ഞാൻ അപ്പോളേ പറഞ്ഞില്ലേ സജിയേട്ടാ.. ഇവിടെ സേഫ് അല്ല.. ഇവിടെ സേഫ്ഫല്ല.
ന്നാലും ചുമ്മാ അവിടെ പണിയെടുത്തോണ്ട് നിന്നൊരാളെ വിളിച്ചു വരുത്തിട്ട് ഈ വീട്ടുകാർ കാണിക്കുന്നത് ശെരിയാണോ…? സംസ്കാരമില്ലാത്തോർ.
“” ആഹ്ഹ ..ങ്ങനെ ന്നെ ഇവിടാരും വേരട്ടുവൊന്നും വേണ്ട, അത് കണ്ട് പേടിക്കുന്നോന്നുമല്ല ഈ ഞാൻ..
ധൈര്യാവോണ്ടകിൽ ഒന്നുടെ കത്തി നീട്ട് പ്പോ കാണാം.. “”
പിന്നെ ദെഷ്യം വരില്ലേ..,
“” പേടിയില്ലെങ്കിൽ പിന്നെന്തിനാടാ നീ അവിടെ പോയിനിന്ന് വെല്ലുവിളിക്കണേ.. ഇങ്ങോട്ട് കേറി നിക്കേടാ നിയ്… “”
ആരെവിടെ പോയിനിന്ന് വെല്ലുവിളിച്ചെന്ന ഇവരി പറയണേ.. ഹേ.., ഞാൻ സ്വയം ഒന്ന് നോക്കി, ശെരിയാണല്ലോ അടുക്കളയിൽ നിന്ന ഞാൻ എങ്ങനെ വാതിൽപ്പടിയിലെത്തി., മാന്നാർ മത്തായി സ്പീകിംഗ് ലെ മുണ്ട് സീനിലെ ഇന്നസെന്റ് നോക്കുന്ന പോലെ ഇരുവരേം നോക്കി ഞാൻ അവിടെ നിന്നളിഞ്ഞു.
“” ഇവനൊരു മാറ്റോമില്ല.. ഇവിടെ വാടാ..””
അമ്മ ഒരു ചിരിയോടെ ന്നെ അടുത്തേക്ക് വിളിച്ചു,
“” കത്തി മാറ്റ്.. ഇല്ലേൽ ചിലപ്പോ നിങ്ങൾക്ക് അതോണ്ട് വരയാൻ തോന്നും.. “”
“” ഇല്ലെടാ നീ വായോ.. “”
പിന്നെ ഞാൻ കാത്തുനിന്നപ്പോലെ അമ്മക്കടുത്തേക്ക് ചെന്നതും, ന്റെ ചെവിൽ അമ്മയുടെ കൈകൾ അമർന്നു, തള്ള പ്ലാനിങ്ങിൽ ആയിരുന്നു.. ഒരുപാട് കെടന്ന് കുതറിട്ട് പോലും അമ്മ പിടിവീട്ടില്ലാ.കൂട്ടത്തിൽ പണ്ട് ഞാൻ ഇവിടിറക്കിയ ഷോ യുടെയും, കാണാൻ വരാത്തതിലുള്ള പദം പറിച്ചിലും കൂടെ ഉണ്ടായിരുന്നു
“” കൊടുക്കമ്മേ നല്ലത്… ന്റെ പേരില് രണ്ട് കൂടുതല് കൊടുത്തോ…!””
വാതൽ പടിയിൽ നിന്ന് അകത്തേക്ക് വരുന്ന ശബ്ദവും രൂപവും ന്റെ മുന്നിൽ ചിരിയോടെ കൈകൾ കെട്ടി നില്കുന്നു..നനഞ്ഞ മുടി തോർത്തിൽ കെട്ടി ഒരു ടോപ്പും ഇട്ടാണ് പെണ്ണിന്റെ നിപ്പ്, നെറുകിൽ സിന്ദൂരം, നെറ്റിയിൽ ചെറിയ മഞ്ഞൾ കുറി, കഴുത്തിൽ താലി അത്രേ ഉള്ളു ഒരുക്കം, പക്ഷെ അവളതിലും സുന്ദരിയായിരുന്നു
“” നിന്റെ പേരിലുള്ളത് ഞാൻ പിന്നെ വിശദമായി എഴുതി തരാട്ടാ… “”
വേദനയിലിടയിലും ഞാൻ ആമിക്ക് നേരെ പല്ലുരുമ്മി, അതോടെ അമ്മ പിടിവിട്ടു, വയറിൽ ഒരു ഇടിയും കിട്ടി സമാധാനം.