ഞാൻ അവരോട് കാര്യം പറഞ്ഞപ്പോ ന്നെ അടിമുടി നോക്കി പിന്നെ ഡോർ തുറന്നു.. തുറന്നതും ശെരിക്കും ഞെട്ടി ഞാൻ.
ബെഡിൽ കിടക്കുന്ന മാഗി നോട്ടത്തിൽ കാര്യമായ കുഴപ്പങ്ങൾ ഒന്നും തന്നെയില്ല, അങ്ങനെ വരാൻ സാധ്യതയില്ലല്ലോ.., ഞാൻ അവളുടെ അടുത്തുനിന്നു. എന്തോ എടുത്ത് പുറത്തേക്ക് പോകാൻ നിൽക്കുന്ന ഒരു നേഴ്സ് പെങ്കൊച്ചിനോട് കാര്യം ചോദിച്ചു.
“” അൽക്കഹോളിക് കേസാ,, എവിടെയോ കിടന്ന് ബഹളം വച്ചതിനു പോലീസ് പിടിച്ചോണ്ട് വന്നതാ ടെസ്റ്റ് ചെയ്യാൻ, പക്ഷെ ഹോസ്പിറ്റലിൽ വന്നതും ആള് തലകറങ്ങി വീണ്..””
ഞാനവളെയൊന്നു നോക്കി, ന്താ ആ കിടപ്പ് കൈ ഒക്കെ കൂടിപ്പിടിച്ചു സമാധാനത്തോടെ കിടക്കുന്നു..അടിച്ചോരു ബോധവുമില്ലാണ്ട് കിടക്കണ കിടപ്പ് കണ്ടില്ലേ ചെറ്റ., കാൾ വന്നപ്പോ ന്റെ നല്ല ജീവനങ്ങ് പ്പോയി ഇവളിതുവല്ലതും അറിയുന്നുണ്ടോ.. ഇവൾക്കെവിടുണാവോ സാധനം..?
അവരെ നോക്കി ഒരു നന്ദിയും പറഞ്ഞു ഞാൻ അവൾക്കരികിൽ ഇരുപ്പായി, കുറച്ചു കഴിഞ്ഞതും പുറത്തുണ്ടായിരുന്ന പോലീസ് ഡോർ തുറന്നകത്തേക്ക് വന്നു, അതിലൊരു ലേഡി കോൺസ്റ്റബിൾ ഉണ്ടായിരുന്നു, കൈയും കാലും പിടിച്ചു പറഞ്ഞതുകൊണ്ട് അവർ കേസാകില്ല. ആരോ ജ്യൂസ് ൽ കലർത്തി കൊടുത്തതാണെന്ന് പറഞ്ഞപ്പോ അവർ അത് വിശ്വസിച്ചു.. ഇല്ലേൽ മൂഞ്ചിയേനെ..!
പിന്നെ ഞാനും അവിടെയിരുന്നു ഉറങ്ങിപ്പോയി, രാവിലെ എണ്ണിക്കുമ്പോളും അവളുറക്കമായിരുന്നു ഞാൻ ബാത്‌റൂമിൽ കേറി ഒന്ന് ഫ്രഷ് ആയി, രാവിലെ അവളെ നോക്കാൻ വന്ന ഡോക്ടറേ കണ്ട് ഡിസ്റ്റർജ് ന്റെ കാര്യവും ശെരിയാക്കി, ഒന്നുണർന്നാൽ പോകാമെന്നു പറഞ്ഞതും ഞാൻ അവൾക്കരികിൽ വീണ്ടും ഇരിപ്പായി.. അപ്പോളാണ് ഫോൺ അടിക്കുന്നത്
“” ഇത് പോലീസ് സ്റ്റേഷനിലിൽ നിന്നാണ് അജുന്ന് പറയുന്ന ആളല്ലേ..?? “”
“” അതെ…!””
“” നിങ്ങളുടെ ഫ്രണ്ട് ഒരു വിഷ്ണു. അയാൾ ഇവിടെ പോലീസ് സ്റ്റേഷനിലുണ്ട്, രാവിലെ ഒരു വക്കിലുമായിവാ..ബാക്കിയൊക്കെ ഇവിടെ വന്നിട്ട്…””
. “” ആഹ്ഹ് വരാം സർ.. “”
ഓ അപ്പോ രണ്ടും കൂടെ അടിച്ചു കോൺ തിരിഞ്ഞു എവിടെയോ പോയ് തല്ലുണ്ടാക്കിയതാ, ന്നിട്ട് കിടക്കണ കണ്ടില്ലേ ശവം..!
“” ഡീ… ഡീ.. “”
“” മ്മ്.. ചേട്ടാ ഒരു പൊന്മ്മാൻ ബീറുടി… “”