിരിച്ചു ഓപ്പറേഷൻ തിയേറ്ററിൽ കയറാൻ തുടങ്ങിയ ന്നെ അവരൊന്ന് നോക്കി.
“” അതെ താൻ ഇതെങ്ങോട്ടാ.. ഇനി അങ്ങോട്ടേക്ക് കേറ്റില്ലാ.. ദാണ്ടേ അവിടെയ ചൈഗിംഗ് റൂം.. “”
അവരതും പറഞ്ഞു അകത്തേക്ക് പോയതും ഞാൻ അവിടെ നിന്ന് പോയി..