എന്നെ കണ്ടതും അകത്തേക്ക് വന്ന ഏട്ടത്തിയുടെ കരച്ചിൽ ഒച്ചതിലായി, ഏട്ടത്തിയുടെ ശബ്ദം കേട്ട് തിരിഞ്ഞ അമ്മ,
“” മോനെ… എടാ… “” ന്തോ പറയാൻ ആഞ്ഞ അമ്മയെ മറികടന്നു ഞാൻ ന്റെ പ്രാണനെ കോരി യെടുത്തു പുറത്തേക്ക് ഓടി, അമ്മയും ഏട്ടത്തിയും പുറകെ… പെട്ടെന്ന് കോരി എടുത്തതും അവളാ നനഞ്ഞ കണ്ണുകൾ വിടർത്തി ന്നെ നോക്കി, ഞാൻ വന്നതിലുള്ള സന്തോഷത്തിന്റെ തിളക്കം കണ്ണുകളിൽ ആ വേദന നിറഞ്ഞ നിമിഷവും അവളെനിക് കാട്ടി തന്നു, , ഞാൻ ഒന്നും മിണ്ടാതെ ഓടുവായിരുന്നു, അവളെന്റെ നെഞ്ചിൽ തല ചാരി കിടന്ന് കണ്ണീർ പൊഴിച്ചു.മുറ്റത്തേക്ക് ഇറങ്ങിയതും ഏട്ടൻ കാറുമായി വെളിയിൽ വന്നതും എല്ലാം നിമിഷ നേരം കൊണ്ട്, ആരോ തുറന്നു തന്ന ഡോറും മറികടന്നു ഞാൻ അവളുമായി പുറകിൽ കേറി, ന്റെ പുറകെ അമ്മയും, ഏട്ടനും ഏട്ടത്തിയും മുന്നിൽ,
“” ഏട്ടാ നിക്ക് വയ്യ ഈ വേദന സഹിക്കാൻ..അമ്മേ………….! “”
അവളെന്റെ കയ്യിൽ മുറുകെ പിടിച്ചു.., അവളുടെ ഓരോ വേദന നിറഞ്ഞ നിലവിളിയിലും ന്റെ ഹൃദയത്തിന്റെ താളം തെറ്റിക്കുന്നുണ്ടായിരുന്നു .,
“” ഏയ്യ് ഒന്നുല്ല ന്റെ കൊച്ചിന്. ഒന്നുല്ലേ…! ദേ മോൾടെ…മോൾടെട്ടൻ വന്നില്ലേ.. ഒന്നുല്ലാട്ടോ ന്റെ വാവക്ക്… ഏട്ടാ ഒന്ന്….പെട്ടെന്ന് പോ..’”
ഏട്ടൻ കാർ കത്തിച്ചു വിട്ടു, എതിരെ വരുന്നവരെ എല്ലാം എന്തൊക്കെയോ ചീത്ത വിളിക്കുന്നതും കേട്ടു, ഏട്ടത്തി ഏട്ടന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ട്,
“” അമ്മേടെ മോള് കരയല്ലേ… ദേ അവനും വന്നില്ലേ പിന്നെന്നാ.. ഒന്നുല്ലട്യോ ന്റെ കുട്ടിക്ക്.. നമ്മള്… നമ്മള് ഇപ്പോ ത്തുട്ടോ ആശുത്രില്,””
കൈ എത്തിച്ചു അവളുടെ നെറുകിൽ ഒന്ന് തലോടി അമ്മ കരച്ചിലോടെ പറഞ്ഞതും, അവള് വേദനയിലും ഒന്ന് തലയാട്ടി.
“” ഏട്ടാ… ഏട്ടനെന്നോട് പിണ..ക്കണോ..? രാവിലെ ഞ… ഞനെ..ന്തോ പറ.. ഞായിരുന്നു..””
“” പിണക്കൊ ന്തിന്..? നിക്ക്… നിക്കെന്റെ മോളോട് പിണങ്ങാൻ പറ്റോ.. ഒന്നുല്ലടാ…ന്റെ മോള് വേറെയൊന്നും ഓർക്കേണ്ടട്ടോ.. “”
“” ആമി മോളെ.. ഒന്നുല നമ്മള് ഇപ്പോ എത്തും.. പേടിക്കണ്ടട്ടോടാ…!””
ആ കരച്ചിലിനിടക്കും ഏട്ടത്തി അവളെ സമാധാനിപ്പിക്കാൻ നോക്കി, അവളക്കട്ടെ ന്നോട് എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നു,അവളുടെ വേദന തൊട്ടറിയുമ്പോൾ ന്റെ നെഞ്ചാ വേദനിക്കണെ.