അടുത്ത മാസം അവസാനം നടത്താന്നാ തീരുമാനം.. നിന്നോട് എന്തായാലും വരണെന്ന് ഐഷു പറയാൻ പറഞ്ഞിട്ടുണ്ടായിരുന്നു..
:ഓ.. അതെന്താപ്പാ അങ്ങനെ….. ഇങ്ങനെ അല്ലല്ലോ ഞാൻ പ്രതീക്ഷിച്ചത്
:എനിക്കും അറിയാത്തൊന്നുമില്ല…അവൾക്കെന്തോ മാറ്റമൊക്കെയുണ്ട് ഇപ്പോ…കുറച്ചായിട്ട് നിന്റെ ആ പൊടി പിടിച് കിടക്കുന്ന റൂമിലായിരുന്നു കിടത്തമൊക്കെ
:ഹേ…. വിഷയാണല്ലോ..(ഒരുമാതിരി സീരിയലിലും സിനിമയിലും കാണുന്ന പോലെ ) ഏതായാലും ഞാനൊന്ന് നോക്കട്ടെ.. ഇവിടെ ഫുൾ തിരക്കാണ്
:മ്മ്… അവളോട് വിളിച് പറയാൻ പറഞ്ഞപ്പോ നീ എടുക്കത്തില്ലന്നാ അവള് പറഞ്ഞത് അത് കൊണ്ട ഞാൻ പറഞ്ഞെ..
:നോക്കട്ടെ.. ഉറപ്പൊന്നും പറയാൻ പറ്റത്തില്ല.. ഒരു സിനിമയുടെ വർക്ക് ഒക്കെ വരുന്നുണ്ട് അടുത്ത മാസം..
:മ്മ്.. നിനക്ക് കഴിയാണേൽ വാ…
ഐഷു …ഐശ്വര്യ .. ഒരേയൊരു പെങ്ങള്.. ആ തള്ളേടെ വയറ്റില് ഇണ്ടായതോണ്ട് തന്നെ ആ തള്ളേടെ സ്വഭാവം ആയിരുന്നു എന്നോടും..
ആളുകളെ ഇടേന്ന് എന്റെ പുറത്തേക്ക് തെറിച്ചു നിന്നിരുന്ന പല്ലിനെ വച്ചു കൊണ്ട് കളിയാക്കാ.. ആവശ്യമില്ലാതെ അച്ഛന്റെ അടുത്ത് പോയിട്ട് ഞാൻ തല്ലിയെന്നും മാന്തിയെന്നും പറഞ് എനിക്ക് തല്ല് വാങ്ങി തരാ…എന്റെ പെയിന്റിംഗിന്റെ ഓരോ സാധനങ്ങൾ നശിപ്പിക്കാ…ഇതൊക്കെയായിരുന്നു പുള്ളികാരിയുടെ ഹോബി…അവസാനം കണ്ടത് എന്നാണെന്നുള്ള ഓർമയില്ല..അതിന് ഓർമ്മിക്കാൻ തക്കതായ കാര്യങ്ങൾ വേണ്ടേ..പിന്നെ ഓര്മയുള്ളതാണ് ആദ്യം പറഞ്ഞത്.. കേട്ടിട്ടില്ലേ ഇന്നലകളോടുള്ള കലഹങ്ങളാണ് ഓരോ ഓർമകളും.
. ഈ വരിക്കിപ്പോ ഞാൻ പറഞ്ഞതുമായിട്ട് വല്ല ബന്ധമുണ്ടോന്ന് എനിക്ക് തന്നെ അറിയില്ല.. ആ അത് വിട് .
കണ്ടിട്ട് വർഷങ്ങളായി…പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് രണ്ടാം വർഷം പഠിക്കുമ്പോൾ തന്നെ കല്യാണലോചനകൾ അന്യേഷിക്കാൻ തുടങ്ങിയിട്ട് കുറച്ചായീന്ന് ചേട്ടൻ വിളിച്ചപ്പോ പറഞ്ഞ ഒരോർമയുണ്ട്.. കണ്ണടയുന്ന മുന്നേ എല്ലാ അച്ഛന്മാരെ പോലെയും ഒരേ ഒരു മോളുടെ മംഗല്യം നടത്തിക്കാണാണമെന്ന് അങ്ങേർക്ക് മോഹം.. അത് കൊണ്ടാണ് ഇത്ര നേരത്തെ.. അവള് തടി കൂടിയിട്ട് ഒന്നുമങ്ങാട് ശെരിയായിട്ടില്ലായിരുന്നു.. ഇനി തടിയൊക്കെ കുറച്ചോ ആവോ…
ഇതൊക്കെയെന്തിനാ ഞാൻ ഇപ്പൊ ആലോചിക്കുന്നെ.. അതൊക്കെയടുത്ത മാസം. ഇപ്പൊ ഇവിടെ വന്ന സാധനത്തെ പറ്റി ആലോചിക്ക്..