***********************************
“” ന്താടി പൂതനെ നിനക്ക്.. മനുഷ്യനെ ഉറങ്ങാനും വിടില്ലേ… “”
“” നിങ്ങളെ ഞാനോറക്കിത്തരാം. ഹോ കുളിയൊക്കെ കഴിഞ്ഞോ.. ഹ്മ്മ് “”
നൈറ്റിയുടെ ഒരുഭാഗം ഇടുപ്പിൽ കുത്തി അവളെന്റെ നേരെ വന്നതും. ന്നെയൊന്ന് അടിമുടി നോക്കി, പിന്നെ ഞാൻ പറഞ്ഞപോലെ പട്ടി മണം പിടിക്കണപോലെ ന്റെ മുഖത്തിന് ചുറ്റും മണപ്പിടിച്ചു നോക്കാൻ തുടങ്ങി,
“‘ ന്താടി….!!”” ഞാൻ അവൾക്ക് നേരെ ഒന്ന് ചാടി,, ചുമ്മാ കാര്യം ഒന്നുമില്ലെന്ന് അറിയാമെങ്കിലും
“” സത്യം പറയണം കുടിച്ചിട്ടുണ്ടോ…? “”
“” കുടിക്കെ.. ഇല്ല.. “”
“” പിന്നെവിടുന്നാ ഈ മണം., ഒന്നുതിയെ…!””
“” പിന്നെ ഊതി.. നിനക്ക് വട്ടാ പെണ്ണെ, ഉറങ്ങിക്കൊണ്ടിരുന്ന ന്നെ വിളിച്ചുണർത്തിയിട്ട്.. മാറ് കിടക്കട്ടെ.. ”
“” മ്മ്… ന്തോ ഒപ്പിച്ചിട്ടുണ്ട്.. മ്മ് സാരല്യ ഞാൻ കണ്ട് പിടിച്ചോളാം.. “”
“” ഓ… “” ഞാൻ തലവഴി പുതപ്പിട്ട് മൂടി, ഫുൾ സ്പീഡിൽ കറങ്ങുന്ന ഫാനിന്റെ ശബ്ദം ചെവികളെ നിഛലമാക്കി കണ്ണിലേക്കിരുട്ട് കയറിവന്നു.
***********************************
Flash back
“” ഏയ് പേടിക്കണ്ടാ, എത്രയും പെട്ടെന്ന് നിങ്ങള് st marys ഹോസ്പിറ്റലിൽ എത്തണം.. “”
“” ഹെലോ….! ഹെലോ..?? “”
അത്രേം പറഞ്ഞയാൾ ഫോൺ കട്ടാക്കി., ന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി, മാഗി.. അവൾ..
ഞാൻ ആരെയാ വിളിക്യാ.. ആരോടാ ഒന്ന് പറയാ.. വേണ്ട ഇപ്പൊ ആരേം ഒന്നുമറിയിക്കണ്ട, ഒട്ടും താമസിയാതെ ബൈക്യും സ്റ്റാർട്ടാക്കി ഞാൻ നേരെ ഹോസ്പിറ്റലിലേക്ക് കത്തിച്ചു.. നേരെ റിസപ്ഷനിലേക്ക് ഓടി കയറുവായിരുന്നു ഞാൻ..
“” ഒരു മാഗി.. മാഗിന്ന് പറയുന്ന ഒരു കുട്ട്യേ ഇവിടെ കൊണ്ടുവന്നിട്ടുണ്ട്. ഒന്ന്…. ഒന്നുനോക്കി പറയാമോ.? “”
കിതക്കുകയായിരുന്നു ഞാൻ..ന്നാൽ ന്റെ പരവേഷമൊന്നും കണ്ടിട്ട് അവർക്ക് യാതൊരുവിധ മാറ്റവും ഉണ്ടായില്ല.. ഇതിലും എത്രയോ വല്യ കേസുകൾ കാണുന്നവരയതു കൊണ്ടാകും.
അവർ പറഞ്ഞു തന്നിടത്തേക്ക് ഓടുകയായിരുന്നു ഞാൻ.. ചെല്ലുമ്പോ ആ റൂമിന്റെ വാതിലിൽ രണ്ട് പോലീസ്., ന്റെ കണ്ണുകൾ നിറഞ്ഞു, ന്ത് പറഞ്ഞു ഞാൻ ഇനി അവളുടെ അച്ഛനെ സമാധാനിപ്പിക്കും എങ്ങനെ എല്ലാരേം പറഞ്ഞു സമാധാനിപ്പിക്കും,