വേഗന്ന് തന്നെ ഹോസ്പിറ്റലിൽ എത്തി, അവളെ സ്ട്രേച്ചറിൽ കിടത്തി അകത്തേക്ക് കൊണ്ട് പോകാൻ തുടങ്ങിയതും.
“” ഏട്ടാ നിക്ക്.. നിക്ക് പേടിയാവണ്,, നിക്ക്.. നിക്ക് പ്രസവിക്കണ്ടെ… അമ്മാ…. “”
“” ഒന്നുല്ല.. ഒന്നുല്ലെന്റെ മോള് ചെല്ല്, ഒന്നും പറ്റില്ലാട്ടോ.. ന്തേലും ഉണ്ടേൽ ഏട്ടനെ.. ഏട്ടനെ വിളിച്ച മതി.. ഏട്ടൻ എങ്ങും പോകില്ല.. ഇവിടെ.. ഇവിടെ കാണും.. “”
എനിക്ക് മുന്നിൽ ആ ഓപറേഷൻ റൂമിന്റെ ഡോർ അടയുന്നത് വരെ ന്റെ സ്വരം അവിടെ കേട്ടുള്ളു..
പിന്നെ ഞാൻ മിണ്ടിട്ടില്ല ആരോടും. ഇടക്ക് വിവരം അറിഞ്ഞു അച്ഛന്റെ കൂടെ എത്തിയ അവളുടെ അച്ഛനെയോ അമ്മയെയോ.. സംഭവം അറിഞ്ഞപോ ക്ലാസ്സ് മുടക്കി വന്ന അഞ്ചുനേയടക്കം ആരോടും ഞാൻ മിണ്ടില്ല,, കണ്ടതായിപ്പോലും ഗവനിച്ചില്ല,..ഏട്ടനും രണ്ടച്ചന്മാരും എന്തൊക്കെയോ ഫോര്മാലിറ്റി തീർക്കാൻ വെളിയിലേക്ക് പോയി.
“” അനാമികയുടെ ഹസ്ബൻഡ് ആരാ.. ? “”
വെളിയിലേക്ക് നീണ്ട ആ മുഖം ചുറ്റും സംശയത്തിന്റെ നിഴൽ പരത്തി., അപ്പോളും ഒന്നും മിണ്ടാതെ തലയിൽ കൈ താങ്ങി നിലത്തേക്ക് നോക്കി നിന്ന ന്റെ അരികിൽ ഏട്ടത്തിയും അഞ്ജുവും ഉണ്ടായിരുന്നു, അമ്മ തൊട്ട് മുന്നിൽ കൈകൾ കൂപ്പി പ്രാർത്ഥനയിൽ മുഴുകി ഇരിപ്പുണ്ട്, അവളുടെ അമ്മയെ കണ്ടില്ല അതും എവിടേലും മാറിനിന്നു പ്രാർത്ഥിക്കുന്നുണ്ടാവും. അവരുടെ സ്വരം കെട്ടതെ ചാടി എണ്ണിറ്റു.
“” ആ കുട്ടി അകത്തു കിടന്ന് ഭയങ്കര ബഹളം.., തന്നോട് അകത്തേക്ക് വരാൻ ഡോക്ടർ പറഞ്ഞു.. “”
പറഞ്ഞു മുഴുവപ്പിച്ചതും ഞാൻ അവരോട് ( വീട്ടുകാർ )പറഞ്ഞിട്ട് അകത്തേക്ക് കയറി ന്റെ അന്നേരത്തെ വെപ്രാളം കണ്ടാകും ആ സിസ്റ്റർ ന്നോട്
“” ഏയ്യ് താൻ ഇങ്ങനെ വറിയാകണ്ട.. ആ കുട്ടി സ്റ്റേബിളാണ്. “””
അവരെന്റെ കയ്യിൽ എന്തോ ലോഷിനൊഴിച്ചു കൈ ക്ലീനക്കാൻ പറഞ്ഞു, പിന്നെ ഓപ്പറേഷൻ ഗൗണുമിടിപ്പിച്ചു , ഗ്ലോവ്സ്,അങ്ങനെ വേണ്ട സഹലതും ന്റെ മേലിൽ കുത്തി നിറച്ചു, എന്തായാലും വേണ്ടുവില്ല അവളെ കാണാല്ലോ..
കയറിച്ചെന്നതെ കേൾകാം പെണ്ണിന്റെ നിലവിളി. ന്നെ കണ്ട് നിറഞ്ഞ മിഴികൾ ന്നിലേക്കണച്ചടുത്തേക്ക് വേഗത്തിൽ കൈ നീട്ടി വിളിച്ചതും നീട്ടിയ കൈയിൽ ഒന്ന് മുത്തി ചെന്നവൾക്കരികികിലായി നിൽകുമ്പോളും അവളെന്റെ കൈയിൽ പിടിമുറുക്കി കണ്ണീർ പൊഴികുന്നുണ്ടായിരുന്നു