നാമം ഇല്ലാത്തവൾ [വേടൻ]

Posted by

“” ഈ നിസാര കാര്യം ചോദിക്കാനാണോ നീ ഈ കണ്ട വിളിയെല്ലാം വിളിച്ചേ…!””

“” ആണെങ്കിൽ…!!!! ന്തേ വിളിക്കാൻ പാടില്ലേ…! ങ്കിൽ ഒരു കാര്യം ചെയാം ഇനി വിളികണില്ല, ഞാൻ പോവാ.. “”

മറുപടി പറയുന്നതിന് മുന്നേ പെണ്ണ് കെറുവിച്ചു ഫോൺ വെച്ചു.. തിരിച്ചു വിളിക്കാൻ നിന്നില്ല, ഇനിയിപ്പോ നേരിട്ട് ചെന്ന് പിണക്കം മാറ്റം.. അതാകുമ്പോൾ കിട്ടാനുള്ളത് നേരിട്ട് വാങ്ങാലോ..’

അത് വച്ചതും ഞാൻ ഓഫീസിൽ വിളിച്ചു മൂന്നാളുടെ ലീവ് സെറ്റാക്കി. ഗായത്രി മാഡം ഉയിർ ടാ…

*******************

ഫ്ലാറ്റും പൂട്ടി മണിക്കുട്ടന്റെ കയ്യിൽ താക്കോലും കൊടുത്തിറങ്ങുമ്പോൾ, വിശേഷം അറിയാൻ കുറച്ചാളുകൾ വന്നു.. പിന്നെ കുറച്ചു നേരം അവരോടും കത്തി വെച്ചു നിന്നു.പിന്നെ താഴേക്ക് ഇറങ്ങി മാഗിയുടെ പോളോ സ്റ്റാർട്ട്‌ ആക്കി,.

ആമിക്ക് വേണ്ട സാധനങ്ങളും പിന്നെ കുഞ്ഞിന് വേണ്ട ഉടുപ്പുകളും , ഇനിയിപ്പോ ഡെലിവറി ക് അധിക ദിവസം ഇല്ലാലോ.. അതോണ്ട് വാങ്ങിച്ചു, ന്തൊകെ വാങ്ങിയാലും പെണ്ണിന് വാങ്ങില്ലേൽ ഇപ്പൊ സീൻ ആകും.. അത്കൊണ്ട് അക്കൗണ്ടിൽ കിടന്ന അതിനയ്യായിരം രൂപ എങ്ങോ പോയി..

ഏറെ നേരത്തെ യാത്രകൊടുവിൽ വീട്ടിലേക്കുള്ള മൺ റോഡ് പിടിക്കുമ്പോൾ, അവളുടെ റിയാക്ഷൻ ആണ് ന്റെ മനസ്സ് മുഴുവൻ, തെണ്ടി സർപ്രൈസ് ആകോ.? അതോ ഇനി ചിരവ എടുക്കോ..?? വണ്ടി ഞാൻ അല്പം വേഗത്തിൽ വിട്ടു. വീട് കാണാൻ പാകത്തിനായതും അയല്പക്കത്തെ രണ്ട് ചേച്ചിമാർ അവിടെ നിൽക്കുന്നത് ഞാൻ കണ്ടു. അമ്മേ കാണാൻ ആവും ന്ന് ഞാനങ് കരുതി..

ന്നാൽ തൊട്ട് പിറകെ ഇട്ടിരുന്ന മാക്സി ക് മുകളിലൂടെ യിട്ട ഷാളിന്റെ തുമ്പ് കടിച്ചു പിടിച്ചൊടി വരുന്ന ഏട്ടത്തിയെ കണ്ടതും ഞാൻ കാർ മുറ്റത്തേക്ക് ചവിട്ടി വിട്ടു, ഗേറ്റിൽ നു താഴെ ഉണ്ടായിരുന്ന ചെറിയ ഹ്മ്പിൽ കേറി വണ്ടിയുടെ നാല് വീലും പൊങ്ങി, ആ ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയതിനു മുന്നേ വണ്ടി ബ്രേക്ക്‌ ഇട്ട് ഡോറും തുറന്ന് അകത്തേക്ക് ഓടുവായിരുന്നു ഞാൻ..,

മുന്നിൽ കൂടി നിന്നവരെയാരെയും നോക്കാതെ ഞാൻ ഓടി, ഏട്ടത്തിയെ മറികടന്ന് അകത്തേക്ക് കയറുമ്പോൾ കണ്ടു ഞാൻ, അമ്മേടെ കയ്യിൽ മുറുകെ പിടിച്ചെന്റെ പെണ്ണ് നിലവിളിക്കുന്നത്, സർവ്വ നാടികളും തളർന്നുപ്പോയ നിമിഷം, ഒരു നിമിഷം സ്ഥബിച്ചു പ്പോയി.

Leave a Reply

Your email address will not be published. Required fields are marked *