നാമം ഇല്ലാത്തവൾ [വേടൻ]

Posted by

ഏട്ടൻ വരുന്നത് കണ്ട് മോളോട് കേറിപോക്കോളാൻ പറഞ്ഞു ഞാൻ അവിടെ നിന്നു,

“” മോളെ അപ്പ വെളി പോയകാര്യം നിന്റെ അമ്മയോട് പറയല്ലേ.. “”

“” ഞാൻ പറഞ്ഞത് വാങ്ങിയാൽ പറയില്ല.. “”

“” ഓ ന്തോവേണേലും വാങ്ങി താരമേ..തന്തക്കെട്ട് തന്നെ പണിയെടി പണി.. അതെങ്ങനെ തള്ളേടെ അതെ സ്വഭാവമല്ലേ.. “”

ഏട്ടന്റെ അടുത്തേക്ക് നടന്നോട് ഞാൻ പൊറുപൊറുത്തു, ഏട്ടൻ അടുത്തെത്തിയതും

“” കിട്ടിയാ… “” മുന്നോട്ടേക് കയറിനിന്ന് ചോദിച്ച ചോദ്യത്തിന് പുള്ളി തല കുലുക്കിയതും, ഒന്നും മിണ്ടാതെ നേരത്തെ പോയി റെഡി ആക്കിയ വെള്ളമടി സെറ്റപ്പിലേക്കാണ്, പിന്നെ പറയണ്ടല്ലോ ഒരു ഫുള്ളും ഞങ്ങളു രണ്ടാളും.. ആഹ്ഹ് സഹോദര സ്നേഹമായാൽ ഇങ്ങനെ വേണം… പക്ഷെ വർഷങ്ങൾക്ക് ശേഷം കണ്ട അനിയന് ചേട്ടൻ വാങ്ങിക്കൊണ്ടു വന്ന സാധനം “റം ” മോശമായി പോയി.. ഞാനൊരു ജാക്ക് ആ പ്രതീക്ഷിച്ചതു. ഹ്മ്മ് കിട്ടിയത് ആയി..

ചറ പറാന്ന് അടിതുടങ്ങി.. നേരം ഇരുട്ടും തോറും ഫോണിലെ ഡിസ്പ്ലേ ഇടയ്ക്കിടെ മിന്നിമറഞ്ഞു, ഒരു വെളിച്ചതിനെന്നപോലെ…!

പക്ഷെ ഞങ്ങളു രണ്ടാളും കട്ടക്ക് നിന്നു., ഉഫ് ഏട്ടൻ ഒരു മുഴുകുടിയൻ തന്നെ.. ഐ ആം പ്രൌട് ഓഫ് മൈ ബ്രോ..

റോഡിലെ അരണ്ട വെളിച്ചത്തെ കീറിമുറിച്ചു കൈയിലെ ഫോൺ പ്രകാശം വെച്ചു നീട്ടുമ്പോൾ ആ പാത പിന്തുടരാൻ താമസിച്ചില്ല.., നേരെ കേറിച്ചെന്നതും ഉമ്മറത്ത് ഇരുന്ന് ആരൊക്കെയോ പ്രാർത്ഥിക്കുന്നുണ്ട്.. സൂക്ഷിച്ചു നോക്കിയപ്പോ ഏടത്തി യും ന്റെ ഭാര്യയും ഉണ്ണിക്കുട്ടനും ഉണ്ട്..

പിന്നാരാ…… കണ്ണൊന്നു കൂർപ്പിച്ചു ശ്രദ്ധ പിടിച്ചു അത്രേം പേര് തറയിൽ ഇരുന്നു പ്രാർത്ഥന ചെല്ലുമ്പോൾ ഏതാവനടാ കസേരയിൽ ഇരുന്ന് പത്രം വയ്ക്കുന്നെ.. ആരാടാ ഇയ്യാള്…? എന്നാലും അതല്ലല്ലോ..എവിടെയോ വെച്ച് കണ്ട പരിചയമുണ്ട്….?

യാ ഗെറ്റ് ഇറ്റ്.. ദാറ്റ്‌സ് മൈ തന്തപ്പടി.. കൊച്ചു കള്ളൻ ഇപ്പോളുമുണ്ടല്ലേ…, എന്നെ പണ്ടിറക്കി വിട്ട വല്യ ആളാ.. ഒന്ന് ബഹുമാനിച്ചെകാം ഞാൻ ഉടുത്തിരുന്ന കൈയിലിയുടെ മടിക്കുത്തഴിച്ചു. ബഹുമാനം..ബഹുമാനം. പുള്ളിടെ മടിയിൽ മീനുട്ടിയും ഉണ്ട്,

“” എവിടെയായിരുന്നെടാ ഈ നേരം വരെയും..””

Leave a Reply

Your email address will not be published. Required fields are marked *