തിരിച് ഹാളിലേക്ക് കടന്നപ്പോ ചേച്ചി ചുമരിൽ തൂക്കിയിട്ട എന്റെ കരവിരുതുകളെ സസൂഷമം നിരീക്ഷിക്കാണ്.
:ചിത്ര വരെയൊക്കെ ഇപ്പോഴുമുണ്ടോടാ
:ഏയ്.. സമയം കിട്ടാറില്ല ഇപ്പോ.. ചേച്ചി ഇങ്ങോട്ട് വരാനുള്ള കാരണം പറഞ്ഞില്ല.
അറിയാമെങ്കിലും എന്തേലുമൊക്കെ ചോദിക്കണ്ടേ അതോണ്ട് ചോദിച്ചെന്നുമാത്രം.
:എടാ എനിക്കിവിടെ ഒരു ഐടി കമ്പനിയില് ജോലി റെഡിയായിട്ടുണ്ട്.. എനിക്കാണേൽ ഇവിടെ ആരെയും പരിചയവുമില്ല…അതോണ്ട് ഇവിടെയൊന്ന് പരിചയമാകുന്നവരെ നീയൊന്ന് സഹായിക്കണം….
:അതിനെന്താ ചേച്ചി ഞാൻ സഹായിക്കാലോ..
എന്തിനാണ് ഇവളെ ഞാൻ സഹായിക്കേണ്ട ആവശ്യം എന്ന ചോദ്യം മനസ്സിൽ കിടന്ന് ഉരുളുന്നുണ്ടെങ്കിലും പുറത്തേക്ക് വന്ന മറുപടി അങ്ങനെയായിരുന്നു…
:അല്ല ചേച്ചി വല്ലതും കഴിച്ചോ…നമ്മക്ക് ഫുഡ് ഓർഡർ ചെയ്താലോ.. ഇവിടെയിപ്പോ സാധങ്ങൾ ഒന്നും ഉണ്ടാകത്തില്ല…
അതിന് സമ്മതമെന്ന രീതിയിൽ അവള് തലകുലുക്കി..
“സാധനങ്ങൾ ഉണ്ടായാലും എനിക്കുണ്ടാക്കാനറിയത്തുമില്ല.. ആകെയറിയുന്നത് ഓംലെറ്റ് അടിക്കാനും ചായയിടാനും…അതും ടച്ചിങ്‌സിന് വല്ലതും വേണ്ടേ അതോണ്ട് പഠിച്ചെന്ന് മാത്രം ”
:ചേച്ചിക്ക് ഫ്രഷ് ആവണമെന്നുണ്ടെങ്കിൽ ആ റൂമിലേക്ക് പൊക്കോട്ടോ
വാതിലിന് വശത്തു വച്ചിരിക്കുന്ന ചെറിയ ട്രോളിയും ഉന്തി എന്റെ റൂമിന്റെ എതിരെയുള്ള മുറിയിലേക്ക് ഗാതേച്ചി നടന്നു നീങ്ങി… ചോര പാട് വീണ ഷർട്ട് ഇത് വരെ ഞാൻ മാറ്റിയിട്ടില്ല.. എന്നിട്ടാണ് വേറൊരുത്തിയോട് കുളിക്കാൻ പറയുന്നത്..
ഈ വന്നു കേറിയ തലവേദന ഇപ്പോഴെന്നും പടിയിറങ്ങത്തില്ലെന്ന് മനസ്സിലായി.. ഒരു നെടുവീർപ്പിട്ട് ചൂലും അടികൂട്ടുവാരിയുമെടുത്ത് പൊട്ടിയ ഓൾഡ് മങ്കിന്റെ കുപ്പിയുടെയും ഗ്ലാസിന്റെയും ചില്ലുകൾക്കിടയിലൂടെ ചാടി ചാടി ഒരു സ്ഥലത്ത് നിലയുറപ്പിച്ചു അവശിഷ്ടങ്ങൾ വൃത്തിയാക്കാൻ തുടങ്ങി.. തലയിലെന്തോ ഒരു കനം ഉള്ള പോലെ… തറയിൽ അവശേഷിച്ച കട്ട പിടിച്ചു കിടക്കുന്ന രക്തതുള്ളികളെയും തുടച്ചു നീക്കി.. ഇവള് രാത്രി വന്നതല്ലേ.. ഇവൾക്കിതോക്കെയോന്ന് വൃത്തിയാക്കികൂടെ… ഹേ പിന്നെ അവളിപ്പോ അതൊക്കെ നേരായക്കും..
കുഴിമടിയത്തിയാണവള്…എത്ര വട്ടം അവളെ അമ്മ വഴക്ക് പറയുന്നത് ഞാൻ കേട്ടിട്ടുണ്ടെന്നോ…ഹാ അതൊക്കെ ഒരു കാലം.
സോഫയിലിരുന്ന് അനുവിനൊന്ന് വിളിച്ചു നോക്കി.. കാര്യങ്ങളൊക്കെ നല്ല രീതിയിൽ പോകുന്നുണ്ടെന്ന് പറഞ്ഞതോടെ ആ ടെൻഷൻ മാറി കിട്ടി…അത്രക്ക് ടെൻഷൻ ഒന്നും ഇല്ലാർന്നു…എന്നാലും ചെറിയ തോതിലുള്ള ടെൻഷൻ.. അതൊന്ന് മാറാൻ വിളിച്ചെന്നു മാത്രം..