ഉറക്കത്തിൽ തന്നെ വലതുകൈ പൊക്കി ഒരണം ന്ന സിംബൽ.. കാണിച്ചു തരാടി നിനക്ക് ഞാൻ പൊന്മ്മാനെ..
“” അവള്ടെ അച്ഛന്റ്റെ പൊന്മ്മാൻ… ച്ചീ എണ്ണിക്കെടി പുല്ലേ…!””
പറഞ്ഞു തീർന്നതും കൊടുത്തു അവള്ടെ ചന്തിക്കെട്ടൊരു ചവിട്ട്,, അതോടെ നിലത്തു കിടന്നു ഒന്ന് ഉരുണ്ട പെണ്ണ് കണ്ണ് തിരുമ്മി ചുറ്റും നോക്കി,
“” അയ്യോ സാറേ ന്നെയിടിക്കല്ലേ ഞാൻ… ഞാനല്ല അവനാ ആദ്യം ന്നെ.. “”
“” ടി പോത്തേ… നീയെന്തൊക്കെയാ പറയണേ…!!””
ഞാൻ ഒന്ന് തട്ടിയതും കണ്ണു തുറന്നു ചുറ്റും നോക്കി, കാര്യം മനസിലായതുകൊണ്ടാകാം ഒന്നും മിണ്ടില്ല, ഒന്ന് നേരെ നിന്ന് ചുറ്റും ഒന്ന് വീക്ഷിച്ചു ന്നിട്ട് നേരെ ബാത്‌റൂമിൽ കേറി മുഖവും കഴുകി ന്റെ മുന്നിൽ വന്നിട്ട് ഒരു ഡയലോഗ്
“” ബില്ല് സെറ്റിൽ ചെയ്തില്ലേ.. ന്നാ നമ്മക്ക് ഇറങ്ങാം.. “”
മറുപടി ഒന്നും പറയാതെ ഞാൻ അവൾക്കൊപ്പം നടന്നു, ബില്ലും പെ ചെയ്ത് അവളുമായി ഞാൻ നേരെ പോയത് പോലീസ് സ്റ്റേഷനിലേക്കാണ്
“” എടാ അറിയാതെ അടിച്ചൊയത അവനെ.. സത്യം അവൻ ചാകുന്നു കരുതില്ല ന്നെ പോലീസിന് പിടിച്ചു കൊടുക്കല്ലേടാ… “”
പോലീസ് സ്റ്റേഷൻ ന്റെ ബോർഡ് കണ്ടതും പെണ്ണ് പുറകിലിരുന്നു ഞെരിപിരി കൊള്ളാൻ തുടങ്ങി. ആരെ അടിച്ചെന്ന ഇവളി പറയുന്നേ.. ദൈവമേ വിഷ്‌ണു…..
നേരെ അകത്തേക്ക് വണ്ടി എടുക്കുമ്പോൾ അവളുടെ ഫുൾ ഗ്യാസും പോയിന്ന് പറയാം.. പിന്നേം കിടന്നാലച്ചപ്പോ
“” ഓ ഒന്ന് മിണ്ടാണ്ടിരി മൈരേ.. അവൻ ആ പൊട്ടൻ വിഷ്ണു ഇവിടെ ഉണ്ട് അവനെ ഇറക്കാനാ അല്ലാണ്ട് നിന്നെ പിടിച്ചോടുക്കാനൊന്നുമല്ല.. സംശയം ഉണ്ടേൽ ദേ നോക്ക് വക്കില് വന്നിരിക്കുന്നത് നോക്ക്.. “”
ഹോസ്പിറ്റലിൽ നിന്നിറങ്ങിയപ്പോളെ അറിയാവുന്ന ഒരു ലോയറെ വിളിച്ചിരുന്നു.ഞാൻ വരുന്നത് കണ്ടതും അദ്ദേഹം ന്റെ അടുത്തേക്ക് വന്നു
“” അജു താൻ പറഞ്ഞപോലെ ഇത് വെള്ളമടിച്ചേനല്ല അയാളെ കാസ്റ്റഡിയിലെടുത്തേക്കുന്നെ, ആരുമായോ അടിപിടി ഉണ്ടായതിനാണ്..””
ഞാൻ മാഗിയെ നോക്കി, അവള് പറ്റിപോയെടാ ന്ന് കണ്ണു കാണിക്കുന്നുണ്ട്.. പിന്നെ പോലീസിനോട് പറയല്ലെന്നും.
“” ഇനിയിപ്പോ ന്താ വക്കിലെ ഒരു വഴി…””