“” വേണ്ടടി വേണ്ട..നീ പോകണ്ട.. അല്ലേലും ഞാൻ ന്നും ഒറ്റകണല്ലോ.., വിഷമമില്ല സന്തോഷേ ഉള്ളു.. “”
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ന്റെ കൈയിൽ ഒരു കൈ മുറുകി.. സംഭവം ഏറ്റ്..! ഹി ഹ്ഹി…
ഇവളെയല്ല… വേണ്ടിവന്നാ ഇവള്ടെ തന്തേ കൊണ്ടുവരെ ഞാൻ പണിയെടുപ്പിക്കും.. ന്നോടാ അവള്ടെ മറ്റേടത്തെ കളി… ദയനീയത മുഖത്തു വരുത്തി തിരിഞ്ഞു ന്താ ന്ന് ചോദിക്കാൻ എനിക്ക് പ്രതേകിച്ചോരു ക്ലാസ്സ് എടുക്കണ്ട ആവശ്യവുമില്ലായിരുന്നു.
“” ഏട്ടാ വേഷമായോ… ഞാൻ തമാശക്ക് പറഞ്ഞതല്ലേ.., ന്റെ ഏട്ടൻ ഞാൻ ഉള്ളപ്പോ എങ്ങും പോണ്ടാ ഇവിടെ ഇരുന്നോ.. ഞാൻ വിളിച്ചിട്ട് വരാം മോളെ… “”
ന്റെ കൈ പിടിച്ചാ സ്ലാബിൽ ഇരുത്തി അവളൊരു വേദനയോടെ പറഞ്ഞിട്ട് വെളിയിലേക്ക് പോയി, മണ്ടി….
“” ആ പെണ്ണൊരു പൊട്ടായത് കൊണ്ട് ഇത് നടന്ന്.. അവന്റെ ഒടുക്കത്തെ നാടക ഡയലോഗ്.. “”
ഏട്ടത്തി ഇതെല്ലാം കണ്ട് ആരോടെന്നില്ലാതെ പറഞ്ഞതും ഞാൻ ഒന്നിളിച്ചു കാണിച്ചു ഉടനെ പോടാന്നും പറഞ്ഞോരൊറ്റ ആട്ടും..
“” എനിക്കതല്ലെടി ഇവളെങ്ങനെയാ ഈ ബുദ്ധി വച്ച് ഡോക്ടറായെന്നാ… അല്ലേടാ മോനെ നീ ചുളുവിലക്ക് വല്ലോം വാങ്ങികൊടുത്തതാണോടാ അവൾക്കി ഡോക്ടർ ജോലി… “”
“”ഒന്ന് മിണ്ടാതെയിരി ആ പെണ്ണെങ്ങും കേക്കണ്ട..കേട്ടാ പിന്നതു മതി ഇവിടെകിടന്ന് മോങ്ങാൻ..””
“” അവൾക്കൊരു മാറ്റവുമില്ലല്ലേടാ… പഴേയ ആള് തന്നെ.. “”
അവളുപ്പോയ വഴിയേ നോക്കിയമ്മ ഒരു ദീർഘനിശ്വാസം വിട്ടു.
“”മ്മ്മ്…, അമ്മേ… യിപ്പോ സിറ്റി ഹോസ്പിറ്റലിലെ വൺ ഓഫ് ദി ബെസ്റ്റ് കാർഡിയോളജിസ്റ്റ് ഡോക്ടറരാണെന്നമ്മക്കറിയോ,?? ആ ഒരു ഡോക്ടറിന്റെ ടൈം ഷെഡ്യൂളിനുവേണ്ടി ആളുകൾ വെയിറ്റ് ചെയ്‌വാണെന്ന് പറഞ്ഞാൽ ഏട്ടത്തി വിശ്വസിക്കുവോ..?
ഇത് രണ്ടും ന്തിനാഞാനിപ്പോ നിങ്ങളോട് പറയണേ ന്നായിരിക്കും നിങ്ങള് ചിന്തിക്കുന്നെ.. പറയാം.. ആ ഡോക്ടറില്ലേ…ആഹ്ഹ് അവരാണ് അമ്മ നുമ്പേ പറഞ്ഞ.., കുറച്ചുമുന്നേ അകത്തോട്ടൊടിപ്പോയ പൊട്ടിപെണ്ണ്.. അമ്മേടെ രണ്ടാമത്തെ മരുമോള്…, ന്റെ ഭാര്യ ഡോക്ടർ മീര മനുവിശ്വനാഥ്. “”
പറയണം ന്ന് കരുതിയതല്ല…, എനിക്കെന്തോ കുറച്ചുമുന്നേ അവളെ പറഞ്ഞത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല.. കാര്യം ഞാൻ ന്റെ പെണ്ണിനെ കളിയാക്കും വട്ടുകളിപ്പിക്കും ബട്ട് മറ്റൊരാൾ.. ഹും ഹും അതുമാത്രം ഞാൻ സഹിക്കില്ല.. ന്തായാലും രണ്ടാളും ഒന്ന് ഞെട്ടി.. മതി എനിക്ക് അത്ര വേണ്ടു.. അതേതായാലും രണ്ടാൾക്കും സന്തോഷമായെന്ന് തോന്നുന്നു, രണ്ടാളുടേം മുഖത്തെ ചിരി മതീല്ലോ അത് മനസിലാക്കാൻ