:ആരടെ അടുത്തന്നാ അടിയും വാങ്ങിച്ച് മോങ്ങി വരുന്നെ
അതങ്ങ് ആ തള്ളയുടെ വായിൽ നിന്ന് കേട്ടപ്പോ അച്ഛന്റെ അടുത്തിന്ന് രണ്ട് തല്ല് കൊള്ളിയാലും വേണ്ടില്ല ആ തള്ളയുടെ കഴുത്തിനു പിടിച് രണ്ട് കീച്ച് കീച്ചാനാ തോന്നിയെ.. അവരെ മോൻ മുൻപിലുണ്ടായി പോയി..
ആ രാത്രിക്ക് ശേഷം ഞാൻ പിന്നെ ചേച്ചിയുടെ അടുത്തേക്ക് പോയില്ല.. ഒരെക്സാമും കഴിഞ്ഞിട്ട് എന്നെ കാണാത്തത് കൊണ്ട് ചേച്ചി വീട്ടിൽ വന്നു നോക്കിയിരുന്നു.. അത് മുൻകൂട്ടി കണ്ട് ഞാൻ ആദ്യമേ അവിടെന്ന് വലിഞ്ഞു…രണ്ട് മൂന്നു പ്രാവശ്യം അങ്ങനെ നിരാശയിൽ പോകേണ്ടി വന്നു ചേച്ചിക്ക്.. ചേച്ചിയെ കണ്ടു മുട്ടാനുള്ള അവസരങ്ങളെല്ലാം ഞാൻ തന്നെ ഒഴിവാക്കി.. പ്ലസ്ടു റിസൾട്ട് വന്ന് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയിരിക്കുന്ന സമയത്ത് പതിവ് പോലെ റൂമിലേക്ക് കയറിയ ഞാൻ കാണുന്നത് ബെഡിൽ കിടക്കുന്ന കല്ല്യാണ ഷണക്കത്താണ്..
അഭിജിത് വെഡ്സ് ഗാഥ
വിറക്കുന്ന കൈകളോടെയും അനിയന്ത്രിദമായി മിടിക്കുന്ന ഹൃദയത്തോടെയും ഞാനത് വായിച്ചു..
നാട്ടിലെ പ്രമാണിയുടെ മകനല്ലേ. അതോണ്ട് വീട്ടുകാർക്കും ഒക്കെയായിരിക്കും.. അല്ലേലും പണത്തിന്റെ മുകളിൽ ഒരു പരുന്തും പറക്കത്തില്ലല്ലോ.. നാട്ടിലെ ഒട്ടുമിക്ക ആളുകൾക്കും ഷണമുണ്ടായിട്ടും ഞാൻ അന്നേ ദിവസം പോയില്ല.. എന്നെ ഗാതേച്ചി ചോദിച്ചിരുന്നെന്ന് ചേട്ടൻ പറഞ്ഞപ്പോഴും പ്രേതേകിച്ചൊന്നും തോന്നിയില്ല…അങ്ങനെ ഗാഥായെന്ന അധ്യായം എന്റെ ജീവിതത്തിൽ ഇനിയൊരിക്കലും തിരിച്ചു വരാത്ത വിധത്തിൽ അടഞ്ഞുവെന്ന് മനസ്സിലായി.. എനിക്ക് വേണ്ടി ഞാൻ മാത്രമേ ഉണ്ടാകത്തുള്ളൂന്ന് തിരിച്ചറിഞ് പഠനത്തിലേക് എല്ലാ ശ്രെദ്ധയും കൊടുത്തു.
അവിടുന്ന് പിന്നെ അറിയാലോ ചെന്നൈയിലെ ഐ ടി കമ്പനിയിൽ പ്ലേസ്മെന്റ് വഴി ജോലി കിട്ടുകയും അരുണിനെയും മാടയും ധ്രുപത് റോഷൻ വിശ്വാകിനെയുമൊക്കെ പരിചയപെടുന്നതും ജോലി രാജി വച്ചതും നന്ദണ്ണൻ കൂടെ കൂട്ടുന്നതും അവിടെന്നുള്ള വളർച്ചയുമൊക്കെ…
പക്ഷെ അപ്പോഴും കുറഞ്ഞ വർഷങ്ങൾ കൊണ്ട് അവള് എനിക്ക് ചുറ്റും സൃഷ്ടിച്ചെടുത്ത ശൂന്യതയിൽ നിന്നെനിക്കൊരിക്കലും മോചനമുണ്ടായിരുന്നില്ല.. ചേച്ചി എനിക്ക് എന്റെ ആരുമല്ലാത്ത ആരോ ആയിരുന്നു.
:നീ ഇവിടെ തനിച്ചാണോ…ഇന്നലെ ഉണ്ടായിരുന്ന രണ്ട് പേരെവിടെ.